വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ച സംഭവം: പോലീസുകാരൻ അറസ്റ്റിൽ
മൂവാറ്റുപുഴ: വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളെ കടന്നുപിടിച്ച സംഭവത്തിൽ പോലീസുകാരെ അറസ്റ്റ് ചെയ്തു. എറണാകുളം രാമമംഗലത്ത് സ്ത്രീകളെ കടന്നു പിടിച്ചെന്ന പരാതിയിൽ ആണ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ പരീത് അറസ്റ്റിലായത്. ബൈജു എന്ന മറ്റൊരു പോലീസുകാരനേയും പിടികൂടിയിരുന്നുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. നാട്ടുകാർ തടഞ്ഞുവെച്ച പോലീസുകാരെ രാമമംഗലം പോലീസ് ഇന്നലെയാണ് കസ്റ്റഡിയിൽ എടുത്തത്.
അരീക്കിൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പോലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വെള്ളച്ചാട്ടം കാണാനാണ് പോലീസുകാർ എത്തിയത്. ഇവർ മദ്യപിച്ചിരുന്നു. പ്രതി വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോട് മോശം രീതിയിൽ പെരുമാറിയിരുന്നു. പിന്നാലെയാണ് പരാതി നൽകിയ യുവതികളോടും മോശം രീതിയിൽ പെരുമാറിയത്.
യുവതികളുടെ പരാതിയിൽ നാട്ടുകാർ തടഞ്ഞുവെച്ച പ്രതികളെ രാമമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ആദ്യം പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും സംഭവം ഒത്തുതീർപ്പാക്കാനാണ് പോലീസുകാർ ശ്രമിച്ചത്. പക്ഷേ യുവതികൾ പരാതിയിൽ ഉറച്ചുനിന്നു. പ്രതിയെ രാത്രി തന്നെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.












Click it and Unblock the Notifications