എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഞ്ചിയിൽ ആയുധങ്ങളുമായി മാളിയെത്തിയ വയോധികൻ ആര്: തിരികെപ്പോയത് കാറിൽ

Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളിയിലെ ലുലു മാളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ തോക്കും തിരകളും കണ്ടെടുക്കുന്നത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഇവ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. എന്നാൽ പോലീസെത്തി പരിശോധിച്ചതിൽ നിന്ന് കണ്ടെടുത്ത തോക്ക് ഉപയോഗിക്കാൻ കഴിയുന്ന അവസ്ഥയിലല്ലെന്ന് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്. ട്രോളി പാർക്കിംഗ് ഏരിയയിൽ നിന്ന് സഞ്ചിയിലാക്കി സൂക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെടുത്തത്. 1964 മോഡൽ റിവോള്‍വറാണ് കണ്ടെടുത്തിട്ടുള്ളതെന്നാണ് പോലീസ് നൽകുന്ന വിവരം.

 ernakulam-153243

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍, ചിത്രങ്ങൾ കാണാം

എന്നാൽ സംഭവത്തെക്കുറിച്ച് അറിയാൻ മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് കണ്ടെത്തിയത് പ്രായമായ ഒരാള്‍ ആയുധം അടങ്ങിയ സഞ്ചി ട്രോളിയിൽ നിക്ഷേപിക്കുന്നതാണ്. എന്നാൽ ഇതാരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാളിൽ നിന്ന് ഇയാള്‍ പോയ വാഹനത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. തോക്കിനും തിരയ്ക്കും ഒപ്പം കേരളത്തിലെ ചില സമുദായ നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ട കത്തും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിവരുന്നതായാണ് പോലീസ് നൽകുന്ന വിവരം.

അതീവ ഗ്ലാമറസായി വ്യായാമം ചെയ്ത് അനിത ഭട്ട്, ചിത്രങ്ങൾ കാണാം

Ernakulam
English summary
Police reveals more details about gun and bullets found from Lulu mall, Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X