പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചു; യുവാവ് കൊല്ലപ്പെട്ടു
പെരുമ്പാവൂർ: പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചതിന് പിന്നാലെ യുവാവ് മരിച്ചു. അതിഥി തൊഴിലാളിയാണ് മരച്ചിത്. പെരുമ്പാവൂരിൽ ജോലിക്കെത്തിയതായിരുന്നു യുവാവ്. പെരുമ്പാവൂർ മലമുറി പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായി അസം സ്വദേശിയാണ് മരിച്ചത് . മിന്റു എന്നാണ് യുവാവിന്റെ പേര്, സംഭവുമായി ബന്ധപ്പെട്ട് സിദ്ധാർത്ഥ് എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കുറുപ്പംപടി പൊലീസാണ് അറസ്റ്റുചെയ്തത്. യുവാവിന്റെ കൂടെ ജോലി ചെയ്യുന്ന ആളാണ് ഇയാൾ.
മിന്റു കുഴഞ്ഞ് വീണു എന്നുപറഞ്ഞായിരുന്നു സഹപ്രവർത്തകൻ ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അസ്വാഭാവികത തോന്നി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോഴാണ് യുവാവ് മരിക്കാനുള്ള കാരണം മനസ്സിലായത്. ഇതിന് പിന്നാലെ ആണ് മിന്റുവിന്റെ ലഹപ്രവർത്തകനായ സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്തത്.













Click it and Unblock the Notifications