എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് നടുറോഡില്‍ യുവതിക്ക് നേരെ അതിക്രമം: പ്രതിയെ പിടികൂടിയ പോലീസുകാർക്ക് പോലീസ് മേധാവിയുടെ പ്രശംസ

Google Oneindia Malayalam News

കൊച്ചി: അര്‍ദ്ധരാത്രിയിൽ നഗരത്തിലൂടെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ അധിക്ഷേപിച്ച സംഭവത്തില്‍ അടിയന്തരനടപടി സ്വീകരിച്ച പോലീസ് സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ അനുമോദനം. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കര്‍, എസ്ഐമാരായ കെ എക്സ് തോമസ്, എം ആര്‍ സരള, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എല്‍ അനീഷ്, പി ജി ശ്രീകാന്ത്, വി എസ് ശിഹാബുദ്ദീന്‍, വി സിന്ധു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡി രഞ്ജിത്ത് കുമാര്‍, പി എ ഇഗ്നേഷ്യസ് എന്നിവരാണ് അനുമോദിക്കപ്പെട്ടിട്ടുള്ളത്. ഇവർക്ക് ഡിജിപിയുടെ പ്രശംസാപത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും നല്‍കാനാണ് സംസ്ഥാന പോലീസ് മേധാവി ഉത്തരവായത്.

പന്തളം ഇനി ഒരു കാലത്തും താമരയെ കൈവിടില്ല; മാസ്റ്റര്‍ പ്ലാനൊരുക്കി ബിജെപി; ഇടതും യുഡിഎഫും വിയര്‍ക്കുംപന്തളം ഇനി ഒരു കാലത്തും താമരയെ കൈവിടില്ല; മാസ്റ്റര്‍ പ്ലാനൊരുക്കി ബിജെപി; ഇടതും യുഡിഎഫും വിയര്‍ക്കും

നവംബര്‍ 15ന് രാത്രി 11.30 ന് കൊച്ചിയിലെ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ മടങ്ങവേയാണ് യുവതിയ്ക്ക് ദുരനുഭവമുണ്ടായത്. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരന്‍ ഹൈക്കോടതി ജംഗ്ഷനു സമീപം വച്ച് സ്ത്രീയെ ആക്രമിക്കുകയും അപമാനിക്കുകയുമായിരുന്നു. ഇതോടെ യുവതി ഉടന്‍ തന്നെ പോലീസിനെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. അവരെ വനിതാ പോലീസ് അടക്കം എത്തി എറണാകുളം നോര്‍ത്ത് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മൊഴി നല്‍കുകയും അടുത്തദിവസം രാവിലെ സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടറെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തുിരുന്നു.

online-

സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊടുവില്‍ ഡിസംബര്‍ ഒന്നിന് പോലീസ് പ്രതിയെ പിടികൂടിയിരുന്നു. പരാതിക്കാരിയെ വിളിച്ചുവരുത്തി ആളെ തിരിച്ചറിഞ്ഞ ശേഷമാണ് തുടർനടപടികൾ സ്വീകരിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് പ്രതിയെന്നും പോലീസ് വ്യക്തമാക്കി.

താന്‍ നേരിട്ട ദുരനുഭവവും അര്‍ദ്ധരാത്രിയില്‍ വളരെ പെട്ടെന്ന് പോലീസ് സഹായം ലഭിച്ചതും വൈകാതെ തന്നെ പ്രതിയെ പിടികൂടിയതും ചൂണ്ടിക്കാട്ടി പരാതിക്കാരി സംസ്ഥാന പോലീസ് മേധാവിയെ ഇ-മെയില്‍ മുഖേന അഭിനന്ദനം അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുകയും പ്രതികളെ പിടികൂടുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി പ്രശംസാപത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും പ്രഖ്യാപിച്ചത്.

 കോൺഗ്രസിൽ നാലിടത്ത് അഴിച്ചുപണി: കേരളത്തിനും അസമിനും ഓരോ സെക്രട്ടറിമാർ കോൺഗ്രസിൽ നാലിടത്ത് അഴിച്ചുപണി: കേരളത്തിനും അസമിനും ഓരോ സെക്രട്ടറിമാർ

കര്‍ഷക പ്രക്ഷോഭത്തിനെതിരായ പ്രതിരോധം; തുറന്ന കത്ത്‌ പ്രാദേശിക ഭാഷകളില്‍ തര്‍ജമ ചെയ്യാനൊരുങ്ങി കേന്ദ്രംകര്‍ഷക പ്രക്ഷോഭത്തിനെതിരായ പ്രതിരോധം; തുറന്ന കത്ത്‌ പ്രാദേശിക ഭാഷകളില്‍ തര്‍ജമ ചെയ്യാനൊരുങ്ങി കേന്ദ്രം

തോറ്റുതുന്നം പാടിയ ഡിസിസികള്‍ തെറിക്കും, ഉമ്മന്‍ ചാണ്ടിയെ തിരിച്ചെത്തിക്കും, കോണ്‍ഗ്രസില്‍ മാറ്റം!!തോറ്റുതുന്നം പാടിയ ഡിസിസികള്‍ തെറിക്കും, ഉമ്മന്‍ ചാണ്ടിയെ തിരിച്ചെത്തിക്കും, കോണ്‍ഗ്രസില്‍ മാറ്റം!!

Ernakulam
English summary
Police team get appreciation for whocatches convict in abuses case in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X