ഐഎൻഎസ് വിക്രാന്ത് തകർക്കുമെന്ന് ഭീഷണി: അന്വേഷണം പുരോഗമിക്കുന്നു, ഉടൻ അറസ്റ്റെന്ന് സൂചന
കൊച്ചി: കൊച്ചിൻ ഷിപ്പ് യാർഡിൽ പ്രതിരോധ സേനയുടെ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന് അജ്ഞാത സന്ദേശം ലഭിച്ച സംഭവത്തിൽ പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചതായി വിവരം. ഭീഷണി സന്ദേശം ലഭിച്ചതോടെ അന്വേഷണത്തിന്റെ ഭാഗമായി കപ്പൽശാലയിലെ ജീവനക്കാരെ അടക്കം ചോദ്യം ചെയ്തിരുന്നു. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷമായതിനാൽ ജാഗ്രതയോടെയാണ് പോലീസ് നടപകടികളഉമായി മുന്നോട്ടുപോകുന്നത്.
വ്യാജ ഐപി അഡ്രസ് ഉപയോഗിച്ചാണ് ഇമെയിൽ അയച്ചിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ചാണ് പോലീസിന് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. എന്നാൽ അന്വേഷണത്തിലെ പുരോഗതി സംബന്ധിച്ച് പ്രതികരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.

കപ്പൽ നിർമാണ ശാലയ്ക്കുള്ളിലെ ഓരോ സ്ഥലങ്ങളും കൃത്യമായി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ബോംബിട്ട് തകർക്കുമെന്ന സന്ദേശം അയച്ചിട്ടുള്ളത്. അതിനാൽ കപ്പൽശാലയ്ക്കുള്ളിൽ നിന്നുള്ള ആരെങ്കിലുമാണോ സംഭവത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. നാവികൻ എന്ന ഇമെയിൽ അഡ്രസിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. കപ്പൽശാലയിലെ തന്നെ ഒന്നിലധികം ജീവനക്കാർക്കും ഭീഷണി സന്ദേശ ലഭിച്ചിരുന്നു. ഇതിന് പിന്നാലെ എറണാകുളം സൌത്ത് പോലീസിൽ പരാതി നൽകുകായിരുന്നു. ഐടി ആക്ട് 385 പ്രകാരം കേസെടുത്ത പോലീസ് സൈബർ വിംഗിനെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. അതിനിടെ പോലീസും ഡോഗ് സ്ക്വാഡും എത്തി ഐഎൻഎസ് വിക്രാന്ത് അടക്കമുള്ള എല്ലാ കപ്പലുകളിലും പരിശോധനയും നടത്തിയിരുന്നു.
സൈബർ ഡോമും കേരള പോലീസിന്റെ സൈബർ സെല്ലും ചേർന്ന് നടത്തിയ പരിശോധനയിൽ കപ്പൽ ശാലയിലുള്ളവർ തന്നെയാണ് ഈ ഇമെയിൽ സന്ദേശം അയച്ചിട്ടുള്ളതെന്ന സൂചനകളാണ് ലഭിച്ചിട്ടുള്ളത്. സന്ദേശം ലഭിച്ച ഉദ്യോഗസ്ഥരിൽ നിന്ന് കഴിഞ്ഞ ദിവസം പോലീസ് മൊഴിയെുട്തിതിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 24 മുതലാണ് ഇത്തരത്തിലുള്ള ഭീഷണി സന്ദേശം ഒന്നിലധികം ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുള്ളത്.
Recommended Video
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications