എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നരേന്ദ്രമോദി കൊച്ചിയിൽ: ബിപിസിഎൽ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് തൊഴിലാളികള്‍

Google Oneindia Malayalam News

കൊച്ചി: കൊച്ചി റിഫൈനറി കെമിക്കൽ പദ്ധതി പിഡിപിപിയുടെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് തൊഴിലാളികൾ . ബിപിസിഎൽ വിൽപ്പന നടത്തിയ കേന്ദ്രസർക്കാർ നടപടിയിലും സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിലും പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്കരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് തൊഴിലാളികൾ വ്യക്തമാക്കിയിട്ടുള്ളത്. പദ്ധതിയുടെ കമ്മീഷനിംഗ് പ്രവൃത്തികളാണ് ഇപ്പോൾ നടന്നുവരുന്നത്. അതിന് ശേഷമായിരിക്കും കമ്മീഷനിംഗ് നടപടികൾ ആരംഭിച്ചത്.

മാണി സി കാപ്പന് കുടുംബപ്പേര് മാത്രം: തദ്ദേശ തിരഞ്ഞെടുപ്പിൽ പണിയെടുത്തില്ലെന്ന് എം എം മണിമാണി സി കാപ്പന് കുടുംബപ്പേര് മാത്രം: തദ്ദേശ തിരഞ്ഞെടുപ്പിൽ പണിയെടുത്തില്ലെന്ന് എം എം മണി

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടാണ് തിരക്കിട്ട് ഉൽപ്പാദനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഉദ്ഘാടനം നടത്തുന്നത്. ശമ്പള പരിഷ്കരണത്തിൽ നിന്ന് ബിപിസിഎല്ലിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്. ബിപിസിഎൽ ഒഴികെയുള്ള എല്ലാ പൊതുമേഖലാ ഓയിൽ കമ്പനികളിലും ശമ്പള പരിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. 2017 ജനുവരി ഒന്നുമുതലുള്ള മൂന്നാം ശമ്പള കമ്മീഷൻ ശുപാർശ അനുസരിച്ചചുള്ള ശമ്പള പരിഷ്കരമാണ് അനുവദിച്ചിട്ടുള്ളത്.

modi-1536060606-


മുട്ടുമടക്കില്ലെന്ന് ഉദ്യോഗാര്‍ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

ബിപിസിഎൽ പ്ലാന്റ് ഉദ്ഘാടനത്തിനെത്തുന്ന മോദി കൊച്ചിയിൽ ബിജെപി യോഗത്തിലും പങ്കെടുത്തേക്കുമെന്നാണ് സൂചന. ചെന്നൈയിൽ നിന്നായിരിക്കും മോദി കൊച്ചിയിലേക്ക് പുറപ്പെടുക. അതേസമയം ഫെബ്രുവരി 14ന് ബിജെപി കോർ കമ്മറ്റി യോഗവും വിളിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാളെ നടക്കുന്ന ബിജെപി കോർ കമ്മറ്റി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുകയാണെങ്കിൽ മോദിയുടെ സന്ദർശനം നിർണ്ണായകമായിത്തീരും. കേരളത്തിലെ മുതിർന്ന ബിജെപി നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും.

Recommended Video

cmsvideo
Twitter blocks some accounts, Modi govt unhappy

Ernakulam
English summary
PM Modi's Kochi visit, BPCL staffs to boycott inaugural function
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X