എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാൽ നടക്കാർക്ക് ഭീഷണിയായ മീഡിയൻ; പ്രായമായവർക്കും സ്ത്രീകൾക്കും റോഡ് മുറിച്ചു കടക്കൽ ഏറെ ദുഷ്ക്കരം...

  • By Desk
Google Oneindia Malayalam News

കളമശേരി: കളമശേരി നഗരസഭാ കാര്യാലയത്തിന് മുന്നിലെ കാൽ നടക്കാർക്ക് ഭീഷണിയായ മീഡിയൻ നന്നാക്കണമെന്ന് ആവശ്യം ശക്തമാവുന്നു. ഈ ഭാഗത്തെ മീഡിയനിൽ മെട്രോ നിർമ്മാണ ശേഷം മണ്ണ് ഇട്ടു മൂടി നിരപ്പാക്കാത്ത മൂലം പ്രായമായവർക്ക് മീഡിയൻ കടന്നു പോകാൻ ഏറെ ബുദ്ധിമുട്ടാണ്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന കാൽനടക്കാർ മീഡിയനിലെത്തിയാൽ എറണാകുളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലേക്ക് കടക്കണമെങ്കിൽ ഏറെ പണിപ്പെടണം. പ്രത്യേകിച്ച് പ്രായമായവരും സ്ത്രീകളും.

<strong>മീൻമുള്ളുകൊണ്ടൊരു മാല, അത്ഭുതങ്ങൾ തീർത്ത് കന്യാകുമാരി സ്വദേശി</strong>മീൻമുള്ളുകൊണ്ടൊരു മാല, അത്ഭുതങ്ങൾ തീർത്ത് കന്യാകുമാരി സ്വദേശി

മീഡിയന്റെ രണ്ട് ഭാഗത്തും ഒരടിയോളം ഉയരമുള്ള കോൺക്രീറ്റ് കട്ട വച്ച് തിരിച്ചിട്ടുള്ളതിനാൽ കാലു പൊക്കി വച്ച് കടക്കേണ്ട അവസ്ഥയാണിവിടെ. മാത്രവുമല്ല ആലുവ ഭാഗത്തേക്കുള്ള റോഡും എറണാകുളം ഭാഗത്തേക്കുള്ള റോഡും തമ്മിൽ ഉയരവ്യത്യാസവും കാൽനടക്കാർ റോഡ് മുറിച്ചു കടക്കാൻ ഏറെ ബുദ്ധിമുട്ടുന്നു. റോഡിൻറെ ഉയരവ്യത്യാസം കണക്കിലെടുത്ത് മീഡിയനിൽ മണ്ണ് നിറച്ച് നടപ്പാതപോലെ നടന്നു കയറാനുള്ള ഒരു സംവിധാനവും ഇവിടെ ഇല്ല. ഇവിടെ നിരപ്പാക്കി കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാനുള്ള സൗകര്യം ചെയ്യണമെന്ന് നജാത്ത് നഗർ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് റഫീഖ് മരക്കാർ മെട്രോ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Median

കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥർ നടത്തുന്ന സർവേയുടെ ഭാഗമായി നജാത്ത് നഗർ റെസിഡന്റ്‌സ് അസോസിയേഷൻ സന്ദർശിച്ചപ്പോളായിരുന്നു അസോസിയേഷന്റെ നിർദേശം മെട്രോ ഉദ്യോഗസ്ഥരെ അറിയിച്ചത്. കളമശേരി മെട്രോ സ്റ്റേഷന് സമീപം ഇരുചക്ര വാഹനങ്ങൾ ഫുട്പാത്തിൽ പാർക്ക് ചെയ്യുന്നത് മൂലം കാൽ നടക്കാർ റോഡിലൂടെ ഇറങ്ങി നടക്കുന്നതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ജീവനക്കാരും മുനിസിപ്പൽ ഓഫീസിന് മുന്നിലെ ബസ് സ്റ്റോപ്പിനെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. കൂടാതെ കളമശേരി മേജർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാരും. ഇവരെല്ലാവരും ഇവിടെ റോഡ് മുറിച്ചു കടക്കുമ്പോൾ മീഡിയനിൽ കയറിയതിനു ശേഷം അടുത്ത റോഡിലേക്ക് കടക്കുമ്പോൾ കാലു പൊക്കിവച്ചു കടക്കുന്ന സമയം ഒന്ന് ശ്രദ്ധ മാറിയാൽ അപകടം സംഭവിക്കാം. തൊട്ടടുത്ത ഇടപ്പള്ളി ടോൾ ഭാഗത്ത് മീഡിയൻ മുഴുവൻ ഭാഗവും ടൈൽ ഇട്ടു സൗന്ദര്യവത്കരിച്ചിട്ടുണ്ട്. ഇതിനു കൊച്ചി മെട്രോക്ക് അവാർഡും ലഭിച്ചിരുന്നു.

Ernakulam
English summary
Passengers troubled in Kalamassery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X