എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊലക്കേസ് അന്വേഷണത്തിന് 126 നിർദേശങ്ങളുമായി പോലീസ് പട്ടിക; ഡിജിറ്റൽ തെളിവു ശേഖരത്തിനും സൈബർ ഫൊറൻസിക്സിനും മുൻഗണന

  • By Desk
Google Oneindia Malayalam News

കൊച്ചി: കൊലപാതക കേസുകളിൽ ശാസ്ത്രീയ അന്വേഷണത്തിനു സഹായിക്കുന്ന 126 മാർഗ നിർദേശങ്ങളുൾപ്പെട്ട പരിശോധനാ പട്ടികയുമായി സംസ്ഥാന പൊലീസ്. കഴിഞ്ഞ 20 കൊല്ലത്തിനിടെ ‌ഫൊറൻസിക് സയൻസിലും സൈബർ മേഖലയിലുമുണ്ടായ സാങ്കേതിക മാറ്റങ്ങൾ ഉൾപ്പെടുത്തിയാണു വിശദ പട്ടിക തയ്യാറാക്കിയത്.

<strong>പുൽവാലയിൽ ഭീകരാക്രമണം; മരണ സംഖ്യ 40 ആയി, പ്രതികരണവുമായി മോദി, രാജ്നാഥ് സിങ് കശ്മീരിലേക്ക്!!</strong>പുൽവാലയിൽ ഭീകരാക്രമണം; മരണ സംഖ്യ 40 ആയി, പ്രതികരണവുമായി മോദി, രാജ്നാഥ് സിങ് കശ്മീരിലേക്ക്!!

കൊലപാതക കേസുകൾ തെളിയിക്കാൻ മൊബൈൽ ഫോൺ കോളുകൾ, വാട്‌സാപ്പ്, ഫെയ്സ് ബുക്ക്, ഇ മെയിൽ സന്ദേശങ്ങൾ എന്നിവയുടെ സാധ്യതകളും നാർക്കോ അനാലിസിസ്, സൈബർ ഫൊറൻസിക് തുടങ്ങി എട്ടു ശാസ്ത്രീയ പരിശോധനകൾക്കുള്ള സാധ്യതകളും പട്ടികയിലുണ്ട്. കൊലപാതക കേസുകളിൽ പൊലീസ് സ്റ്റേഷനിലെ ജനറൽ പട്ടികയിൽ (ജിഡി) വിവരങ്ങൾ രേഖപ്പെടുത്തുന്നതു മുതൽ ‌അന്തിമ പട്ടിക റിപ്പോർട്ട് തയ്യാറാക്കി വിചാരണയ്ക്ക് എത്തുന്നതു വരെ പാലിക്കേണ്ട വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

Police

അന്വേഷണ ഉദ്യോഗസ്ഥനു പട്ടികയിലുള്ള കാര്യങ്ങൾ പരിശോധിച്ചു നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെങ്കിൽ തിരുത്തൽ നടപടികളെടുക്കാൻ ഇതു സഹായകമാകും. ഭാവിയിൽ പോസ്കോ കേസുകൾ, മയക്കുമരുന്നു കേസുകൾ എന്നിവയുടെ അന്വേഷണത്തിലും ഇതേ മാതൃകയിൽ പരിശോധനാ പട്ടിക തയ്യാറാക്കുന്നതും പരിഗണനയിൽ. സംസ്ഥാനത്തു വൻ ഒച്ചപ്പാടുണ്ടാക്കിയ സൗമ്യ വധം, ജിഷ വധക്കേസ്, ഇടുക്കിയിലെ മന്ത്രവാദ കൂട്ടക്കൊല ഉൾപ്പെടെ കൊലപാതക കേസുകളിൽ പൊലീസ് അവ‌ലംബിച്ച ശാസ്ത്രീയ മാർഗങ്ങളിൽ നിന്നു‌ള്ള അനുഭവ സമ്പത്താണ് ഇത്തരമൊരു പട്ടികയ്ക്കു പിന്നിൽ.

