പോക്‌സോ കേസ്: മൊഴി മാറ്റിപറയാന്‍ പരാതിക്കാരിക്ക് സമ്മര്‍ദം, റോയ് വയലാട്ടിന്റെ ഓഫര്‍ 50 ലക്ഷം
കൊച്ചി: റോയ് വയലാട്ടിനെതിരായ പോക്‌സോ കേസില്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമം. കേസില്‍ മൊഴിമാറ്റി പറയാന്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ കൂടിയായ റോയ് വയലാട്ട് അന്‍പത് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. കേസില്‍ പെണ്‍കുട്ടികളെ എത്തിച്ച് കൊടുത്ത അഞ്ജലിയെ കുടുക്കി തരാമെന്ന് ഉറപ്പ് നല്‍കിയെന്നും പരാതിക്കാരി വെളിപ്പെടുത്തി. റോയിയുടെ പ്രതിനിധി എന്ന് പറഞ്ഞ് എത്തിയ അഭിഭാഷകനാണ് ഇത്തരത്തില്‍ തന്നോട് സംസാരിച്ചതെന്നും ഇവര്‍ പറഞ്ഞു. കേസിലെ മൂന്നാം പ്രതിയാണ് കോഴിക്കോട് സ്വദേശിനിയായ അഞ്ജലി റീമദേവ്.

അഞ്ജലി തനിക്ക് നല്‍കാനുള്ള പണം റോയ് തിരികെ നല്‍കുമെന്നാണ് അറിയിച്ചത്. തനിക്ക് അഞ്ജലിയില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപയാണ് കിട്ടാനുള്ളതെന്ന് പറഞ്ഞപ്പോള്‍ റോയ് കേട്ടത് അത് അന്‍പത് ലക്ഷം എന്നാണ്. ഇത്രയും വലിയ തുക തരാമെന്ന് റോയ് തന്നോട് പറഞ്ഞു. പരാതി നല്‍കിയ ശേഷം കോഴിക്കോട് എത്തിയപ്പോഴാണ് ഈ ഓഫര്‍ വന്നത്. കോഴിക്കോട് സ്വദേശിയായ ഒരു സാമൂഹിക പ്രവര്‍ത്തകനൊപ്പം എത്തി പണം വാഗ്ദാനം ചെയ്‌തെന്നാണ് ഇവര്‍ പറയുന്നത്. നിനക്ക് എത്രയാണോ തരാനുള്ളത് അത് തരാന്‍ റോയ് തയ്യാറാണ്. ഇപ്പോള്‍ നിനക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഇയാള്‍ പറഞ്ഞു.
അറസ്റ്റിലായാല്‍ ഒരു 35 ദിവസം അകത്ത് കിടക്കും. അത് കഴിഞ്ഞ് പുറത്തിറങ്ങും. അത് കഴിയുമ്പോള്‍ വിചാരണ സമയത്ത് നിങ്ങള്‍ക്ക് താല്‍പര്യമില്ലാത്തത് പോലെ ഒന്ന് അയഞ്ഞാല്‍ മതി. കൂറുമാറിയാല്‍ റോയ് കേസില്‍ രക്ഷപ്പെടുമെന്നും, അല്ലെങ്കില്‍ റോയിക്ക് 20 വര്‍ഷം ശിക്ഷ കിട്ടുമെന്നും ഇയാള്‍ പറഞ്ഞു. കേസില്‍ അഞ്ജലിയെ വേണമെങ്കില്‍ നമുക്ക് കുരുക്കാമെന്നും ഇയാള്‍ തന്നോട് പറഞ്ഞു. അഞ്ജലിക്കെതിരെ കുറെ സംഭവങ്ങള്‍ എന്റെ കൈയ്യിലുണ്ട്. അവര്‍ക്കെതിരെ സമീപിച്ചവരുടെ ലിസ്റ്റുണ്ട്. അവരെ കുടുക്കി തരാം. അഞ്ജലിയല്ലേ നിങ്ങളുടെ ടാര്‍ഗറ്റ് എന്ന് ചോദിച്ചു. എന്റെ ഓഫീസിലെത്തിയാണ് ഇക്കാര്യം സംസാരിച്ചതെന്നും പരാതിക്കാരി പറഞ്ഞു.
അതേസമയം കേസില്‍ സൈജു തങ്കച്ചന്‍ നേരത്തെ കീഴടങ്ങിയിരുന്നു. അഞ്ജലിക്ക് ഹാജരാവാന്‍ കാണിച്ച് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച്ച ഹാജരാവാണ് നിര്‍ദേശം. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബരില്‍ റോയിയൂടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് യുവതിയും പ്രായപൂര്‍ത്തിയാകാത്ത മകളും നല്‍കിയ പരാതിയിലാണ് റോയ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. റോയ് വയലാട്ടും സൈജുവും നേരത്തെ കീഴടങ്ങിയിരുന്നു. മുന്‍കൂര്‍ ജാമ്യം അടക്കം തള്ളിയതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്.












Click it and Unblock the Notifications