എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബസ് ടിക്കറ്റിന് പണം വേണ്ട; സ്മാര്‍ട്ട് കാര്‍ഡ് മതി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ബസ്സുകളില്‍ കണ്ടക്ടര്‍മാരും യാത്രക്കാരും തമ്മിലുണ്ടാകാറുള്ള 'ചില്ലറ' പ്രശ്‌നങ്ങള്‍ക്ക് അവസാനമാകുന്നു. നോട്ടിനും ചില്ലറക്കും പകരം പ്ലാസ്റ്റിക് പണം ഉപയോഗിക്കാന്‍ സൗകര്യമൊരുക്കാനൊരുങ്ങുകയാണ് കൊച്ചിയിലെ സ്വകാര്യ ബസ്സുകള്‍.

സ്മാര്‍ട്ട് കാര്‍ഡുകള്‍ ആണ് ഇതിനായി ഉപയോഗിക്കുക. ബസ് സ്‌റ്റേഷുകളില്‍ നിന്നും പ്രത്യേക ഔട്ട്ലെറ്റുകളില്‍ നിന്നും അംഗീകൃത ഏജന്റുമാരില്‍ നിന്ന് യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വാങ്ങാം. 20 രൂപ മുതല്‍ 1000 രൂപ വരെ വിലയുള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭ്യമാക്കാണ് ഉദ്ദേശിക്കുന്നത്. കാര്‍ഡിലെ പണത്തിന്റെ മൂല്യം തീരും വരെ ഇത് ഉപയോഗിക്കാം.

Private Bus Kochi

ടിക്കറ്റിന് പണത്തിന് പകരം ഈ കാര്‍ഡ് നല്‍കിയാല്‍ മതി. ഏത് സ്‌റ്റോപ്പിലാണ് ഇറങ്ങേണ്ടത് എന്ന പറഞ്ഞാല്‍ കണ്ടക്ടര്‍ കാര്‍ഡ് സൈ്വപ് ചെയ്ത് തിരികെ നല്‍കും. ഒപ്പം ടിക്കറ്റും.

കൊച്ചിയിലെ സ്വകാര്യ ബസ് ഉടമകളുടെ സംഘടനയാണ് ഇത്തരമൊരു പരീക്ഷണത്തിന് രംഗത്തിറങ്ങുന്നത്. ബസ് സര്‍വ്വീസ് മേഖലയെ ആധുനീകരിക്കുക ഒന്നും അല്ല ലക്ഷ്യം. ആവശ്യത്തിന് ചില്ലറ പൈസ കിട്ടാത്തതിന്റെ പൊല്ലാപ്പ് ഒഴിവാക്കാന്‍ വേണ്ടിയാണ്. പലപ്പോഴും ചില്ലറ പ്രശ്‌നത്തില്‍ ബസ്സില്‍ വാക്കേറ്റവും അടിപിടിയും വരെ ഉണ്ടാകാറുണ്ട്.

രണ്ടാഴ്ചക്കുള്ളില്‍ പദ്ധതി നടപ്പിലാകും. കാക്കനാട് നിന്ന് യാത്ര തുടങ്ങുന്ന 75 ബസ്സുകളിലാണ് പരീക്ഷണാര്‍ത്ഥത്തില്‍ സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി നടപ്പാക്കുന്നത്. 'ചില്ലര്‍ സ്മാര്‍ട്ട് പേ' എന്നാണ് കാര്‍ഡിന്റെ പേര്.

Ernakulam
English summary
Before long, private bus commuters in the city will be able to pay their fares using smart cards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X