ദൃക്‌സാക്ഷികളില്ലാത്ത ഈ കൊലക്കേസുകളിൽ ശാസ്ത്രീയ തെളിവുകളും ഡിജിറ്റൽ വിവരസാങ്കേതിക തെളിവുകളും നിർണായകമായിരുന്നു. അതിനാൽ കൊലപാതക കേസുകളിൽ പ്രതിയെ തിരിച്ചറിയാൻ സഹായകമായ ഡിജിറ്റൽ തെളിവുകൾ (ലാപ് ടോപ്പ്, ഇ മെയിൽ, വാട്സാപ്പ്) ലഭ്യമാകാനുള്ള സാധ്യത അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കണമെന്നു പ്രത്യേകമായി നിർദേശിച്ചിട്ടുണ്ട്. സാക്ഷികളുടെ മൊഴികളിൽ മൊബൈൽ നമ്പരുകൾ, ഇ മെയിൽ ഐഡി എന്നിവയെ പറ്റി പരാമർശമുണ്ടെങ്കിൽ അക്കാര്യം രേഖപ്പെടുത്തണം.

കൊലപാതകം നടന്ന കാലയളവിൽ മൊബൈൽ ടവർ പരിധിയിൽ നിന്നും വന്നതും പോയതുമായ ഫോൺ വിളികൾ ‌സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടോ എന്ന‌ും അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കണം. പ്രതിയുമായി ബന്ധപ്പെട്ട സൂചനകൾ നൽകാവുന്ന ഫെയ്സ് ബുക്ക്, വാട്സാപ്പ് ആശയ വിനിമയങ്ങൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ ലഭിക്കാനുള്ള സാധ്യതയും ആരായണം. അറസ്റ്റിലാകുന്ന പ്രതിയുടെ കൈയിൽ നിന്നും പിടിച്ചെടുക്കുന്ന മൊബൈൽ ഫോണിൽ നിന്നും തെളിവുകൾ കിട്ടാൻ സാധ്യതയുള്ളതിനാൽ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കണം. സിം കാർഡിന്‍റെ ഉടമസ്ഥത തെളിയിക്കാൻ മൊബൈൽ ഫോൺ സേവന ദാതാവിനെ സാക്ഷിയായി ഉൾപ്പെടുത്തിയിട്ടുണ്ടോ, സിം കരസ്ഥമാക്കിയതു തെളിയിക്കുന്നതിനു രേഖകൾ ശേഖരിച്ചോ എന്നീ കാര്യങ്ങളും പരിശോധിച്ചിരിക്കണം.

സിസിടിവി ദൃശ്യങ്ങളുടെ ശേഖരണത്തിനും വിശകലത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യപ്പെടുന്നതിനു മുമ്പായി പരിശോധിക്കണം. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ വിരലടയാള പരിശോധന, ഡിഎൻഎ പ്രൊഫൈലിംഗ്, സൂപ്പറിംപോസിഷൻ തുടങ്ങിയ ശാസ്ത്രീയ പരിശോധനകൾക്ക് ആവശ്യമായ സാംപിളുകൾ ശേഖരിക്കണം. കുറ്റകൃത്യം നടന്ന സമയത്തെ അന്തരീക്ഷ നില സൂചിപ്പിക്കുന്ന പോയന്‍റുകൾ ഉൾപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

പരിശോധനാ പട്ടികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കു പുറമേ, അന്വേഷണ ഉദ്യോഗസ്ഥൻ സ്വന്തം ബുദ്ധിയും വിവേകവും ഉപയോഗിച്ചു വേണം അന്വേഷണം നടത്താനെന്നും നിർദേശമുണ്ട്. ഓരോ കൊലപാതക കേസിലും സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ കേസന്വേഷണത്തിലും വ്യത്യസ്ത വേണമെന്നതിനാലാണിത്. ബ്രയ്ൻ മാപ്പിങ്, പോളിഗ്രാഫ്, ഡിഎൻഎ, നാർക്കോ അനാലിസസ്, ബാലിസ്റ്റിക്, ഫൊറൻസിക് കെമസ്ട്രി, ഫൊറൻസിക് ബയോളജി എന്നിവയ്ക്കു പുറമേ സൈബർ ഫൊറൻസും കേസന്വേഷണത്തിനുള്ള ശാസ്ത്രീയ മാർഗങ്ങളിൽ പെടുത്തിയിട്ടുണ്ട്.

Ernakulam
English summary
Police list with 126 proposals for murder investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X