എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ഊർജ്ജിതം: വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം തുടരുന്നു.

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ജില്ലയിൽ പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം പുരോഗമിക്കുകയാണ്. 3899 പോളിംഗ് ബൂത്തുകളിലേക്കുള്ള 4546 കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും 5311 വിവിപാറ്റ് മെഷീനുകളുമാണ് അതാത് മണ്ഡലത്തിലെ വരണാധികാരികള്‍ക്ക് കൈമാറുന്നത്. ഈ യന്ത്രങ്ങള്‍ വരണാധികാരികള്‍ അതാത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിക്കും.

വിദൂര തൊഴിലാളികളെ ആകർഷിക്കുന്നതിനുള്ള പദ്ധതിക്ക് യുഎഇ മന്ത്രിസഭയുടെ അംഗീകാരംവിദൂര തൊഴിലാളികളെ ആകർഷിക്കുന്നതിനുള്ള പദ്ധതിക്ക് യുഎഇ മന്ത്രിസഭയുടെ അംഗീകാരം

പിന്നീട് വീണ്ടും യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടത്തും. രാവിലെ 7.30 മുതല്‍ വിതരണം ആരംഭിച്ചു. ഉച്ചവരെ കണ്‍ട്രോള്‍ യൂണിറ്റുകളും ഉച്ചയ്ക്ക് ശേഷം ബാലറ്റ് യൂണിറ്റുകളുടെ വിതരണവും പൂര്‍ത്തിയാക്കും. 14 കൗണ്ടറുകളാണ് വിതരണത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഏറ്റവും വേഗത്തില്‍ വിതരണം പൂര്‍ത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ വരണാധികാരികളും വോട്ടിംഗ് യന്ത്രങ്ങള്‍ കൈപ്പറ്റും.

 elections-15442

ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായ ശേഷം ഏതെല്ലാം ബൂത്തുകളിലേക്കാണ് യന്ത്രങ്ങള്‍ വിതരണം ചെയ്യേണ്ടതെന്ന പട്ടിക തയാറായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നത്. ഓരോ കൗണ്ടറുകളില്‍ നിന്നും അതാത് വരണാധികാരികള്‍ യന്ത്രങ്ങള്‍ ഏറ്റുവാങ്ങും. വിതരണത്തിനായി 600 ലധികം ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. പോലീസ് അകമ്പടിയോടെയാണ് വിതരണ കേന്ദ്രങ്ങളിലേക്ക് യന്ത്രങ്ങള്‍ എത്തിക്കുന്നത്. കുഴിക്കാട്ടുമൂലയിലെ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പേറഷന്‍ ഗോഡൗണില്‍ നിന്നാണ് വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നത്.

Ernakulam
English summary
Polling materials distribution going on in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X