എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിയാർ വീണ്ടും കറുത്ത് കലങ്ങി ഒഴുകി; കളമശേരി നഗരസഭയുടെ അനാസ്ഥയെന്ന് പിസിബി

  • By Desk
Google Oneindia Malayalam News

കളമശേരി: കളമശേരി ഭാഗത്ത് പെരിയാർ വീണ്ടും നിറം മാറി ഒഴുകി. കറുത്ത് കലങ്ങിയ നിലയിലായിരുന്നു ചൊവ്വാഴ്ച രാവിലെ വെള്ളം ഒഴുകിയത്. പുത്തലംകടവു മുതൽ ആറാട്ട് കടവിന് 200 മീറ്ററോളം താഴെ വരെ കരി ഓയിൽ പോലെ കറുത്ത് വെള്ളമൊഴുകി. ഏലൂരിൽ നിന്നും പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. രാവിലെ അഞ്ചര മുതൽ 12 മണി വരെയാണ് വെള്ളം കറുത്ത് ഒഴുകിയത്.

'ആദ്യം കള്ളക്കേസ്സിൽ കുടുക്കി ജയിലിലടച്ചു.. തോറ്റ് കൊടുക്കാനാവില്ല ഈ ശബരീശ മണ്ണില്‍''ആദ്യം കള്ളക്കേസ്സിൽ കുടുക്കി ജയിലിലടച്ചു.. തോറ്റ് കൊടുക്കാനാവില്ല ഈ ശബരീശ മണ്ണില്‍'

ദിവസവും രാവിലെ പുഴയിലെ വെള്ളമെടുത്ത് പരിശോധന നടത്തുന്ന പി.സി.ബി ഉദ്യോഗസ്ഥർ വലിയ രീതിയിൽ വെള്ളം മലിനപ്പെട്ടതിനാൽ ഓക്സിജൻ അളവ് വളരെ കുറവാണെന്ന് പറഞ്ഞു. രണ്ടാഴ്ച മുമ്പും ഇതേ പ്രതിഭാസം ഉണ്ടായിരുന്നു. കൂടിയ അളവിൽ പുഴയിൽ മാലിന്യമെത്തുകയും ഒഴുക്കില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് വെള്ളത്തിൽ ഓക്സിജൻ കുറയുന്നത്. ഈ അവസ്ഥ തുടർന്നതോടെ രാവിലെ 10ന് ഒരു മണിക്കൂർ ആറാട്ട് കടവിലെ ഷട്ടർ തുറന്നു വെച്ചു. ഈ സമയത്താണ് ഷട്ടറിന് താഴേക്ക് വെള്ളം കറുത്ത് ഒഴുകിയത്.

periyarkalamassery2-

പല സ്വകാര്യ സ്ഥാപനങ്ങളിലെയും ഫ്‌ലാറ്റ് സമുച്ചയങ്ങളിലെയും മാലിന്യക്കുഴലുകൾ ഈ പുഴയിലേക്കാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം മാലിന്യവും ചെളിയും ഷട്ടറിനടിയിൽ അടിഞ്ഞു കൂടുകയും, ഷട്ടർ തുറക്കുമ്പോൾ ഇത് ഷട്ടറിന്റെ താഴെക്കൂടി മറുഭാഗത്തേക്ക് ഒഴുകുന്നത് മൂലമാണ് വെള്ളം കറുക്കുന്നതെന്നും നാട്ടുകാരിൽ ചിലർ പറയുന്നു. വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ മൽസ്യങ്ങൾ വെള്ളത്തിന് മുകളിൽ പൊങ്ങി വരാൻ തുടങ്ങിയപ്പോൾ പരുന്ത്, കാക്ക തുടങ്ങിയ പക്ഷികൾ വട്ടമിട്ടു പറക്കാനും മീനുകളെ കൊത്തിയെടുക്കാനും തുടങ്ങി.

periyarkalamassery-1

വേനൽ കനത്തതോടെ പുഴയിലേക്ക് മലിന്യമെത്തുന്നത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കും. കളമശേരി നഗരസഭയിലെ ഡംപിങ് യാർഡിലെ മാലിന്യം, എൻ.എ.ഡി ഭാഗത്തെ പാടത്ത് നിന്ന് ചെളി, അഴുക്ക് എന്നിവ തൂമ്പുങ്കൽ തോട് വഴി പെരിയാറിലേക്ക് ഒഴുകുന്നുണ്ട്. അതോടൊപ്പം പുത്തലം കടവിലേക്ക് മാർക്കറ്റ് മാലിന്യങ്ങളും ടൗൺഷിപ്പിലെ മാലിന്യങ്ങളും നേരിട്ട് പെരിയാറിലേക്ക് ഒഴുകി എത്തുകയാണ്. മാർക്കറ്റിലും പരിസരത്തുമുള്ള നിരവധി അറവുശാലകളിൽ നിന്ന് രക്തവും മറ്റു മാലിന്യങ്ങളും നേരിട്ട് പുഴയിലെത്തുന്നു. കളമശേരി മാർക്കറ്റിൽ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്നു നാട്ടുകാർ പറയുന്നു.

അറവു നിർത്തിവെക്കാനും മാലിന്യം ഒഴുകി എത്തുന്നത് തടയാനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളമശേരി നഗരസഭക്ക് നിരവധി തവണ കത്തു കൊടുത്തതായി പി.സി.ബി എൻജിനിയർ ശ്രീലക്ഷ്മി പറഞ്ഞു. എന്നാൽ നഗരസഭയുടെ ഭാഗത്ത് നിന്ന് ഒരു മറുപടിപാേലും ലഭിച്ചിട്ടില്ല. പി.സി.ബി ആലുവ, കളമശേരി നഗരസഭകളുടെ യോഗം വിളിച്ചിട്ടുണ്ട്. വിഷയം കലക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം കാണാനുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥർ.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Ernakulam
English summary
pollution control board against kalamasery corporation on pullution in periyar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X