• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മൂന്നാം ദിനവും കൊച്ചി വിഷപുകയില്‍; രാത്രിയോടെ തീ കെടുത്തി, മലിനീകരണത്തിന്റെ തോത് കുറയുന്നു

  • By Desk

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് നഗരത്തില്‍ മൂന്നാംദിനവും പുക. മൂടല്‍മഞ്ഞിന് സമാനമായി വലിയതോതില്‍ പുക അന്തരീക്ഷത്തില്‍ വ്യാപിച്ചതോടെ കാല്‍നട വാഹന യാത്രക്കാര്‍ക്ക് വലഞ്ഞു. വെള്ളിയാഴ്ച വൈകിട്ടോടെ ഉണ്ടായ അഗ്‌നിബാധ ഇന്ന് രാത്രിയോടെ ശമിപ്പിക്കാനായത്. തീപിടിത്തത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ രാവിലെ കനത്ത പുകയില്‍ മുങ്ങിയ നിലയിലാണ്.

പനമ്പള്ളി നഗര്‍, തൃപ്പൂണിത്തുറ, ഇരുമ്പനം എന്നിവിടങ്ങളിലും ഇന്നലെ രാവിലെ പുക മൂലം ആളുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായി. മുഖം മൂടിക്കെട്ടിയാണ് പലരും രാവിലെ നഗരത്തിലിറങ്ങിയത്. പുക ശ്വസിച്ച് നിരവധി ആളുകള്‍ക്ക് ശ്വാസതടസ്സമുണ്ടായി. പലരും ആശുപത്രികളില്‍ ചികിത്സതേടി. തുടര്‍ന്ന് ഒന്‍പതോടെ പുകയുടെ വ്യാപ്തിയില്‍ കുറവ് വന്നെങ്കിലും ഉച്ച വരെ പൂര്‍ണമായും മാറിയിരുന്നില്ല.

കനത്ത പുകയെ തുടര്‍ന്ന് ഇരുമ്പനത്ത് നാട്ടുകാര്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് ഉപരോധിച്ചു. ഉച്ചകഴിഞ്ഞ് നാലോടെയാണ് തീ പൂര്‍ണമായും അണച്ചത്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ മാത്രം നാല് തവണ ഇത്തരത്തില്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീ പടര്‍ന്നിരുന്നു. ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ തീപിടുത്തമായതിനാല്‍ തന്നെ ആദ്യമായാണ് നഗരത്തെ മൂടുന്ന തരത്തില്‍ പുക വ്യാപിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തം നഗരവാസികള്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതോടെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മുന്‍കരുതലുമായി രംഗത്തുണ്ട്. കഴിഞ്ഞിനിടെ തീപിടിത്തമുണ്ടാ സൗത്ത് റെയില്‍വേ സ്റ്റ,ന് സമീപത്തെ ചെരിപ്പ് ഗോഡൗണില്‍ പോലീസ് ഇന്ന് പരിശോധന നടത്തിയേക്കും.

അന്തരീക്ഷത്തിൽ വിഷപ്പുക

അന്തരീക്ഷത്തിൽ വിഷപ്പുക

അന്തരീക്ഷത്തിലുയര്‍ന്ന വിഷ പുകയ്ക്ക് ഇന്നലെ നേരിയ തോതില്‍ ശമനമുണ്ടായെങ്കിലും മുഴുവനായും പുകശല്യം നിയന്ത്രിക്കാനായില്ല. പ്രദേശവാസികളില്‍ പലര്‍ക്കും ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യം കത്തിയുള്ള പുക ആയതിനാല്‍ തന്നെ വലിയ രീതിയിലുള്ള ജാഗ്രതയാണ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുന്നത്. തൃപ്പൂണിത്തുറ, ഇരുമ്പനം, വൈറ്റില തുടങ്ങിയിടങ്ങളില്‍ ഞായറാഴ്ച്ച രാവിലെ പുക ശല്യമുണ്ടായി.

