തൃപ്പൂണിത്തുറയില്‍ സ്വരാജിനെ തോല്പിക്കാന് വന്‍ കരുനീക്കം; ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ശബരിമല കര്‍മസമിതി?
കൊച്ചി|: കേരളത്തിലെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വോട്ടുകള്‍ കോണ്‍ഗ്രസും ബിജെപി വോട്ടുകള്‍ ബിജെപിയും പിടിച്ചാല്‍ ഇടതുപക്ഷത്തിന് ജയം എളുപ്പമാകുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പലരും വിലയിരുത്തുന്നത് കാണാം. എന്നാല്‍ അതൊരു സത്യം തന്നെയോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ തൃപ്പൂണിത്തുറ മണ്ഡലത്തിലുള്ളത്.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
ബിജെപിയ്ക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ ജയിപ്പിക്കരുത് എന്നാണ് ശബരിമല കര്‍മസമിതിയുടെ പേരില്‍ പോസ്റ്ററുകള്‍. അതും ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ക്ക് മുകളില്‍... വിശദാംശങ്ങള്‍ നോക്കാം...

തൃപ്പൂണിത്തുറയില്‍
സിറ്റിങ് എംഎല്‍എ എം സ്വരാജ്, മുന്‍ മന്ത്രി കെ ബാബു, കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കെത്തിയ ഡോ കെഎസ് രാധാകൃഷ്ണന് എന്നിവരാണ് തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ത്ഥികള്‍. കഴിഞ്ഞ തവണ കെ ബാബുവിനെ അട്ടിമറിച്ചാണ് എം സ്വരാജ് തൃപ്പൂണിത്തുറ പിടിച്ചെടുത്തത്.

ബാബു എത്തിയത്
കെ ബാബുവിനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ തന്നെ വലിയ എതിര്‍പ്പുകളുണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. ബാര്‍ കോഴ കേസില്‍ കുറ്റാരോപിതനായിരുന്നു കെ ബാബു.

വോട്ട് പെട്ടിയില്‍ വീണാല്‍
സിപിഎം വോട്ടുകള്‍ കൃത്യമായി സിപിഎമ്മിനും കോണ്‍ഗ്രസ് വോട്ടുകള്‍ കൃത്യമായി കോണ്‍ഗ്രസിനും ബിജെപി വോട്ടുകള്‍ ബിജെപിയ്ക്കും കിട്ടിയാല്‍ തൃപ്പൂണിത്തുറയില്‍ എം സ്വരാജ് ജയിക്കുമെന്നാണ് അണിയറ സംസാരം. ഇങ്ങനെ ഒരു സംസാരം ഉണ്ടായി വരാന്‍ മറ്റൊരു കാരണം ആദ്യം തന്നെ ഉണ്ടായിരുന്നു.

ബാബുവിന്റെ വെളിപ്പെടുത്തല്‍
ഇത്തവണ കുറേയേറെ ബിജെപി വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ബാബു തന്നെ വെളിപ്പെടുത്തിയത്. കെ ബാബു ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയിട്ടുണ്ട് എറണാകുളം ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരസ്യമായി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

ശബരിമല
എം സ്വരാജ് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ടായിരുന്നു പ്രചാരണം നടത്തിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും ശബരിമല വിഷയം ഉര്ത്തിക്കാണിച്ചാണ് പ്രചാരണം നടത്തിയത്. ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മുന്നണി പോരാളികളില്‍ ഒരാളായിരുന്നു എം സ്വരാജ്.

കര്‍മസമിതി പറയുന്നത്
ബിജെപിയ്ക്ക് വോട്ട് ചെയ്ത് സിപിഎമ്മിനെ വിജയിപ്പിക്കരുത് എന്നാണ് ശബരിമല കര്‍മസമിതിയുടെ പേരിലുള്ള പോസ്റ്ററുകള്‍ പറയുന്നത്. അതിനര്‍ത്ഥം ബിജെപിയ്ക്ക് വോട്ട് ചെയ്യാതെ കോണ്‍ഗ്രസിന് വോട്ട് ചെയ്യണം എന്ന് തന്നെയാണെന്നാണ് ആക്ഷേപം. ബിജെപി- കോണ്‍ഗ്രസ് വോട്ടുകച്ചവടം എന്ന ആരോപണം എല്‍ഡിഎഫ് ഉര്‍ത്തിക്കഴിഞ്ഞു.

ആരുടെ കൂടെ
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലായിരുന്നു ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരങ്ങള്‍ പലതും. ബിജെപിയോടും സംഘപരിവാര്‍ സംഘടനകളോടും ചേര്‍ന്ന് നിന്നായിരുന്നു അന്ന് ഇവരുടെ സമരങ്ങളും പ്രതിഷേധങ്ങളും. ശബരമില കര്‍മസമിതിയുടെ ചുമതലക്കാരന് കൂടിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കെഎസ് രാധാകൃഷ്ണന്. ഇതും എല്‍ഡിഎഫ് ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

തങ്ങളല്ല
എന്തായാലും പോസ്റ്ററുകള്‍ തങ്ങളുടെ വകയല്ല എന്ന വിശദീകരണവുമായി ശബരിമല കര്‍മസമിതി രംഗത്ത് വന്നിട്ടുണ്ട്. തങ്ങളല്ല ഇതിന് പിന്നില്‍ എന്നാണ് അവര്‍ പറയുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ബാബുവാണ് ഇതിന് പിന്നില്‍ എന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ത്ഥി ഡോ കെഎസ് രാധാകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ തവണ
അഞ്ച് തിരഞ്ഞെടുപ്പുകളില്‍ കെ ബാബു തുടര്‍ച്ചയായി ജയിച്ചുവന്ന മണ്ഡലം ആയിരുന്നു തൃപ്പൂണിത്തുറ. 2016 ല്‍ എം സ്വരാജ് 4,467 വോട്ടുകള്‍ക്കാണ് ബാബുവിനെ പരാജയപ്പെടുത്തിയത്. ബിജെപിയ്ക്ക് മുപ്പതിനായിരത്തില്‍ അധികം വോട്ടുകളുള്ള മണ്ഡലം കൂടിയാണ് തൃപ്പൂണിത്തുറ.
വെള്ള ബിക്കിനിയില്‍ മാലാഖയെ പോലെ തിളങ്ങി സഞ്ജീദ ഷെയ്ക്ക്, ആരാധകരെ ഞെട്ടിച്ച ചിത്രങ്ങള്‍ കാണാം
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി










Click it and Unblock the Notifications