എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലുവ ശിവരാത്രിയ്ക്ക് നിയന്ത്രണങ്ങളോടെ അനുമതി: ബലിതർപ്പണത്തിന് തടസ്സമില്ല

Google Oneindia Malayalam News

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങളോടെ ആലുവ ശിവരാത്രി ആഘോഷത്തിന് അനുമതി. ബലിതർപ്പണ ചടങ്ങുകൾ നടത്താനും തിരുവിതാംകൂർ ദേവസ്വം അനുമതി നൽകിയിട്ടുണ്ട്. ആചാരപരമായ ചടങ്ങുകൾ മാത്രമാണ് അനുവദിക്കുകയെന്നാണ് തിരുവിതാം കൂർ ദേവസ്വം ബോർഡ് വ്യതക്തമാക്കിയിട്ടുള്ളത്.

കൊല്ലത്ത് മുകേഷിനെ ഉന്നമിട്ട് പ്രതിപക്ഷം, വെല്ലുവിളിച്ച് മുകേഷ്, ഇത്തവണയും നടനെ തന്നെ ഇറക്കാൻ സിപിഎംകൊല്ലത്ത് മുകേഷിനെ ഉന്നമിട്ട് പ്രതിപക്ഷം, വെല്ലുവിളിച്ച് മുകേഷ്, ഇത്തവണയും നടനെ തന്നെ ഇറക്കാൻ സിപിഎം

എന്നാൽ ശിവക്ഷേത്ര പരിസരത്തും മണപ്പുറത്തും ഒരേ സമയം 200ലധികം ആളുകളെ തങ്ങാൻ അനുവദിക്കില്ല. കഴിഞ്ഞ വർഷങ്ങളിലേതിന് സമാനമായി വ്യാപാര മേളകൾ അനുവദിക്കാൻ പാടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു നിർദേശം നൽകിയിട്ടുണ്ട്. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾക്ക് വിധേയമായി കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ബലിതർപ്പണ ചടങ്ങുകൾക്ക് അനുവാദം നൽകുക.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
എറണാകുളം; ആലുവ ശിവരാത്രി;കോവിഡ് മാനദണ്ഡങ്ങൾ കർശനം,ആചാരപരമായ ചടങ്ങുകൾ അനുവദിക്കുമെന്ന് ദേവസ്വം ബോർഡ്
lordsiva-1614

രാത്രികാലങ്ങളിൽ ക്ഷേത്രത്തിൽ തിരക്കുണ്ടാവാൻ പാടില്ലെന്നും നിർദേശമുണ്ട്. ശിവരാത്രി ആഘോഷ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ആലോചനാ യോഗം ഫെബ്രുവരി 27ന് രാവിലെ 11 മണിക്ക് ആലുവയിൽ നടക്കും. യോഗത്തിൽ ഈ വർഷത്തെ ശിവരാത്രി ആഘോഷങ്ങൾ ഏത് തരത്തിൽ സംഘടിപ്പിക്കമെന്നത് സംബന്ധിച്ച് കൃത്യമായ മാർഗ്ഗനിർദേശങ്ങളും പുറപ്പെടുവിക്കും.

Ernakulam
English summary
Permission granted for Alua Shivarathri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X