എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആരും എന്നെ ശല്യപ്പെടുത്തരുതെന്ന് കുറിപ്പ്: ഞെട്ടിക്കുന്ന ആത്മഹത്യാ രീതി, പോലീസിനും ആശങ്ക

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിലെ മരടിൽ പ്ലസ്ടു വിദ്യാർത്ഥിനിടെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പെൺകുട്ടിയുടേത് ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് മരട് മുസ്ലിം സമീപമുള്ള മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റെയും ജെസിയുടേയും മകൾ നെഹിസ്യയെന്ന കാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിട്ടുള്ളതെന്നാണ് കരുതുന്നത്. അതേ സമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ.

കേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ശൃംഖലയായി കെ ഫോണ്‍ മാറുമെന്ന് മുഖ്യമന്ത്രികേരളത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ശൃംഖലയായി കെ ഫോണ്‍ മാറുമെന്ന് മുഖ്യമന്ത്രി

രാവിലെ എഴുന്നേൽക്കുന്നത് കാണാതായപ്പോൾ മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വാക്കിലും മൂക്കിലും ചെവിയിലും പഞ്ഞി തിരുകി മുഖത്ത് മുഴുവനും സെല്ലോ ടേപ്പ് കൊണ്ട് വരിഞ്ഞ ശേഷം പ്ലാസ്റ്റിക് കവർ കൊണ്ട് തലയും മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി വളരെ അസാധാരണമായ ചികിത്സാ രീതി സ്വീകരിച്ചിരുന്നതിനാൽ പോലീസ് ഇതെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണ്. പോലീസ് സ്ഥലത്തെത്തിയതിന് പിന്നാലെ ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു. പെൺകുട്ടിയുടെ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

 suicide-15610

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

അമ്മ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നതിനാൽ അച്ഛനും സഹോദരിയും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. നെഹിസ്യയുടെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച സുഹൃത്തുക്കളെയുൾപ്പെടെ വീട്ടിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ മരണവാർത്ത പുറത്തുവരുന്നത്. കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും ഡയറി കണ്ടെടുത്തത് ആത്മഹത്യയാണെന്ന സൂചനയാണ് നൽകുന്നത്. ഡയറിയിൽ നിന്ന് ഞാൻ പോകുന്നു, എന്നെ ശല്യപ്പെടുത്തരുത് എന്ന രണ്ട് വരി മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞിട്ടുള്ളത്.

Ernakulam
English summary
Plus two student found dead inside bed room, Police suspects suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X