'ബാഗിൽ ബോംബുണ്ട്'; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യുവാവിന്റെ വ്യാജ ബോംബ് ഭീഷണി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കി യുവാവ്. ബാഗേജിൽ ബോംബ് ഉണ്ടെന്നായിരുന്നു യുവാവ് പറഞ്ഞത്.
എയർ അറേബ്യ വിമാനത്തിൽ പോകാൻ എത്തിയ അബ്ദുള്ള മുസബ് മുഹമ്മദ് അലി എന്ന് 32 കാരനാണ് വിമാനത്താവളത്തിൽ വ്യാജ ബോബംബ് ഭീഷണി ഉയർത്തിയത്.

ഇഷ്ടമല്ലാത്ത വിവാഹം; രണ്ടാമത്തെ ആഴ്ച വരനും അമ്മയ്ക്കും പണികൊടുത്ത് വധു! നഷ്ടം ലക്ഷങ്ങൾ!!
ബാഗേജിൽ ബോംബുണ്ടെന്ന് യുവാവ് പറഞ്ഞതിന് പിന്നാലെ സി ഐ എസ് എഫ് ബാഗ് പരിശോധിച്ചു. അപ്പോഴാണ് ഭീഷണി വ്യാജം ആണെന്ന് മനസിലായത്. വിമാനത്തിലും സുരക്ഷാ പരിശോധന നടത്തി.
ഇയാളെ പൊലീസിന് കൈമാറും. സംഭവത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും വ്യാജ ബോംബ് ഭീഷണി മുഴക്കിയതിനും ഇയാൾക്ക് എതിരെ കേസെടുക്കും.












Click it and Unblock the Notifications