Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ കുറ്റവാളികൾ ഇവരാണ്' യുവനടിയെ അപമാനിച്ച സംഭവം: പ്രതികളുടെ ദൃശ്യങ്ങൾ പുത്തുവിട്ട് പോലീസ്

കൊച്ചി: കുടുംബത്തോടൊപ്പം ഷോപ്പിംഗിന് പോയപ്പോൾ മാളിൽ വെച്ച് അപമാനിക്കപ്പെട്ടതായി കഴിഞ്ഞ ദിവസമാണ് യുവ നടി വെളിപ്പെടുത്തിയത്. സംഭവം പുറത്തുവന്നതോടെ പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. യുവാക്കൾ തന്റെ പിൻഭാഗത്ത് സ്പർശിക്കുകയും മാളിൽ വെച്ച പിന്തുടർന്നുവെന്നും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലാണ് വെളിപ്പെടുത്തിയത്. എന്നാൽ പോലീസിൽ പരാതിപ്പെടാനില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.

ചിത്രങ്ങൾ പുറത്ത്

ചിത്രങ്ങൾ പുറത്ത്

യുവനടിയെ ലുലു മാളിൽ വെച്ച് അപമാനിച്ച സംഭവത്തിൽ യുവാക്കളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട പോലീസ്. പ്രതികളുടെ മെട്രോ സ്റ്റേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. മെട്രോയിൽ ലുലുവിലേക്ക് എത്തിയ ഇവർ മെട്രോയിൽ തന്നെയാണ് സൌത്ത് സ്റ്റേഷനിലേക്ക് പോയിട്ടുള്ളതെന്നും തിരിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് പോലീസ് പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. ഇരുവരും 25 വയസ്സിൽ താഴെ മാത്രം പ്രായമുള്ളവരാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. അതേ സമയം ഇവർ ജില്ലയ്ക്ക് പുറത്തുള്ളവരാണെന്ന നിഗമനത്തിലാണ് പൊലീസുള്ളതെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

വഴി മുട്ടിയപ്പോൾ

വഴി മുട്ടിയപ്പോൾ

ലുലുമാളിന്റെ കവാടത്തിൽ ഫോൺ നമ്പർ നൽകാതെ ഇരുവരും പ്രവേശിച്ചിരുന്നതിനാൽ അതുവഴി ഇരുവരെയും കണ്ടെത്താനുള്ള സാധ്യതയും അവസാനിച്ചിരുന്നു. ഇതോടെയാണ് പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിടാനുള്ള തീരുമാനത്തിലേക്ക് പോലീസ് എത്തുന്നത്. കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം തന്നെ പ്രതികളുടെ ചിത്രം പോലീസിന് ലഭിച്ചിരുന്നുവെങ്കിലും ഇവർ പ്രായപൂർത്തിയായവരാണോ എന്ന സംശയം നിലനിൽക്കുന്നതിനാൽ ചിത്രം പുറത്തുവിടാതിരിക്കുകയായിരുന്നു. എന്നാൽ അന്വേഷണം വഴിമുട്ടും എന്ന സ്ഥിതിയെത്തിയപ്പോഴാണ് ചിത്രങ്ങൾ പുറത്തുവിടുന്നത്.

പ്രതികൾ രണ്ട് പേർ

പ്രതികൾ രണ്ട് പേർ

ഷോപ്പിംഗ് മാളിൽ വെച്ച് അപമാനിക്കപ്പെട്ടുവെന്ന നടിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ പോലീസ് കേസെടുത്തിരുന്നു. തുടർന്ന മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇതിലൂടെയാണ് രണ്ട് യുവാക്കളാണ് നടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതെന്ന് വ്യക്തമായത്. ഇതിനിടെ സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

 അപമാനിച്ചെന്ന് വെളിപ്പെടുത്തൽ

അപമാനിച്ചെന്ന് വെളിപ്പെടുത്തൽ

കുടുംബസമേതം ഷോപ്പിംഗിനെത്തിയപ്പോൾ ലുലു മാളിൽ വെച്ച് രണ്ട് ചെറുപ്പക്കാർ തന്നെ അപമാനിച്ചതായി നടി ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് വെളിപ്പെടുത്തിയത്. ഇരുവരും തന്റെ ശരീരത്തിൽ സ്പർശിച്ച ശേഷം പിന്തുടർന്നുവെന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ സംഭവം നടന്നപ്പോൾ തനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും അതിൽ ഖേദമുണ്ടെന്നും വ്യക്തമാക്കിയ നടി ഇത്തരക്കാരുടം മുഖത്തടിക്കേണ്ടതാണെന്നും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+