Get Updates
Get notified of breaking news, exclusive insights, and must-see stories!

അസഭ്യ വര്‍ഷം; വസ്ത്രം ഉരിഞ്ഞു കളയാനും ശ്രമം: സിപ്‌സിയെ പൊലീസ് പിടികൂടിയത് ഇങ്ങനെ

തിരുവനന്തപുരം: കൊച്ചിയില്‍ ഹോട്ടലില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ മുത്തശി സിപ്‌സിയെ പൊലീസ് പിടികൂടിയത് തിരുവനന്തപുരം ബീമാപള്ളിയില്‍ വേഷം മാറി കഴിയുന്നതിനിടെ. കേസില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന ലഭിച്ചതോടെയാണ് സിപ്‌സി തിരുവനന്തപുരത്തേക്ക് കടന്നത്. രാത്രി തമ്പാനൂുരിലെ ലോഡ്ജിലാണ് ഇവര്‍ തങ്ങിയതെന്ന് പൊലീസ് പറയുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

1

തുടര്‍ന്ന് രാവിലെയോടെ ഇവര്‍ പൂന്തുറ ഭീമപള്ളിയിലേക്ക് പോയി. പൂന്തുറയിലുള്ള സുഹൃത്തിന്റെ സഹായത്തോടെ ഒളിവില്‍ താമസിക്കുക ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയത്. ഇവിടെ വേഷം മാറി കഴിയുന്നതിനിടെയാണ് സ്പിസി അറസ്റ്റിലാവുന്നത്. ജുവനൈല്‍ ജസ്റ്റിസ് 77 വകുപ്പ് പ്രകാരമാണ് സിപ്‌സിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പൂന്തുറ സ്റ്റേഷനില്‍ എത്തിച്ച ഇവര്‍ പൊലീസുകാര്‍ക്കെതിരെ അസഭ്യ വര്‍ഷം നടത്തി. വസ്ത്രം ഉരിഞ്ഞു കളയാനും ശ്രമിച്ചു.

2

പിന്നീട് വനിത പൊലീസ് എത്തിയാണ് ഇവരെ അടക്കി നിര്‍ത്തിയത്. തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ ശേഷം ഇവരെ കൊച്ചിയിലേക്ക് കൊണ്ടുവരും. നിരവധി കേസുകളില്‍ പ്രതിയായ സിപ്സി മുമ്പും പൊലീസുകാരുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനായി വിവസ്ത്രയായി ഓടുക, ദേഹത്ത് മലം പുരട്ടുക, പൊലീസ് സ്റ്റേഷനു മുകളില്‍ നിന്ന് ആത്മഹത്യാഭീഷണി മുഴക്കുക തുടങ്ങിയ കുതന്ത്രങ്ങള്‍ പ്രയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

3

അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ സിപ്സിയും മകന്‍ സജീവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സിപ്സിയുടെ മകനും കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനുമായ സജീവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളും തിരുവനന്തപുരത്ത് ഒളിവില്‍ താമസിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം, കുട്ടിയുടെ അമ്മ വിദേശത്തായതിനാല്‍, കുട്ടിയുടെ സംരക്ഷണ ചുമതല അച്ഛന്‍ സജീവിനുണ്ട്. എന്നാല്‍ സജീവ് ഈ ചുമതലയില്‍ വീഴ്ച വരുത്തിയതായി പൊലീസ് പറയുന്നു.

ബൈക്ക് മോഷണം - യുവാവ് പോലീസ് പിടിയിലായി

ബൈക്ക് മോഷണം - യുവാവ് പോലീസ് പിടിയിലായി

കൊല്ലം: വവ്വാക്കാവ് ആനന്ദ ജംഗ്ഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ച യുവാവിനെ കരുനാഗപ്പളളി പോലീസ് പിടികൂടി. ആലപ്പുഴ കായംകുളം ഫയര്‍ സ്റ്റേഷന് സമീപം കോട്ടക്കുഴിയില്‍ വീട്ടില്‍ മുഹമ്മദ് ഷെരീഫ് മകന്‍ ഷെമീര്‍ (40) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11.30 മണിക്ക് ആനന്ദ ജംഗ്ഷനിലുളള ആട്ടോ സ്റ്റാന്‍ഡിന് പുറകിലായി സൂക്ഷിച്ചിരുന്ന അക്ഷയ് മോഹന്‍റെ മോട്ടോര്‍ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് പോലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെയും ആട്ടോ ഡ്രൈവര്‍മാരുടെയും സഹായത്തോടെ നടത്തിയ പരിശോധനയില്‍ സ്ഥലത്ത് കറങ്ങി നടന്ന ഇയാളെ മോഷണത്തിന് ശേഷം കാണാതായതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇയാളെ കായംകുളത്തെ വീട്ടിന് സമീപം നിന്നും പിടികൂടുകയായിരുന്നു. കൊലപാതക ശ്രമം അടക്കമുളള കേസുകളില്‍ പ്രതിയായ ഇയാളുടെ വീട്ടില്‍ നിന്നും മോഷണം നടത്തിയ ബൈക്ക് പോലീസ് കണ്ടെടുത്തു. കരുനാഗപ്പളളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐമാരായ അലോഷ്യസ് അലക്സാണ്ടര്‍, ധന്യാ. കെ.എസ്, ജയശങ്കര്‍ എ.എസ്സ്.ഐ മാരായ ഷാജിമോന്‍, നന്ദകുമാര്‍, നിസാമുദ്ദീന്‍ സി.പി.ഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+