കാക്കനാട് കൂട്ടബലാത്സംഗം; വനിതയടക്കം മൂന്ന് പേർ പ്രതികൾ; പ്രതികളെ കണ്ടെത്താൻ തിരച്ചിൽ ഊർജിതം
കൊച്ചി: കാക്കനാട് യുവതിയെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയ കേസിൽ ഒളിവിലുള്ള പ്രതികളെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. ഒന്നാംപ്രതി അജ്മൽ, മൂന്നാംപ്രതി ഷമീർ, നാലാംപ്രതി ക്രിസ്റ്റീന എന്നിവർക്കായാണ് തിരച്ചിൽ ഊർജിതമാക്കിയിട്ടുള്ളത്. യുവതിയെ പീഡിപ്പിച്ച ആലപ്പുഴ സ്വദേശി സലിംകുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ഡിസംബർ ഒന്നു മുതൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പെൺകുട്ടിയെ താമസിപ്പിച്ച് പീഡിപ്പിച്ചിരുന്ന ക്രിസ്റ്റീന ഹോട്ടലിലെ 303-ാം നമ്പർ മുറിയും അറസ്റ്റിലായ സലിംകുമാർ താമസിച്ചിരുന്ന 304-ാം നമ്പർ മുറിയും പൊലീസ് അന്വേഷണത്തിൻ്റെ ഭാഗമായി സീൽ ചെയ്തു. ഫോട്ടോഷൂട്ടിന് യുവതിയെ വിളിച്ചു വരുത്തിയ ശേഷമായിരുന്നു കൂട്ടബലാംത്സംഗം.
ക്യൂട്ട് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് പ്രിയങ്ക; വൈറല്‍ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഡിസംബർ ഒന്നു മുതൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ പീഡനത്തിനിരയായതായാണ് യുവതി പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ശേഷം മൊബൈലിൽ നഗ്നദൃശ്യങ്ങളെടുക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് പിടിയിലാകാനുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഒന്നാംപ്രതി അജ്മൽ, മൂന്നാംപ്രതി ഷമീർ, നാലാംപ്രതി ക്രിസ്റ്റീന എന്നിവർക്കായാണ് തിരച്ചിൽ ഊർജിതമാക്കിയിട്ടുള്ളത്.

കേസിൽ ആലപ്പുഴ സ്വദേശി സലിംകുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ താമസിച്ച 304 നമ്പർ മുറിയും പൊലീസ് നേരത്തെ സീൽ ചെയ്തിരുന്നു. ഫോട്ടോഷൂട്ടിനെന്ന വ്യാജേന വിളിച്ചു വരുത്തിയ ശേഷം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതി പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.

അതിനിടെ, യുവതി കൂട്ടബലാത്സംഗത്തിനിരയായ ക്രിസ്റ്റീന റസിഡൻസി ഇപ്പോഴും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇവിടെ രണ്ടു ജീവനക്കാർ മാത്രമാണ് നിലവിലുള്ളത്. ഇവിടെ നിന്ന് മുറികൾ വാടകയ്ക്ക് നൽകാറുണ്ടായിരുന്നു. ഇങ്ങനെയാണ് യുവതിയെ വിളിച്ചുവരുത്തി പീഡനത്തിന് വിധേയമാക്കുന്നത്. തെളിവെടുപ്പിനും മറ്റു അന്വേഷണങ്ങൾക്കുമായി പൊലീസ് ഇവിടെയെത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കണ്ടെത്താനുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications