എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സാമഗ്രികളുടെ വിതരണം മാര്‍ച്ച് 5ന് തുടങ്ങും

Google Oneindia Malayalam News

കൊച്ചി: പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം മാര്‍ച്ച് 5 തിങ്കളാഴ്ച രാവിലെ എട്ടിന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ. പോളിംഗ് സാമഗ്രികള്‍ കളക്ട്രേറ്റിലെ സംഭരണ കേന്ദ്രത്തില്‍ നിന്ന് അതാത് താലൂക്കുകളിലെത്തിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലെയും ഇആര്‍ഒമാരായ തഹസില്‍ദാര്‍മാര്‍ക്കാണ് ഇവയുടെ വിതരണച്ചുമതല. അതാത് മണ്ഡലങ്ങളിലെ വരണാധികാരികളുടെ മേല്‍നോട്ടത്തിലായിരിക്കും പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുകയെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

മഞ്ചേശ്വരത്ത് ബിജെപിക്കെതിരെ എല്‍ഡിഎഫ്- യുഡിഎഫ് ബാന്ധവം?പിന്തുണയ്ക്കണം നീക്കുപോക്കിന് തയ്യാറെന്ന് മുല്ലപ്പള്ളി മഞ്ചേശ്വരത്ത് ബിജെപിക്കെതിരെ എല്‍ഡിഎഫ്- യുഡിഎഫ് ബാന്ധവം?പിന്തുണയ്ക്കണം നീക്കുപോക്കിന് തയ്യാറെന്ന് മുല്ലപ്പള്ളി

താലൂക്കുകളില്‍ നിന്ന് വിവിധ ഫോമുകള്‍, മഷി, കവറുകള്‍ അടക്കമുള്ള പോളിംഗ് സാമഗ്രികള്‍ അതാത് മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിലെത്തിക്കും. മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളും വിതരണ കേന്ദ്രത്തില്‍ നിന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. കോവിഡ് പ്രതിരോധത്തിനുള്ള മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, സാനിറ്റൈസര്‍, ഗ്ലൗസ് തുടങ്ങിയവയുടെ വിതരണം രണ്ട് വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വിതരണ കേന്ദ്രങ്ങളിലേക്കുള്ളവ താലൂക്കുകളില്‍ നിന്ന് വിതരണം ചെയ്യും.

 12-vote-1617

പോളിംഗ് ബൂത്തുകളിലേക്കുള്ളവ പ്രത്യേക കിറ്റുകളാക്കി പോളിംഗ് സാമഗ്രികള്‍ക്കൊപ്പം വിതരണം ചെയ്യും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന പട്ടിക പ്രകാരമുള്ള സാമഗ്രികള്‍ കൈപ്പറ്റും. പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങുന്ന ഉദ്യോഗസ്ഥര്‍ റൂട്ട് ഓഫീസറുടെ നേതൃത്വത്തില്‍ അതാത് ബൂത്തുകളിലെത്തും. പ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഉദ്യോഗസ്ഥരുമടക്കം നാല് പേരടങ്ങുന്ന പോളിംഗ് സംഘമാണ് ഓരോ ബൂത്തുകളിലേക്കും നിയോഗിക്കപ്പെട്ടിരിക്കുന്നത്.

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍, ചിത്രങ്ങൾ കാണാം

പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങുന്ന ഉദ്യോഗസ്ഥര്‍ പ്രത്യേക വാഹനത്തില്‍ കര്‍ശന സുരക്ഷയോടെയാണ് ബൂത്തുകളിലെത്തുക. പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥരുടെ ഓരോ നീക്കങ്ങളും പ്രത്യേക ആപ്ലിക്കേഷന്‍ വഴി കളക്ട്രേറ്റിലെ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിരീക്ഷിക്കും. ബൂത്തിലെത്തി ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 6 ന് രാവിലെ 5.30 ന് മോക്ക് പോള്‍ നടത്തും. തുടര്‍ന്ന് 7 ന് വോട്ടെടുപ്പ് ആരംഭിക്കും.

ജില്ലയില്‍ ആകെ 3899 പോളിംഗ് ബൂത്തുകളാണുള്ളത്. ജില്ലയില്‍ ആകെ 2649340 വോട്ടര്‍മാരാണുളളത്. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലാകെ 2649340 വോട്ടര്‍മാര്‍. 1295142 പുരുഷ വോട്ടര്‍മാരും 1354171 വനിതാ വോട്ടര്‍മാരും 27 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും. 93,359 വോട്ടര്‍മാരെ പുതിയതായി വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ത്തു. 1951 വോട്ടര്‍മാരെ ഒഴിവാക്കി. എന്‍.ആര്‍.ഐ. വിഭാഗക്കാരായ 18 പേരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതീവ ഗ്ലാമറസായി വ്യായാമം ചെയ്ത് അനിത ഭട്ട്, ചിത്രങ്ങൾ കാണാം

Ernakulam
English summary
Polling materials distribution to be started from April 5th: Ernakulam district collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X