എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാസ വസ്തുക്കൾ ചേർത്ത തേൻ വിൽപ്പന; ആലുവയിൽ നാടോടികൾ പിടിയിൽ, ഫെവിക്കോളും വാർണിഷും വരെ

  • By Desk
Google Oneindia Malayalam News

ആലുവ: നഗരമധ്യത്തിൽ ഒറിജിനലിനെ വെല്ലുന്ന വ്യാജ തേൻനിർമ്മാണം നാടോടികളെ കയ്യോടെ പൊക്കി ആലുവ പോലീസ്. പഞ്ചസാരയോടൊപ്പം ,ഫെവിക്കോൾ ,വാർണിഷ് അടക്കമുള്ള രാസവസ്തുക്കൾ ചേർത്ത് വ്യാജ തേനുണ്ടാക്കുന്ന നാടോടികളെ ആലുവയിൽ പോലീസ് പിടികൂടിയത്.

ബഹിരാകാശം ആദ്യം കണ്ടത് ഒരു ഈച്ച, പിന്നെ കണ്ടത് കുരങ്ങൻ... മനുഷ്യന് അഹങ്കരിക്കാൻ കാത്തിരിപ്പ് നീണ്ടു!ബഹിരാകാശം ആദ്യം കണ്ടത് ഒരു ഈച്ച, പിന്നെ കണ്ടത് കുരങ്ങൻ... മനുഷ്യന് അഹങ്കരിക്കാൻ കാത്തിരിപ്പ് നീണ്ടു!

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആലുവ ദേശീയപാതയിൽ ബൈപാസ് മേൽപാലത്തിനടിയിൽ തമ്പടിച്ച ഒരു കൂട്ടം നാടോടികൾ ചാക്ക് കണക്കിന്പഞ്ചസാര വാങ്ങുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ആലുവ സ്റ്റേഷനിലെ അഡിഷണൽ എസ് ഐ ജമാലിൻറെ നെതൃത്വത്തിൽ പോലീസ് എത്തിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്.

honey

തിളപ്പിച്ചെടുത്ത പഞ്ചസാര ലായനിയിലേക്ക് ശർക്കരയും, പശിമ ലഭിക്കാൻ ഫെവിക്കോളും കളർ ലഭിക്കാനായി വാർണിഷും ചേർക്കുന്ന രംഗമായിരുന്നു. കൂട്ടുകൾ എല്ലാം കൃത്യമായി ചേർന്നതോടെ ഒറിജിനലിനെ വെല്ലുന്ന രീതിയിൽ വ്യാജ തേൻ തയ്യാറായി. ഒറ്റനോട്ടത്തിതും രുചിയിലും ഒറിജിനൽ തേൻ തന്നെ എന്ന് കരുതു.വാങ്ങാനെത്തുന്നവരെ വിശ്വാസത്തിൽ എടുക്കുവാൻ തേനീച്ചകളുടെ വലിയ കൂടുകളും ഇവർ പാത്രങ്ങളിൽ കരുതും. നാടോടി സംഘത്തിലെ സ്ത്രീകളാണ് ക്രിത്രിമ തേൻ ഉണ്ടാക്കുന്നത്. രാസവസ്തുക്കൾ ചേർത്തുണ്ടാക്കിയ ഈ വിഷ തേൻ പല സ്ഥലങ്ങളിലേക്ക് തിരിഞ്ഞ് റോഡരികിലിരുന്നാണ് വിൽപന.

പോലിസെത്തി പരിശോധിച്ചപ്പോൾ കഞ്ഞിയാണെന്ന് പറഞ്ഞ് സ്ത്രീകൾ ആദ്യം തടഞ്ഞു. സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ച പോലീസ് നാടോടികളെ ആട്ടി പായിച്ചു. മഴക്കാലമായതോടെ ഇത്തരത്തിലുള്ള വ്യാജ തേൻ വിൽപ്പനക്കാരയ നാടോടികൾ ജില്ലയിൽ വ്യാപകമായി ഉണ്ടെന്നും വ്യാജ തേനുകൾ വാങ്ങി വഞ്ചിതരാകുന്നതോടൊപ്പം തന്നെ രോഗങ്ങളും വരുത്തിവെക്കാൻ ഇടയാക്കുന്ന അവസ്ഥയാണ്. ഇത്തരക്കാരെ കണ്ടാൽ പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിക്കണമെന്ന മുന്നറിയിപ്പുനൽകിയാണ് പൊലീസ് മടങ്ങിയത്.

Ernakulam
English summary
Police seized adulterated honey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X