എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിറവത്ത് പാറമടയിടിഞ്ഞ് രണ്ട് മരണം; ക്വാറിക്ക് അനുമതിയില്ലെന്നാരോപിച്ച കടുത്ത പ്രതിഷേധം

Google Oneindia Malayalam News

കൊച്ചി: പിറവത്ത് പാറമട ഇടിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. മണീട് സ്വദേശി മറ്റത്തിള്‍ ശശി, പശ്ചിമ ബംഗാള്‍ സ്വദേശി ദിപക് നട്ര എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് പന്ത്ണ്ട് മണിയോടെയായിരുന്നു സംഭവം. മണീട് ആനമുന്തിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഡയമണ്ട് ക്വാറിയിലാണ് അപകടമുണ്ടായത്. ശശിയെ പെട്ടെന്ന് തന്നെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണപ്പെടുകയായിരുന്നു.

എന്നാല്‍ ദിപക് നട്രയെ ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ നടത്തിയ മണിക്കൂറുകള്‍ നീണ്ട് രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.

death

ക്വാറി അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. നേരത്തെ ഇവിടെ ഒരു സ്ത്രീയും അപകടത്തില്‍ മരണപ്പെട്ടിരുന്നു. ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ സ്റ്റോപ്പ് മെമ്മോ ലഭിച്ചെങ്കിലും ഈ വിലക്ക് ലംഘിച്ചാണ് പാറമട പ്രവര്‍ത്തിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

എന്നാല്‍ ക്വാറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ടോയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അപകട സാധ്യതയുള്ള സ്ഥലത്താണ് തൊഴിലാളികള്‍ ജോലി ചെയ്തിരുന്നതെന്നും സ്ഥലത്തെത്തിയ എംഎല്‍എ അനൂബ് ജേക്കബ് പറഞ്ഞു.

ചരിത്രപരം; എമിറേറ്റ്സ് ന്യൂസ് ഏജന്‍സി (വാം) ഇനി മലയാളത്തിലും, 2 ഭാഷകളുള്ള ഏക രാജ്യമായി ഇന്ത്യചരിത്രപരം; എമിറേറ്റ്സ് ന്യൂസ് ഏജന്‍സി (വാം) ഇനി മലയാളത്തിലും, 2 ഭാഷകളുള്ള ഏക രാജ്യമായി ഇന്ത്യ

കേരളം പരാജയം; ഓണ്‍ലൈന്‍ ക്ലാസ് ടിവി സീരിലയുകളോ നാടകമോ അല്ല; വിമര്‍ശനവുമായി രജ്ഞിനികേരളം പരാജയം; ഓണ്‍ലൈന്‍ ക്ലാസ് ടിവി സീരിലയുകളോ നാടകമോ അല്ല; വിമര്‍ശനവുമായി രജ്ഞിനി

'എല്ലാ തെണ്ടികളും നരകത്തിൽ പോകും; വെറുതെ അല്ല ദൈവം കൊറോണ തന്നത്'! അണ പൊട്ടിയ രോഷവുമായി താരങ്ങൾ!'എല്ലാ തെണ്ടികളും നരകത്തിൽ പോകും; വെറുതെ അല്ല ദൈവം കൊറോണ തന്നത്'! അണ പൊട്ടിയ രോഷവുമായി താരങ്ങൾ!

Ernakulam
English summary
Piravam Quarry Accident Two Died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X