കടകംപള്ളിയുടെ ഭാര്യയുടെ ഗുരുവായൂർ പ്രവേശനം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചെന്ന്: ഹൈക്കോടതിയിൽ ഹർജി
കൊച്ചി: കേരള ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ ഉൾപ്പെടെയുള്ളവർ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ പരാതി.
സംഭവത്തിൽ സ്വമേധയാ നടപടിയെടുക്കാൻ നിർദേശം. ജസ്റ്റിസ് സിടി രവിയുടെ നേതൃത്വത്തിലുള്ള ദേവസ്വം ബെഞ്ചാണ് നടപടിയെടുക്കാൻ നിർദേശിച്ചിട്ടുള്ളത്. കേരള ഹൈക്കോടതി തിങ്കളാഴ്ച ഈ വിഷയം പരിഗണിക്കും.

ദേവസ്വം ബോർഡിന്റെ പിന്തുണയോടെ
കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ, മരുമകൾ എന്നിവർ ഉൾപ്പെടെയുള്ളവർ ക്ഷേത്രത്തിൽ പ്രവേശിച്ച സംഭവത്തിൽ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിൽ നിന്ന് പ്രതികരണം തേടിയിരുന്നു. . ബിജെപി പ്രാദേശിക നേതാവ് എ നാഗേഷ് സമർപ്പിച്ച ഹർജി പരിഗണിച്ച് സംഭവത്തിൽ ജസ്റ്റിസ് വിജെ അരുൺ ഗുരുവായൂർ ദേവസ്വത്തിൽ നിന്നും ജില്ലാ കളക്ടറിൽ നിന്നും ജില്ലാ കളക്ടറിൽ നിന്നും പ്രതികരണം ആരാഞ്ഞിരുന്നു. അഡ്വക്കറ്റ് ടിഎസ് ഹരികുമാർ മുഖേനയാണ് ഹർജി സമർപ്പിച്ചത്.

നവംബർ 25ന്
കൊറോണ വൈറസ് വ്യാപനത്തോടെ ഗുരുവായൂർ ക്ഷേത്രത്തിൽ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാൽ ഗുരുവായൂർ ഏകാദശിയുടെ പിറ്റേ ദിവസമായ നവംബർ 25ന് ഗുരുവായൂർ ദേവസ്വം ചെയർമാനൊപ്പം കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയ്ക്കും മറ്റ് വിവിഐപികളും നാലമ്പലത്തിനുള്ളിൽ പ്രവേശിച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. മറ്റ് രണ്ട് ദേവസ്വം ബോർഡ് അംഗങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ദേവസ്വം കമ്മീഷണറും മറ്റ് രണ്ട് വ്യക്തികളുമാണ് നാലമ്പലത്തിൽ പ്രവേശിക്കാനും വിവിധ പൂജകൾക്കും അനുമതി നൽകിയതെന്നാണ് ആരോപണം.

തെളിവ് ദൃശ്യങ്ങൾ
തൃശ്ശൂർ ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ഗുരുവായൂർ ക്ഷേത്രം പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൌസ് ഓഫീസർ എന്നിവർക്കാണ് സംഭവത്തിൽ പരാതി നൽകിയിട്ടുള്ളത്. സംഭവത്തിന് തെളിവായി സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇത് അനുസരിച്ചായിരിക്കും നടപടികൾ സ്വീകരിക്കുക. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്ന് പോലീസിനും വിശദീകരിക്കേണ്ടതായി വരും.
Recommended Video

ദൃശ്യങ്ങൾ പിടിച്ചെടുക്കും
നാലമ്പലത്തിനുള്ളിൽ ദർശനം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ദൃശ്യങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും പരാതിക്കാരൻ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്ത് സൂക്ഷിക്കുകയും നിയമം ലംഘിച്ചവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ കോടതിയ്ക്ക് മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications