സൈമണ്‍ ബ്രിട്ടോയുടെ വീട് കുത്തിത്തുറന്നു: പോലീസിനെതിരെ പരാതിയുമായി ഭാര്യ
കൊച്ചി: സിപിഎം മുന്‍ നേതാവ് സൈമണ്‍ ബ്രിട്ടോയുടെ വീട് പോലീസ് കുത്തിത്തുറന്നുവെന്ന് ഗുരുതരമായ ആരോപണം. പോലീസിനെതിരെ പരാതിയുമായി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍ തന്നെ രംഗത്തെത്തി. ഇവര്‍ ഞാറയ്ക്കല്‍ പോലീസിനാണ് പരാതി നല്‍കിയിരിക്കുന്നത്.
താനില്ലാത്ത നേരത്താണ് പോലീസ് എത്തിയതെന്നും, വീട് അതിന് ശേഷം കുത്തിത്തുറന്നുവെന്നുമാണ് ആരോപണം. ഗുരുതരമായ മറ്റ് ചില കാര്യങ്ങളും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. മകളുടെ ആഭരണങ്ങളും സൈമണ്‍ ബ്രിട്ടോയുടെ കുറച്ച് പുരസ്കാരങ്ങളും നഷ്ടമായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം ഞാറയ്ക്കല്‍ പോലീസിന് പറയാന്‍ മറ്റൊരു കാരണമാണ് ഉള്ളത്. തങ്ങള്‍ കത്തികുത്ത് കേസിലെ പ്രതിയെ അന്വേഷിച്ച് എത്തിയതാണെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് വീട് കുത്തിതുറക്കാനുള്ള സാഹചര്യം ഉണ്ടാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് ഞാറയ്ക്കല്‍ പോലീസ് വിശദീകരിക്കുന്നു. സൈമണ്‍ ബ്രിട്ടോയുടെ ഭാര്യയും മകളും നാട്ടില്‍ അല്ല താമസിക്കുന്നത്.
ബ്രിട്ടോയുടെ മരണശേഷം 2019 മുതലാണ് ഭാര്യ സീന ഭാസ്കറും മകളും ഡല്‍ഹിയില്‍ താമസിക്കാന്‍ തുടങ്ങിയത്. വടുതലയിലുള്ള വീട് വാടകയ്ക്കും നല്‍കിയിരിക്കുകയാണ്. ഈ വീട്ടിലാണ് നടപടിക്രമങ്ങളൊന്നും പാലിക്കാതെ പോലീസ് സംഘമെത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications