എറണാകുളത്ത് രോഗികളെ കാണാനെത്തിയവര്‍ ഡോക്ടറെ നിലത്തിട്ട് ചവിട്ടി; 2 പേര്‍ അറസ്റ്റില്‍
കൊച്ചി: എറണാകുളം ജനറലാശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയവര്‍ ഡോക്ടറെ നിലത്തിട്ട് ചവിട്ടെന്ന് പരാതി. വനിതാ ഡോക്ടറോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനാണ് മര്‍ദനമേറ്റത്. അതേസമയം മട്ടാഞ്ചേരി സ്വദേശികളായ രണ്ടു പേര്‍ സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഡോക്ടര്‍മാര്‍ക്ക് മര്‍ദനമേറ്റത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ജനറലാശുപത്രിയിലേക്ക് പ്രതികള്‍ എത്തുന്നത്.
ഇവരുടെ സഹോദരനെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. സഹോദരനെ കാണാനാണെന്ന് പറഞ്ഞാണ് ഇവര്‍ ആശുപത്രിയിലേക്ക് എത്തിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവര്‍ ആശുപത്രിയിലേക്ക് വരുന്ന സമയത്ത് എതിരെ നടന്നുവന്ന വനിതാ ഡോക്ടര്‍മാരോട് അപമര്യാദയായി ഇവര്‍ പെരുമാറിയെന്നാണ് ആരോപണം.

പ്രതികള്‍ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചപ്പോള്‍, ചോദ്യം ചെയ്തതാണ്, ഒപ്പമുണ്ടായിരുന്ന ഡോക്ടറെ ക്രൂരമായി മര്‍ദിക്കാന്‍ കാരണമായത്. നിലത്തിട്ട് ചവിട്ടിയെന്നാണ് ഡോക്ടര്‍മാര്‍ പരാതിയില്‍ പറയുന്നത്. ആശുപത്രിയില്‍ ഉള്ളവരും ഈ ആരോപണം ശരിവെക്കുന്നുണ്ട്. അതിന് ശേഷമാണ് ഇവര്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചിരുന്നു.
ഡോക്ടര്‍ക്ക് വലിയ രീതിയില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രതികള്‍ ഡോക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് ഡോക്ടറെ ക്രൂരമായി മര്‍ദിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. നിലത്തിട്ട് ചവിട്ടുന്നുമുണ്ട്. അതിന് ശേഷം ഇവര്‍ ഓടി രക്ഷപ്പെടാനും ശ്രമിക്കുന്നുണ്ട്.
ഡോക്ടര്‍മാര്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പുറത്തേക്ക് വരുന്ന സമയത്താണ് പ്രതികള്‍ അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. കസേരയില്‍ ഇരിക്കുന്ന വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞാണ് പ്രതികള്‍ ആശുപത്രിയിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് വാക് തര്‍ക്കം ഉണ്ടാവുകയും, യുവ ഡോക്ടറെ മര്‍ദിക്കുകയുമായിരുന്നു.












Click it and Unblock the Notifications