ഭീകരാക്രമണ ഭീഷണി: കൊച്ചിയിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും നിരീക്ഷണം ശക്തമാക്കി
കൊച്ചി: കൊച്ചിയിലെ ഹോട്ടലുകളും റിസോർട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ചു പൊലീസ് നിരീക്ഷണം ശക്തമാക്കി. ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ തുടർച്ചയായി ഭീകര സംഘടനകൾ ഇന്ത്യയേയും ലക്ഷ്യമിടുന്നതായ സൂചനയെ തുടർന്നാണിത്. താമസത്തിന് എത്തുന്ന വിദേശികളെ കുറിച്ചുള്ള വിവരങ്ങൾ എല്ലാ ദിവസവും രാവിലെ ഒൻപതിനു മുമ്പായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ ഇ മെയിലിൽ അയച്ചു കൊടുക്കണമെന്നു കാട്ടി എറണാകുളം, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിലെ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും പൊലീസ് നോട്ടീസ് നൽകി.
പ്രധാനമന്ത്രിക്ക് ജാതിയില്ല, പ്രതിപക്ഷത്തിന്റെ ജാതി രാഷ്ട്രീയത്തെ തോല്‍പ്പിക്കുമെന്ന് ജെയ്റ്റ്ലി
ഇതു പാലിച്ചില്ലെങ്കിൽ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഭീകരാക്രമണ സാധ്യതയുണ്ടെന്നു കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കൊച്ചിയെ ഭീകരർ ലക്ഷ്യമിടുന്നതായി എടുത്തു പറയുന്നുണ്ട്.

അതിനിടെ എറണാകുളം റൂറൽ പരിധിയിൽ പെട്ട 170 ഹോട്ടലുകളുടെ അടിയന്തര യോഗം ആലുവയിൽ പൊലീസ് വിളിച്ചു ചേർത്തു. ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലായിരുന്നു യോഗം. ഹോട്ടലുകളിൽ സിസിടിവി ക്യാമറകൾ നിർബന്ധമായി ഘടിപ്പിച്ചിരിക്കണമെന്നും ദൃശ്യങ്ങൾ മൂന്നു മാസം വരെ സൂക്ഷിക്കണമെന്നും എസ്പി നിർദശിച്ചു.
താമസിക്കാൻ എത്തുന്നവരുടെ തിരിച്ചറിയൽ രേഖകൾ വാങ്ങിയിരിക്കണം. ഫോൺ നമ്പരുകൾ അവരുടേത് തന്നെയാണെന്ന് ഉറപ്പാക്കേണ്ടതും ഹോട്ടൽ നടത്തിപ്പുകാരുടെ ചുമതലയാണ്. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും ഹോട്ടലുടമകൾക്ക് നിർദശം നൽകി. ജനുവരി 12നു മാല്യങ്കര കേന്ദ്രീകരിച്ചു നടന്ന മനുഷ്യക്കടത്തിൽ ഇന്ത്യ വിട്ട ശ്രീലങ്കൻ വംശജർ ചോറ്റാനിക്കര, മുനമ്പം ഉൾപ്പെടെയുള്ള ഹോട്ടലുകളിലാണ് തങ്ങിയത്. എന്നാൽ, ഈ ഹോട്ടലുകളിൽ മിക്കതിലും സിസിടിവി ക്യാമറകളുണ്ടായിരുന്നില്ല.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications