എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോസ്റ്റൽ വോട്ട്: എറണാകുളത്തും ഉദ്യോഗസ്ഥരുടെ കാർഡിൽ ഫോട്ടോയില്ല, കണ്ണൂർ മോഡലെന്ന് കോൺഗ്രസ്

Google Oneindia Malayalam News

കൊച്ചി: പോസ്റ്റൽ വോട്ടിൽ ക്രമക്കേട് ആരോപണം രൂക്ഷമാകുന്നു. ഏറ്റവുമൊടുവിൽ ഹൈബി ഈഡനാണ് ക്രമക്കേട് നടക്കുന്നതായുള്ള ആരോപണം ഉന്നയിച്ച് രംഗത്തെത്തുന്നത്. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി വീടുകളിലെത്തി നടത്തുന്ന പോസ്റ്റല്‍ വോട്ടെടുപ്പ് പ്രക്രിയയിലാണ് അട്ടിമറി ആരോപിച്ച് ഹൈബി ഈഡന്‍ എംപി രംഗത്തെത്തിയത്. പോസ്റ്റല്‍ വോട്ടെടുപ്പ് പ്രക്രിയയുടെ പേരിൽ എറണാകുളം ജില്ലയില്‍ ഇപ്പോള്‍ നടക്കുന്നത് കണ്ണൂര്‍ മാതൃകയുടെ പുതിയ പതിപ്പാണെന്നെന്നും ഹൈബി ഈഡൻ ആരോപിക്കുന്നു.

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

ചെയ്ത തെറ്റിന് കരഞ്ഞ് കാലുപിടിച്ച് ഭാഗ്യലക്ഷ്മി: കാല് പിടിക്കേണ്ടതില്ല, തനിക്ക് നേട്ടമുണ്ടായെന്ന് അനൂപ്ചെയ്ത തെറ്റിന് കരഞ്ഞ് കാലുപിടിച്ച് ഭാഗ്യലക്ഷ്മി: കാല് പിടിക്കേണ്ടതില്ല, തനിക്ക് നേട്ടമുണ്ടായെന്ന് അനൂപ്

ചട്ടം ലംഘിച്ചു

ചട്ടം ലംഘിച്ചു

എറണാകുളം നിയോജക മണ്ഡലത്തിൽ ഉള്‍പ്പെടുന്ന എളമക്കരയിലാണ് വോട്ടെടുപ്പില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ക്രമക്കേട് നടത്തിയിട്ടുള്ളത്. വോട്ട് രേഖപ്പെടുത്തുന്ന ആളുടെ വീട്ടില്‍ പോയി പോസ്റ്റല്‍ വോട്ട് പ്രക്രിയ നടപ്പാക്കാനാണ് തിരഞ്ഞെടുപ്പ് നൽകിയ നിർദേശം. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ മാര്‍ഗ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ഹൈബി ഈഡൻ ചൂണ്ടിക്കാണിക്കുന്നത്.

സിപിഎമ്മിനെതിരെ ഹൈബി ഈഡൻ

സിപിഎമ്മിനെതിരെ ഹൈബി ഈഡൻ

പോസ്റ്റൽ ബാലറ്റ് ശേഖരിക്കുന്നവരുടെ സംഘത്തിൽ സിപിഎം നേതാക്കളുടെ സാന്നിധ്യം ചോദ്യം ഹൈബി ഈഡൻ രംഗത്തെത്തിയിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി മത്സരിച്ചവരുടേയും പ്രാദേശിക നേതാക്കളുടേയും നേതൃത്വത്തിലാണ് പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഓഫീസറും പോസ്റ്റൽ വോട്ട് ഉള്ളവരുടെ വീടുകളിലെത്തി നിന്നും ബാലറ്റ് ശേഖരിച്ചത്. പോസ്റ്റ് ബാലറ്റ് സ്വീകരിക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ലോക്കല്‍ ഏജന്റുമാരെ അറിയിക്കണമെന്നാണ് ചട്ടം. മറ്റ് പാർട്ടികളുടെ ഒന്നും ലോക്കൽ ഏജന്റുമാരെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും സിപിഎം പ്രവർത്തകരുടെ അതിപ്രസരമുണ്ടായെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഹൈബി ഈഡൻ പറഞ്ഞു.

 കമ്മീഷനെ സമീപിക്കും

കമ്മീഷനെ സമീപിക്കും

എളമക്കരയിലെ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട സംഭവത്തെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ഹൈബി വ്യക്തമാക്കി. നിയോജക മണ്ഡലത്തിലെ ചീഫ് ഇലക്ഷന്‍ ഏജന്റ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേർത്തു.

യുഡിഎഫിന്റെ പരാതി

യുഡിഎഫിന്റെ പരാതി


പോസ്റ്റല്‍ വോട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും നേരത്തെ യുഡിഎഫ് നേതാക്കള്‍ പരാതി നല്‍കിയിരുന്നു. കണ്ണൂരിലെ അയ്യംകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പിലെ ഒരു വീട്ടില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ബാലറ്റുമായി എത്തിയ ഉദ്യോഗസ്ഥരുടെ പക്കൽ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നില്ല. അതേസമയം തന്നെ പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ട് രേഖപ്പെടുത്തി പോസ്റ്റൽ ബാലറ്റുമായി തിരിച്ചുപോകുന്നതിന് മുമ്പ് അതാത് സഥാനാര്‍ത്ഥികളെയോ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുകളെയോ വിവരമറിയിച്ചിരിക്കണമെന്നാണ് ചട്ടം.

തിരിച്ചറിയൽ കാർഡില്ല

തിരിച്ചറിയൽ കാർഡില്ല


കണ്ണൂർ ജില്ലയിലെ അയ്യംകുന്നിൽ പോസ്റ്റൽ വോട്ട് ചെയ്യിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് പേരാവൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസഫും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ വോട്ടുചെയ്യിക്കൻ വീട്ടിലെത്തിയത് അറിഞ്ഞ് അവിടെ എത്തിയപ്പോവാണ്. ഇതിന് പുറമേ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് വേണ്ടിടത്ത് തിരിച്ചറിയൽ കാർഡിൽ ഫോട്ടോ പോലും ഉണ്ടായിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്.

നികേഷ പട്ടേലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ചെന്നിത്തല | Oneindia Malayalam

Ernakulam
English summary
Postal vote: Congress MP Hibi Eden against polling officials in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X