എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഷ്ടപ്പെട്ട പഴ്സ് മണിക്കൂറുകൾക്കകം കണ്ടെത്തി; പോലീസിന്റെ മികവിന് നന്ദിയറിയിച്ച് തായ്‌വാൻ യുവതി

  • By Desk
Google Oneindia Malayalam News

കൊ​ച്ചി: ‌ഓ​ൺ​ലൈ​ൻ ടാ​ക്സി​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ വി​ദേ​ശ​യു​വ​തി​യു​ടെ പ​ക്ക​ൽ നി​ന്നും ന​ഷ്ട​പ്പെ​ട്ട പ​ണ​വും രേ​ഖ​ക​ളും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ക​ണ്ടെ​ത്തി​യ പൊ​ലീ​സി​ന്‍റെ മി​ക​വി​നു യു​വ​തി​യു​ടെ ന​ന്ദി. കൊ​ച്ചി​യി​ലെ ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ൽ ജോ​ലി ചെ​യ്യു​ന്ന താ​യ്‌​വാ​ൻ സ്വ​ദേ​ശി​നി ജി​യാ​റ്റി​ൻ ലി​ൻ​യു​ടെ (28) നാ​ലാ​യി​രം രൂ​പ​യും പാ​സ്പോ​ർ​ട്ടും മ​റ്റു വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ക​ളും അ​ട​ങ്ങി​യ പേ​ഴ്സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ ടാ​ക്സി യാ​ത്ര​യ്ക്കി​ടെ മ​റ​ന്നു വെ​ച്ച​ത്.

മു​റി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പേ​ഴ്സ് ന​ഷ്പ്പെ​ട്ട​താ‍‍യി അ​റി​യു​ന്ന​ത്. ടാ​ക്സി ഡ്രൈ​വ​റു​ടെ മൊ​ബൈ​ൽ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അ​തി​നി​ട​യി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ ക​യ​റി​യ​തി​നാ​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. പു​ല​ർ​ച്ചെ ചൈ​ന സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വി​നൊ​പ്പം എ​റ​ണാ​കു​ളം നോ​ർ​ത്ത് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി ന​ൽ​കി. സ​മ​യം വൈ​കാ​തെ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

മോദിക്കെതിരെ രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്; ദില്ലിയില്‍ തിടുക്ക നീക്കം, ആവശ്യം അംഗീകരിച്ച് കോടതിമോദിക്കെതിരെ രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്; ദില്ലിയില്‍ തിടുക്ക നീക്കം, ആവശ്യം അംഗീകരിച്ച് കോടതി

taiwan

തിരികെ കിട്ടിയ പേഴ്സുമായി തായ്‌വാൻ വനിത ജിയാറ്റിൻ ലിൻ നോർത്ത് പൊലീസ് സ്റ്റേഷനിൽ.

രാ​ത്രി ടാ​ക്സി​യി​ൽ യാ​ത്ര ചെ​യ്ത മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​യ യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ​ക്ക് പേ​ഴ്സ് കി​ട്ടി​യ​താ​യും രാ​ത്രി ആ​യ​തി​നാ​ൽ പൊ​ലീ​സി​ന് കൈ​മാ​റാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും ക​ണ്ടെ​ത്തി. പൊ​ലീ​സ് വി​ളി​ച്ച​യു​ട​ൻ ഇ‍യാ​ൾ സ്റ്റേ​ഷ​നി​ലെ​ത്തി പേ​ഴ്സ് കൈ​മാ​റി. തു​ട​ർ​ന്നു ജി​യാ​റ്റി​ൻ ലി​ൻ സ്റ്റേ​ഷ‌​നി​ലെ​ത്തി പ​ണ​വും രേ​ഖ​ക​ളും ഏ​റ്റു​വാ​ങ്ങി.

ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ൾ തി​രി​കെ കി​ട്ടു​മെ​ന്നു പ്ര​തീ​ക്ഷ​യി​ല്ലാ​ത്ത​തി​നാ​ൽ ഡ്യൂ​പ്ലി​ക്കേ​റ്റ് പാ​സ്പോ​ർ​ട്ട് എ​ടു​ക്കാ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ഇ​രി​ക്കു​ക​യാ​യി​രു​ന്നു യു​വ​തി. ന​ഷ്ട​പ്പെ​ട്ട​തു ജ​ന്മ നാ​ട്ടി​ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​വ തി​രി​ച്ചു കി​ട്ടി​ല്ലാ​യി​രു​ന്നു​വെ​ന്നു പ​റ​ഞ്ഞ വി​ദേ​ശ വ​നി​ത പൊ​ലീ​സു​കാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞാ​ണ് സ്റ്റേ​ഷ​നി​ൽ നി​ന്നും മ​ട​ങ്ങി​യ​ത്. എ​റ​ണാ​കു​ളം നോ​ർ​ത്ത് ഇ​ൻ​സ്പെ​ക്റ്റ​ർ റോ​ജ്, എ​സ്ഐ രാ​ജ​ൻ​ബാ​ബു, സീ​നി​യ​ർ സി​പി​ഒ വി​നോ​ദ് കൃ​ഷ്ണ, സി​പി​ഒ അ​ജി​ലേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷി​ച്ച​ത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Ernakulam
English summary
Police found out lost purse of Taiwan woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X