എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫിറോസ് കുന്നംപറമ്പിലിന്റെ പണമിടപാടുകള്‍ പരിശോധിക്കും; വര്‍ഷ കേസില്‍ ഹവാല പണം കണ്ടെത്തിയില്ല

  • By Desk
Google Oneindia Malayalam News

കൊച്ചി: വര്‍ഷ നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. സോഷ്യല്‍ മീഡിയ വഴി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പില്‍ അടക്കമുള്ളവരുടെ പണമിടപാടുകള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചു. വര്‍ഷ കേസില്‍ ഹാവല പണം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു.

മാതാവിന്റെ ചികില്‍സയ്ക്ക് വേണ്ടി സഹായം അഭ്യര്‍ഥിച്ചതിന് പിന്നാലെ വര്‍ഷയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ എത്തിയതില്‍ പോലീസിനും ആശ്ചര്യമുണ്ട്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പോലീസ് പരിശോധിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

കണ്ണൂര്‍ സ്വദേശി വര്‍ഷയുടെ മാതാവ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചികില്‍സയ്ക്ക് പണം ആവശ്യപ്പെട്ട് ഫേസ്ബുക്ക് ലൈവില്‍ സഹായം അഭ്യര്‍ഥിച്ചു വര്‍ഷ. പിന്നാലെ സോഷ്യല്‍ മീഡിയ വഴി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരിയും വര്‍ഷയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു.

ഹവാല ഇടപാട് സംശയിക്കുന്നില്ല

ഹവാല ഇടപാട് സംശയിക്കുന്നില്ല

പിന്നീട് പണത്തിന്റെ ഒഴുക്കായിരുരുന്നു. ആളുകള്‍ കൂട്ടത്തോടെ പണം അയക്കാന്‍ തുടങ്ങി. ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണമെത്തിയത്. അതുകൊണ്ടുതന്നെ ഹവാല ഇടപാട് ഇതുവരെ സംശയിക്കുന്നില്ലെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു.

വീണ്ടും പണം വന്നു

വീണ്ടും പണം വന്നു

പണം അമിതമായി എത്തിയതോടെ ഇനി ആരും ചികില്‍സയ്ക്ക് വര്‍ഷയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കേണ്ട എന്ന് ആവശ്യപ്പെട്ടെങ്കിലും വീണ്ടും പണം വന്നു. മണിക്കൂറുകള്‍ക്കകം 60 ലക്ഷത്തിലധികം രൂപയാണ് എത്തിയത്. അതിന് ശേഷവും എത്തി.

ഒരാള്‍ മാത്രം ഒരു ലക്ഷം

ഒരാള്‍ മാത്രം ഒരു ലക്ഷം

വര്‍ഷയുടെ അമ്മയുടെ ചികില്‍സയ്ക്ക് 30 ലക്ഷത്തില്‍ താഴെ രൂപ മാത്രമാണ് വേണ്ടിയിരുന്നത്. ഒരാള്‍ ഒരു ലക്ഷം രൂപ അയച്ചുവെന്നും സൂചനയുണ്ട്. എന്നാല്‍ എല്ലാ ഇടപാടുകളും ബാങ്ക് അക്കൗണ്ട് വഴിയാണ്. അതുകൊണ്ടുതന്നെ ഹവാല ഇടപാട് പോലീസ്

വിവാദത്തിന്റെ തുടക്കം

വിവാദത്തിന്റെ തുടക്കം

പണം അമിതമായി വന്നതോടെ സാജന്‍ കേച്ചേരി പണം വരുന്ന അക്കൗണ്ട് ജോയന്റ് അക്കൗണ്ടാക്കണമെന്ന് വര്‍ഷയോട് ആവശ്യപ്പെട്ടു. ഇതിന് വര്‍ഷ വിസമ്മതിച്ചു. തുടര്‍ന്ന് വധഭീഷണി മുഴക്കിയെന്നാണ് കേസ്. തനിക്ക് വധഭീഷണിയുണ്ടെന്ന് സൂചിപ്പിച്ച് വര്‍ഷ വീണ്ടും ഫേസ്ബുക്ക് ലൈവിലെത്തി.

അന്വേഷണം ഇങ്ങനെയും

അന്വേഷണം ഇങ്ങനെയും

വര്‍ഷ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഹവാല ഇടപാടിലാണ് പോലീസ് ആദ്യ അന്വേഷണം നടത്തിയത്. ഇക്കാര്യത്തില്‍ സംശയകരമായി ഒന്നും കണ്ടില്ല. എന്നാല്‍ വര്‍ഷയെ അപകീര്‍ത്തിപ്പെടുത്തി എന്ന പരാതിയും നിലവിലുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം തുടരും.

ഇതുവരെയുള്ള ഇടപാടുകള്‍

ഇതുവരെയുള്ള ഇടപാടുകള്‍

ഈ സാഹചര്യത്തിലാണ് ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ ആരോപണം ഉയര്‍ന്നിരിക്കുന്ന എല്ലാവരുടെയും ഇതുവരെയുള്ള ഇടപാടുകള്‍ പോലീസ് പരിശോധിക്കാന്‍ തീരുമാനിച്ചത്. ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് വര്‍ഷയുടെ പരാതിയില്‍ കേസെടുത്തിട്ടുള്ളത്.

നാല് പ്രതികള്‍ ഇവരാണ്

നാല് പ്രതികള്‍ ഇവരാണ്

ഫിറോസ്, സാജന്‍ കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് കേസ്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് വര്‍ഷ. ഇവരുടെ അമ്മ രാധയെ കൊച്ചിയിലാണ് ചികില്‍സിക്കുന്നത്. എറണാകുളം ചേരാനല്ലൂര്‍ പോലീസ് ആണ് വര്‍ഷയുടെ പരാതിയില്‍ കേസെടുത്തിട്ടുള്ളത്. എല്ലാം അന്വേഷിക്കട്ടെ എന്നാണ് ഫിറോസിന്റെ പ്രതികരണം.

Ernakulam
English summary
Police will be checked Firoz Kunnamparambil bank account on Varsha complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X