ഉച്ചയോടെ ഇവിടെ നിന്ന് പുക പിന്‍വലിഞ്ഞത് ആശ്വാസമായി. സമീപത്ത് നിന്നിരുന്ന ആറോളം തെങ്ങുകളും തീ പിടിതത്തില്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. അതേസമയം ബ്രഹ്മപുരത്തെ തീപിടുത്തം കണക്കിലെടുത്ത് നഗരസഭ നഗരത്തിലെ മാലിന്യം എടുക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് നഗരത്തില്‍ വലിയ തോതില്‍ ബുദ്ധിമുട്ട് ഉണ്ടാവാന്‍ കാരണമാകും. പൊതുവെ റോഡുകളുടെ വശങ്ങളില്‍ നിക്ഷേപിക്കുന്ന മാലിന്യം കുമിഞ്ഞു കൂടി ദുര്‍ഗന്ധവും ജനങ്ങള്‍ക്ക് നടക്കുവാന്‍ തന്നെ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും. വിഷപ്പുക ശ്വസിച്ച് ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല: ജില്ലാ കളക്ടര്‍

ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല: ജില്ലാ കളക്ടര്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. പുകയുടെ അളവ് 50 ശതമാനം കുറഞ്ഞു. ആരോഗ്യ വകുപ്പ് എല്ലാ സൗകര്യവുമേര്‍പ്പെടുത്തിയിട്ടുണ്ട്. ശ്വസന സംബന്ധമായ അസ്വസ്ഥകള്‍ നേരിട്ടാല്‍ ചികിത്സ തേടണം. ആരോഗ്യ പരമായ പ്രശ്നങ്ങളില്‍ സംശയ നിവാരണത്തിനായി 0484 2373616, 23537 11 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും കളക്ടര്‍ പറഞ്ഞു.

 മലിനീകരണത്തിന്റെ തോത് കുറയുന്നു

മലിനീകരണത്തിന്റെ തോത് കുറയുന്നു

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പ്ലാസ്റ്റിക് കൂനയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് അന്തരീക്ഷത്തിലുണ്ടായ മലിനീകരണത്തിന്റെ തോത് കുറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഉയര്‍ന്ന നിലയിലായിരുന്ന അന്തരീക്ഷ ഗുണനിലവാര സൂചിക (പിഎം10) ഇന്നലെ 152ലേക്ക് താഴ്ന്നു. തോത് കുറഞ്ഞെങ്കിലും ആശ്വാസകരമല്ല സൂചികയിലെ കണക്ക് സൂചിപ്പിക്കുന്നത്. സാധാരണഗതിയില്‍ സുരക്ഷിതമായ വായു മലിനീകരണതോത് 50 ആണ്. 100ലെത്തിയാല്‍ ഭയപ്പെടാനില്ല. എങ്കിലും അത് സുരക്ഷിതവുമല്ല. 200 കടന്നാല്‍ മോശം വായുവാണ് ശ്വസിക്കുന്നതെന്ന് അര്‍ത്ഥം. 300ഉം 400ഉം കടന്നാല്‍ ഗുരുതരാവസ്ഥയായി കണക്കാക്കും. ബ്രഹ്മപുരം മാലിന്യപ്ലാന്റിനും പരിസരത്തുമുള്ള അന്തരീക്ഷ ഗുണനിലവാര സൂചിക വെള്ളിയാഴ്ച്ച 188ലെത്തിയിരുന്നു. ശനിയാഴ്ച്ച തീ ആളി പടര്‍ന്നതോടെ അന്തരീക്ഷത്തിലുയര്‍ന്ന പുക കിലോമീറ്ററുകളോളം പരക്കുകയും ചെയ്തു. ഇതോടെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് 207ലേക്ക് കുതിച്ചു. ബ്രഹ്മപുരത്തിന് സമീപത്ത് താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങള്‍ക്കാണ് ഇത് തിരിച്ചടിയായത്.

Ernakulam

English summary
pollution continues in kochi after bhrahmauram waste plant fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more