വ്യാജ പിരിവ് നടത്തിയ പൗരസമിതി നേതാവിനെതിരെ പൊലീസ് കേസെടുത്തു: അന്വേഷണം ഉൗർജ്ജിതമാക്കി
മൂവാറ്റുപുഴ: വ്യാജ പിരിവ് നടത്തിയ പൗരസമിതിനേതാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ഉൗർജ്ജിതമാക്കി. കോതമംഗലം പ്രദേശത്തെ പൗരസമിതിയുടെ മറവിലാണ് വ്യാജ പിരിവ് നടത്തിയെന്നതാണ് പോലീസ് കേസ്. ഊന്നുകൽ,തടിക്കുളം ,മാറാച്ചേരിൽ ജോണി മാറാച്ചേരിക്ക് എതിരെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ആൾമാറാട്ടം നടത്തി കോതമംഗലം പൗരസമതിയുടെ പ്രസിഡന്റാണ് എന്ന് സ്വയം പരിചയപ്പെടുത്തി സീൽ ഇല്ലാതെ വ്യാജ പൗരസമതിയുടെ രസീതുമായി ദുരന്ത നിവാരണ ഫണ്ടിലേക്ക് സംഭാവന പിരിച്ച് സുഖ ജീവിതം നയിച്ചുവരുകയായിരുന്നു. രണ്ട് വർഷം മുമ്പ് മേക്കടമ്പ് സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനെ പറഞ്ഞ് പറ്റിച്ച് നിർദ്ധനർക്ക് സേവനത്തിനായി ആംബുലൻസ് വാങ്ങാനെന്ന് പറഞ്ഞ് പണപിരിവ് നടത്തി മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മുളവൂർ ചിറപ്പടിയിലെ ഉതുപ്പാൻസ് ഓയിൽ മില്ലിൽ എത്തി ഇയാൾ നിർബന്ധപൂർവ്വം പിരിവ് ചോദിച്ച് നിൽക്കെ സംശയം തോന്നിയ മില്ലുട പിരിവ് നൽകാൻ മടിച്ചു നിൽക്കെഅവിടെയെത്തിയ ഡി.വെെ.എഫ്.ഐ നേതാവ് ഇണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ തടഞ്ഞു നിർത്തി മൂവാറ്റുപുഴ പൊലീസിൽ ഏല്പിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ ഇയാൾ പൗരസമതി സെക്രട്ടറിയേയും കൂട്ടി വരാമെന്ന് പറഞ്ഞ് ജാമ്യത്തിൽ പോയിയെങ്കിലും ഇതിവരെ പൊലീസിൽ ഹാജരായിട്ടില്ല. ഇതിനിടെ യഥാർത്ഥ പൗരസമതി പ്രസിഡന്റ് ഷാജി പീച്ചാക്കര നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുകയാണ്.

എന്നാൽ സംഭവം വാർത്തയായതോടെ ഇയാൾക്കെതിരെ കൂടുതൽ പരാതികൾ എത്തുകയായിരുന്നു കോതമംഗലത്തെ പ്രമുഖ ജ്വല്ലറിയിൽ നിന്നും നിർധനയായ പെൺകുട്ടിയുടെ വിവാഹത്തിന് എന്നപേരിൽ സ്വർണ്ണം വാങ്ങിയതായും പരാതി ഉയർന്നിട്ടുണ്ട് ഇതിനിടയിൽ കോതമംഗലത്ത് തന്നെ മറ്റൊരു പൗരസമിതിയുടെ പ്രസിഡണ്ടായ ഷാജി പി ചക്കര ഇയാൾക്കെതിരെ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട് മാത്രവുമല്ല താൻ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ ഔദ്യോഗിക രേഖകളും മറ്റും അടുത്തദിവസം ഹാജരാക്കാമെന്ന് ഉറപ്പുനൽകിയാണ് ഇദ്ദേഹത്തെ സ്റ്റേഷനിൽ നിന്നും പറഞ്ഞയച്ചത് പിന്നീട് പോലീസ് പറയുന്നു കഴിഞ്ഞവർഷം ആംബുലൻസ് ഫണ്ടിലേക്ക് എന്ന പേരിലും പല സ്ഥലങ്ങളിൽനിന്നും ഇദ്ദേഹം പിരിവു നടത്തിയതായും പരാതി ഉയരുന്നുണ്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് സി.ഐ .സി. ജയകുമാർ പറഞ്ഞു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications