എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കളമശ്ശേരിയിൽ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കൊറോണ വൈറസ്: പോലീസുകാർ നിരീക്ഷണത്തിൽ

Google Oneindia Malayalam News

കൊച്ചി: കളമശ്ശേരിയിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലേക്ക്. സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരോടും ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചതായി ഐജി വിജയ് സാഖറെയാണ് അറിയിച്ചത്. പോലീസ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിന്റെ അറിയിപ്പ് ലഭിച്ചതോടെയാണിത്. 59 പോലീസ് ഉദ്യോദസ്ഥരുള്ള കളമശ്ശേരി പോലീസ് സ്റ്റേഷനിലെ 13 പേരും രോഗം ബാധിച്ച സിവിൽ പോലീസ് ഉദ്യോഗസ്ഥന്റെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നവരാണ്.

അഭിമന്യു കൊലക്കേസ്; മുഖ്യപ്രതി സഹല്‍ കോടതിയില്‍ കീഴടങ്ങി, ഒളിവില്‍ കഴിഞ്ഞത് 2 വര്‍ഷംഅഭിമന്യു കൊലക്കേസ്; മുഖ്യപ്രതി സഹല്‍ കോടതിയില്‍ കീഴടങ്ങി, ഒളിവില്‍ കഴിഞ്ഞത് 2 വര്‍ഷം

കുടുതൽ പേർ രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി ക്വാറന്റൈനിൽ പോകാൻ നിർദേശിക്കുകയായിരുന്നു. പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കിയതിന് ശേഷം ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനുകളിൽ നിന്ന് കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് ആവശ്യമായ പോലീസ് ഉദ്യോസ്ഥരെ വിന്യസിക്കും. എന്നാൽ പ്രൈമറി കോണ്ടാക്ടിലുള്ളവരുടെ കൊറോണ വൈറസ് പരിശോധനാ ഫലം വന്ന ശേഷമായിരിക്കും തുടർനടപടികളെക്കുറിച്ച് തീരുമാനിക്കുകയെന്നും ഐജി വ്യക്തമാക്കി.

Recommended Video

cmsvideo
കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam
corona-1579421

കൊറോണ വൈറസ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥനെ നിലവിൽ കളമശ്ശേരി കൊവിഡ് സെന്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എറണാകുളം സ്വദേശിയാണ് ഇദ്ദേഹം. ഹോം ക്വാറന്റീൻ- ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഡ്യൂട്ടി നോക്കിയിരുന്ന ഉദ്യോഗസ്ഥന് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 15ന് സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിനെ തുടർന്നാണ് രോഗം സ്ഥിരീകരിക്കുന്നത്. എന്നാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Ernakulam
English summary
Police officer tests coronavirus positive in Kalamassery Stattion, all staffs send for quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X