Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ചു; ഡോക്ടര്‍ക്കെതിരെ പരാതിയുമായി നഴ്‌സുമാര്‍, സംഭവം എറണാകുളത്ത്

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടർമാർ നഴ്സിംഗ് ഓഫീസർമാരെ പരിഹസിച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. നഴ്സിംഗ് ഓഫീസർമാരെ പരിഹസിക്കുകയും മർദ്ദിക്കുകയും സ്ത്രീത്വത്തെ അപമാനിച്ചെന്നുമുള്ള പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. ശാരീരികമായി കയ്യേറ്റം ചെയ്ത സംഭവത്തിൽ ജൂനിയർ റെസിഡന്റ് ഡോക്ടർക്കെകിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് നഴ്സിംഗ് ഓഫീസർമാരുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴികൾ പരിശോധിച്ച ശേഷം ആരോപണവിധേയർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ വനിതാ കമ്മീഷനും യുവജന കമ്മീഷനും നഴ്സിംഗ് ഓഫീസർമാർ പരാതി നൽകിയിട്ടുണ്ട്.

 doctors1-15972982

വയനാട്ടിൽ അവധിയാഘോഷിച്ച് നമിത പ്രമോദ്, എന്നാ ഒരു ചിരിയാന്നേ; വൈറലായി ചിത്രങ്ങള്‍

ഡ്യൂട്ടിക്കിടെ മെയ് എട്ടിന് ഡോക്ടർമാർ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നാണ് ഇരുവരും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. മെഡിക്കൽ കോളേജ് അധികൃതർക്ക് ഇക്കാര്യം ചൂണ്ടിക്കാണിച്ച് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്. ജൂനിയർ റെസിഡന്റ് ഡോക്ടർ തങ്ങളിൽ ഒരാളുടെ പുറത്ത് മർദ്ദിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നും പരാതിയിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+