എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലസ് വൺ പ്രവേശനം; അട്ടിമറിച്ച് സർക്കാർ, മലപ്പുറത്ത് അരലക്ഷത്തോളം വിദ്യാർഥികൾ പുറത്ത്

  • By Desk
Google Oneindia Malayalam News

കൊച്ചി: പ്ലസ് പ്രവേശനത്തിൽ ഇത്തവണ രണ്ടര ലക്ഷം വിദ്യർഥികൾ മെറിറ്റ് സീറ്റിന് പുറത്ത്. ഇതോടെ എസ്എസ്എൽസി വിജയിച്ച വിദ്യാർഥികൾ തുടർ പഠനവും വെല്ലുവിളിയിൽ. അഞ്ചു ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ ഏകജാലകം വഴി മാത്രം പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. എന്നാൽ ആകെ സംസ്ഥാനത്തുള്ള പ്ലസ് ടു മെറിറ്റ് സീറ്റ് 242180 മാത്രം.

<strong>മഴക്കാലം: കര്‍ശന മുന്നൊരുക്കത്തില്‍ ഭരണകൂടം, ഡാമുകള്‍ തുറക്കാന്‍ 36 മണിക്കൂര്‍ മുമ്പ് അനുമതി തേടണം, 15 മണിക്കൂര്‍ മുമ്പേ ജനങ്ങളെ അറിയിക്കണം, കലക്ടറേറ്റില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം...</strong>മഴക്കാലം: കര്‍ശന മുന്നൊരുക്കത്തില്‍ ഭരണകൂടം, ഡാമുകള്‍ തുറക്കാന്‍ 36 മണിക്കൂര്‍ മുമ്പ് അനുമതി തേടണം, 15 മണിക്കൂര്‍ മുമ്പേ ജനങ്ങളെ അറിയിക്കണം, കലക്ടറേറ്റില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം...

രണ്ടാം ഘട്ട അലോട്ട്മെന്‍റും കഴിഞ്ഞതോടെ സീറ്റ് നേടാനുള്ള ഓട്ടത്തിലാണ് വിദ്യാർഥികൾ. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്ലസ്ടു പ്രവേശനത്തിന് പുറത്തായെതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മെറിറ്റിൽ 4,84,696 പേരാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. നോൺ-മെറിറ്റ് സീറ്റും, സ്പോർട്സ് കോട്ടയും കൂടി ആകും അപേക്ഷകരുടെ എണ്ണം ഇനിയും ഉയരും.

Plus One

ഹയർസെക്കൻഡറി ഡിപ്പാർട്ട്മെന്‍റ് നൽകുന്ന കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെയുള്ള ഒഴിവുകൾ 3,61,713 സീറ്റുകൾ. അങ്ങനെയെങ്കിൽ മെറിറ്റ് സീറ്റുമായി താരതമ്യം ചെയ്യുമ്പോൾ 242516 പേർ പുറത്താകും. നോൺ-മെറിറ്റും, സ്പോർട്സ് കോട്ടയും കൂടി പരിഗണിക്കുമ്പോൾ പുറത്താകുന്ന വിദ്യാർഥികളുടെ എണ്ണം ഇരട്ടിക്കും.

ഏകജാലകം വഴി പ്രവേശനം കാത്തിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പുറത്താകുക മലപ്പുറം ജില്ലയിലായിരിക്കും. മലപ്പുറത്ത് 33962 ഒഴിവുകളിലേക്ക് 81970 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ 48008 പേർ പുറത്താകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചതും എറ്റവും കൂടുതൽ ഒഴിവുകളുമുള്ളത് മലപ്പുറത്താണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് അപേക്ഷകൾ ലഭിച്ചിരിക്കുന്നത്. 6601 ഒഴിവുകളിലേക്ക് 12161 പേരാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ 5523 പേർ പുറത്താകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ഇതോടെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പ്രവേശനത്തിന് തിരക്ക് വർധിക്കും. പുറത്താകുന്ന വിദ്യാർഥികൾക്ക് ഓപ്പൺ സ്‌കൂൾ സംവിധാനത്തെ ആശ്രയിക്കേണ്ടി വരും. മാനെജ്‌മെന്‍റ് സീറ്റുകളിൽ വൻതുക കോഴ വാങ്ങി പ്രവേശനം നൽകാനുള്ള സാധ്യത ഇത്തവണയും ഉയരുന്നുണ്ട്. മികച്ച മാർക്ക് വാങ്ങിയ കുട്ടികൾക്ക് ഇതോടെ പുറത്തു നിൽക്കേണ്ടി വരും.

എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് പോലും ഇഷ്ട വിഷയങ്ങൾക്ക് പ്രവേശനം നേടാൻ കഴിയുന്നില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. മിക്ക സ്‌കൂളുകളിലും പ്രാദേശിക സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേ സ്‌കൂളിൽ പത്താം ക്ലാസ് വരെ പഠിച്ച കുട്ടികളിൽ തുടർപഠനത്തിന് അർഹത നേടിയ കുട്ടികൾക്ക് പ്രവേശനം നൽകാൻ പരമാവധി ശ്രമിക്കണമെന്നാണ് പിടിഎ കമ്മിറ്റികൾ തീരുമാനിച്ചിരിക്കുന്നത്. അതോടെ ഇതര സ്‌കൂളികളിൽ പഠിച്ച കുട്ടികൾക്ക് പ്രവേശനം ലഭിക്കാൻ വിഷമകരമാകും.

പ്ലസ്ടു സ്കൂളുകളുടെ എണ്ണം വർധിപ്പിക്കണമെന്നാവശ്യത്തോടുള്ള സർക്കാരിന്‍റെ മൃദു സമീപനമാണ് നിലവിലെ പ്രതിസന്ധികൾക്ക് കാരണം. സർക്കാർ, എയിഡഡ്, അൺ എയിഡഡ്, റസിഡന്‍ഷ്യൽ, സ്പെഷ്യൽ, ടെക്നിക്കൽ‌, മേഖലകളിലായി 2075 സ്കൂളുകളിലാണ് നിലവിൽ പ്ലസ് ടു കോഴ്സുകൾ ഉള്ളത്. ഇത് സംസ്ഥാനത്തെ കൂടുതൽ സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിച്ച് വിദ്യാർഥികൾക്ക് തുടർ പഠനത്തിന് സാഹചര്യമൊരുക്കണമെന്നാണ് അധ്യാപക- വിദ്യാർഥി സംഘടനകളുടെ ആവശ്യം.

ജില്ല അപേക്ഷകർ മെറിറ്റ് സീറ്റ് പുറത്താകുന്ന അപേക്ഷകർ


തിരുവനന്തപുരം 37753 20651 17102

കൊല്ലം 36196 18054 18142

പത്തനംതിട്ട 15607 9781 5826

ആലപ്പുഴ 28214 15451 12763

കോട്ടയം 26032 13656 12376

ഇടുക്കി 14221 7823 6398

എറണാകുളം 40553 19921 20632

ത‌‌ൃശൂർ 42670 21345 21325

പാലക്കാട് 45344 20052 23999

കോഴിക്കോട് 49085 22986 26099

മലപ്പുറം 81970 33962 48008

വയനാട് 12124 6601 5523

കണ്ണൂർ 36487 21161 15326

കാസർഗോഡ് 18440 10736 10707

Ernakulam
English summary
Plus one allotment issue in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X