എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലാരിവട്ടം മേൽപ്പാലം: ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുത്ത് തുടങ്ങി, റിപ്പോര്‍ട്ട് വിജിലന്‍സിന്!!

  • By Desk
Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച് അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്നത് ആരംഭിച്ചു. വിജിലന്‍സിന്‍റെ എറണാകുളം ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാകും. അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഈ ആഴ്ച്ച റിപ്പോര്‍ട്ട് സംസ്ഥാന വിജിലന്‍സ് മേധാവിക്ക് കൈമാറുമെന്നും അന്വേഷണസംഘം അറിയിച്ചു.

ഈ ഉത്തരം മോദിയുടെ കയ്യിലെ കടലാസിൽ ഉണ്ടായിരുന്നോ? ന്യൂസ് നാഷനെ ട്രോളി രാഹുൽ ഗാന്ധിഈ ഉത്തരം മോദിയുടെ കയ്യിലെ കടലാസിൽ ഉണ്ടായിരുന്നോ? ന്യൂസ് നാഷനെ ട്രോളി രാഹുൽ ഗാന്ധി

പാലം നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ച റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുടെ മൊഴിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഓഫിസ് അഡ്മിനിസ്‌ട്രേറ്ററുടെയും ഡിജിഎമ്മിനെയും വിളിച്ചുവരുത്തി വിജിലന്‍സ് സംഘം മൊഴി രേഖപ്പെടുത്തി. ഇവര്‍ക്ക് പുറമേ പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കിയ ജലസേചന വകുപ്പിലെ എക്‌സിക്യൂട്ടിവ് എന്‍ജിനിയറും വിജിലന്‍സിന്‍റെ ആവശ്യപ്രകാരം ഓഫിസില്‍ ഹാജരായിട്ടുണ്ട്.

ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുപ്പ്

ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുപ്പ്

‌നിലവില്‍ ഈ ഓഫിസുകളില്‍ നടക്കുന്ന ദൈന്യംദിന പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് ഇവരില്‍ നിന്ന് മൊഴിയെടുപ്പ് ആരംഭിച്ചത്. പാലം നിര്‍മാണം നടക്കുമ്പോള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോടും ഹാജരാകുവാന്‍ അറിയിച്ചുകഴിഞ്ഞു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമേ കിഡ്‌കോ, പാലം നിര്‍മാണം ഏറ്റെടുത്ത കമ്പനി അധികൃതര്‍ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. മൊഴി രേഖപ്പെടുത്തേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക കഴിഞ്ഞ ദിവസം തയറാക്കിയിരുന്നു. നിലവില്‍ കെഎംആര്‍എല്‍ എംഡിയും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന എ.പി.എം മുഹമ്മദ്ദ് ഹനീഷ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് വിജിലന്‍സ് മൊഴി രേഖപ്പെടുത്തും. രണ്ട് ദിവസത്തിനുളളില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാകും.

 റിപ്പോര്‍ട്ട് വിജിലന്‍സ് മേധാവിക്ക്

റിപ്പോര്‍ട്ട് വിജിലന്‍സ് മേധാവിക്ക്


ഈ ആഴ്ച്ച അവസാനത്തോടെ റിപ്പോര്‍ട്ട് വിജിലന്‍സ് മേധാവിക്ക് കൈമാറും. അതേ സമയം പാലത്തിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ച കോണ്‍ക്രീറ്റുകളുടെയും കമ്പികളുടെയും സാംപിള്‍ അന്വേഷണ സംഘം പരിശോധനയ്ക്ക് അയച്ചു. നേരത്തെ അന്വേഷണം നടത്തിയ പൊലീസ് സംഘവും സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിന്‍റെ റിപ്പോര്‍ട്ടും ലഭ്യമായിട്ടില്ല. പരിശോധനഫലകള്‍ എളുപ്പത്തില്‍ ലഭ്യമാക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.

 വീഴ്ച സംഭവിച്ചെന്ന്

വീഴ്ച സംഭവിച്ചെന്ന്


നിലവില്‍ പാലം പണിയില്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് വകുപ്പിലെ ജീവനക്കാര്‍ക്കും വീഴ്ച്ച സംഭവിച്ചിട്ടുണ്ടോയെന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ഇത് പൂര്‍ത്തിയാക്കി ഉന്നത ഉദ്യോഗസ്ഥരുടെ മൊഴി കൂടി പരിശോധിച്ചതിന് ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. പാലം നിര്‍മാണത്തില്‍ അപാകതകളുണ്ടെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തേണ്ട ആവശ്യകതയും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. അന്വേഷണം നടത്തണമെന്ന നിഗമനത്തിലാണ് അവസാനം എത്തിചേരുന്നതെങ്കില്‍ അക്കാര്യം അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തും.

Ernakulam
English summary
Police collecting statements from officials on Palarivattom Fly over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X