എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെട്ടൂരിനെ ഞെട്ടിച്ച കൊലപാതകം ഒത്തുതീർപ്പിനിടെ: കൊലപാതകത്തിൽ കലാശിച്ചത് ലഹരി സംഘങ്ങളുടെ തർക്കം!!!

Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ലഹരി ഇടപാട് സംഘങ്ങൾ തമ്മിലുളള തർക്കങ്ങളാണ് യുവാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചിട്ടുള്ളതെന്നാണ് സംഭവത്തിൽ നാട്ടുകാർ നൽകുന്ന വിവരം. ലഹരി സംഘങ്ങൾക്കിടയിൽ നിലനിന്നിരുന്ന പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി വിളിച്ച് ചേർത്ത ഒത്തുതീർപ്പ് ചർച്ചയ്ക്കിടെയാണ് അക്രമങ്ങളുടെ തുടക്കം. ഈ സംഘത്തിലെ ഒരാൾ വടിവാൾ എടുത്ത് വീശിയതോടെയാണ് ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായതെന്നാണ് വിവരം. നെട്ടൂർ സ്വദേശിയായ വെള്ളിപ്പറമ്പിൽ വീട്ടിൽ ഫഹദ് ഹുസൈൻ (19) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

ജയിലില്‍ നിന്നും ശശികല എത്തുന്നു; ആശങ്കയില്‍ എഐഎഡിഎംകെ, പിളരുമോ? ചിരി കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന് ജയിലില്‍ നിന്നും ശശികല എത്തുന്നു; ആശങ്കയില്‍ എഐഎഡിഎംകെ, പിളരുമോ? ചിരി കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്

 കോളേജ് വിദ്യാർത്ഥി കൊല്ലപ്പെട്ടു

കോളേജ് വിദ്യാർത്ഥി കൊല്ലപ്പെട്ടു


പോളിടെക്നിക് വിദ്യാർത്ഥിയാണ് വെട്ടേറ്റ് കൊല്ലപ്പെട്ട 19കാരൻ. നേരത്ത ഉണ്ടായ പോലീസ് കേസിന്റെ പേരിൽ ലഹരി മാഫിയകൾക്കിടയിലുണ്ടായ തർക്കം പരിഹരിക്കുന്നതിനായി വിളിച്ചുചേർത്ത ചർച്ചയ്ക്കിടെയാണ് യുവാവിന് വെട്ടേൽക്കുന്നത്. ഞായറാഴ്ച രാത്രിയാണ് സംഘർഷമുണ്ടാകുന്നത്. സംഭവത്തിനിടെ കൈത്തണ്ടയിൽ വെട്ടേറ്റ ഫഹദ് സംഭവ സ്ഥലത്ത് നിന്ന് ദേശീയ പാത മറികടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇതിനിടെ തളർന്നുവീഴുകയായിരുന്നു. ഇരുമ്പുവടികൊണ്ട് തലയ്ക്ക് അടിയേൽക്കുകയും ചെയ്തിരുന്നു. 20 മണിക്കൂറോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് ഫഹദിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. എന്നാൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാനും വൈകിയിരുന്നു. ഗുണ്ടാസംഘങ്ങളെ ഭയന്നാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാരും വൈകിയത്.
യുവാവിന്റെ തലയ്ക്കും ഇരുമ്പുവടികൊണ്ട് അടിയേറ്റിരുന്നു.

അന്വേഷണം തുടരുന്നു

അന്വേഷണം തുടരുന്നു


യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം നടത്തി വരികയാണ്. സമീപത്തെ സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഫോറൻസിക് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

പട്രോളിംഗ് ഇല്ലെന്ന്

പട്രോളിംഗ് ഇല്ലെന്ന്

വനിതയെ മുഖ്യപ്രതിയാക്കിക്കൊണ്ട് പനങ്ങാട് പോലീസ് ഒരു കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതേ സംഘത്തിൽ ഉൾപ്പെട്ടവരാണ് സംഘർഷത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം. നെട്ടൂരിൽ ഐഎൻടിയുസി ജംങ്ഷന് സമീപത്തുള്ള ബൈപ്പാസ് മേൽപ്പാലത്തിന് കീഴിലാണ് ലഹരി സംഘങ്ങൾ താവളമടിച്ചിട്ടുള്ളത്. ഇവിടെ വെച്ചാണ് ലഹരി മരുന്ന് ഇടപാടുകളും മറ്റും നടക്കുന്നത്. പ്രദേശത്ത് കാര്യമായി പോലീസ് പട്രോളിംഗ് നടക്കുന്നില്ലെന്നും പരസ്യമായി ലഹരി ഉപയോഗിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു. അതേ സമയം പോലീസുകാർക്കിടയിൽ നിന്നും ഈ സംഘത്തിന് പിന്തുണ ലഭിക്കുന്നതായി ആക്ഷേപമുയർന്നിട്ടുണ്ട്.

നടപടിയില്ലെന്ന്

നടപടിയില്ലെന്ന്

2019 ഫെബ്രുവരിയിൽ ചമ്പക്കരയിൽ ലഹരി മരുന്ന് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതോടെ ഒരു യുവതിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനിടെ നെട്ടൂരിലെ ലഹരി ഇടപാട് ചോദ്യം ചെയ്ത യുവാവിന്റെ വീടും ലഹരി മാഫിയ ആക്രമിച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഈ സംഭവം. യുവാവിനും അമ്മയ്ക്കുമാണ് സംഭവത്തിൽ പരിക്കേറ്റത്. ഈ രണ്ട് സംഭവങ്ങളിലും ലഹരി മാഫിയയ്ക്കെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം നെട്ടൂരിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ പോലീസ് സാന്നിധ്യം വേണമെന്ന ആവശ്യവും പ്രദേശവാസികൾ ഇതോടൊപ്പം ഉന്നയിക്കുന്നുണ്ട്.

 ബിനീഷ് കോടിയേരിയ്ക്കെതിരെ പരാതി ഉന്നയിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം, ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഇപി ബിനീഷ് കോടിയേരിയ്ക്കെതിരെ പരാതി ഉന്നയിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം, ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഇപി

ചൈനയെ ഞെട്ടിച്ച് അതിര്‍ത്തിയില്‍ ഇന്ത്യന്‍ തുരങ്ക പാത; എന്താണ് അടണ്‍ ടണലിന്റെ പ്രത്യേകതകള്‍ചൈനയെ ഞെട്ടിച്ച് അതിര്‍ത്തിയില്‍ ഇന്ത്യന്‍ തുരങ്ക പാത; എന്താണ് അടണ്‍ ടണലിന്റെ പ്രത്യേകതകള്‍

Ernakulam
English summary
Police says 19 Year old student dies in Kochi during conflict between Ganja gang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X