ആറ് വര്‍ഷത്തിന് ശേഷം 6 വോട്ട്!! പിറവം നഗരസഭയിലെ ദയനീയ തോല്‍വി ബിജെപി അന്വേഷിക്കും
കൊച്ചി: എല്‍ഡിഎഫ് അംഗത്തിന്റെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന പിറവം നഗരസഭയിലെ 14 ാം ഡിവിഷനായ ഇടപ്പിള്ളിച്ചിറയില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ബിജെപി കാരണം അന്വേഷിക്കുന്നു. 2015ല്‍ 30 വോട്ട് നേടിയിരുന്ന ബിജെപി ആറ് വര്‍ഷത്തിന് ശേഷം ഉപതിരഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ വോട്ടുകള്‍ ആറായി കുറഞ്ഞു. ഇത്രയും വര്‍ഷം പിന്നിട്ടിട്ടും വളര്‍ച്ചയുണ്ടാക്കാന്‍ സാധിക്കാത്തത് എന്ത് എന്ന ചോദ്യമാണ് പാര്‍ട്ടി നേരിടുന്നത്. മാത്രമല്ല, വോട്ട് കച്ചവടം നടത്തിയോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. നഗരസഭാ ഭരണത്തെ വരെ ബാധിക്കുമായിരുന്ന തിരഞ്ഞെടുപ്പാണ് നടന്നത്. എല്‍ഡിഎഫ് തന്നെ ജയിച്ചതോടെ ഭരണം ഇടതുപക്ഷം നിലനില്‍ത്തി. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ തമ്മില്‍ ശക്തമായ മല്‍സരം നടന്ന ഡിവിഷനില്‍ 26 വോട്ടുകള്‍ക്കാണ് ജയം.
സംസ്ഥാന, ജില്ലാ നേതാക്കള്‍ സജീവമായി പ്രചാരണ രംഗത്തുണ്ടായിട്ടും പാര്‍ട്ടിക്ക് ലഭിച്ച വോട്ട് ചര്‍ച്ചയായതോടെ ഇതുസംബന്ധിച്ച് ബിജെപി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. പിറവം നഗരസഭ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക ഉപതിരഞ്ഞെടുപ്പായിരുന്നു 14ാം ഡിവിഷനിലേത്. 27 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 13 സീറ്റാണ് ഉണ്ടായിരുന്നത്.

തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി ഡോ അജേഷ് മനോഹര്‍ യുഡിഎഫിന്റെ അരുണ്‍ കല്ലറക്കലിനെ 26 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. അജേഷിന് 504 വോട്ടും അരുണിന് 478 വോട്ടും കിട്ടി. എല്‍ഡിഎഫിന്റെ ജോര്‍ജ് നാരേകാടന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വിജയത്തോടെ എല്‍ഡിഎഫിന് 14 അംഗങ്ങളാവുകയും നഗരഭരണം നിലനിര്‍ത്തുകയും ചെയ്തു.
പൊട്ടിച്ചിരിച്ച് അനശ്വര രാജന്; ചുവപ്പില്‍ വേറിട്ട ലുക്ക്... മേക്കപ്പ് കൂടിയെന്ന് കമന്റുകള്‍
ഉപതിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകുമെന്ന് അവകാശവാദമുന്നയിച്ച് വലിയ വാശിയോടെയാണ് ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നത്. പിറവം മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പിസി വിനോദാണ് മത്സര രംഗത്തുണ്ടായിരുന്നത്. സംസ്ഥാന സെക്രട്ടറിമാരായ എസ് സുരേഷ്, രേണു സുരേഷ്, പാര്‍ട്ടി മധ്യമേഖലാ ഉപാധ്യക്ഷന്‍ എംഎല് മധു, ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണന് തുടങ്ങിയ നേതാക്കള്‍ സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനങ്ങള്‍ ഇടപ്പിള്ളിച്ചിറയിലും എത്തിക്കുമെന്നായിരുന്നു പിസി വിനോദിന്റെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനം. കൂടാതെ വര്‍ഗീയപ്രചാരണം നടത്തിയിട്ടും ആറുവോട്ടുകളുമായി ഏറ്റവും പിന്നില്‍ പോവുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. അതിന് മുമ്പ് 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 30 വോട്ടുകളാണ് ലഭിച്ചത്. ഇതാണിപ്പോള്‍ ആറായി കുറഞ്ഞിരിക്കുന്നത്.
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications