പോക്കറ്റടിയില്‍ ആണുങ്ങളെ വെല്ലുന്ന ഗര്‍ഭിണികള്‍
കൊച്ചി: ലോകത്ത് ഏറ്റവും പെട്ടെന്ന് കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത് ആരെന്ന് ചോദിച്ചാല്‍ കള്ളന്‍മാര്‍ എന്ന് ഉത്തരം നല്‍കേണ്ടി വരും. എന്തൊക്കെ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയാലും മോഷ്ടിക്കണം എന്ന് കരുതിയാല്‍ കള്ളന്‍ മോഷ്ടിച്ചിരിക്കും.
പോക്കറ്റടിയിലും നൂതനമായ ആശയങ്ങളാണത്രെ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഒരു കാലഘട്ടത്തില്‍ പുരുഷന്‍മാരുടെ കുത്തകയായിരുന്നു പോക്കറ്റടി. പിന്നെ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ എത്തിയപ്പോള്‍ സ്ത്രീകളും ഈ രംഗത്തേക്ക് കടന്നുവന്നു. ഇപ്പോഴത്തെ ഏറ്റവും പുതിയ ട്രെന്‍ഡ് ഗര്‍ഭിണികളെ ഉപയോഗിച്ചുള്ള പോക്കറ്റിയാണെന്നാണ് കൊച്ചിയില്‍ നിന്നുള്ള വിവരം.

കഴിഞ്ഞ മൂന്ന് മാസത്തനിടെ 10 ഗര്‍ഭിണികളായ പോക്കറ്റടിക്കാരെയാണത്രെ കൊച്ചിയില്‍ പിടിച്ചിട്ടുള്ളത്. ടൈംസ് ഓഫ് ഇന്ത്യ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്വകാര്യബസ്സിലെ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് പണം കവര്‍ന്ന കേസില്‍ ഒരു ഗര്‍ഭിണിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇടക്കിടെ ഗര്‍ഭിണികള്‍ പോക്കറ്റടി കേസില്‍ പിടിയിലായപ്പോഴാണ് പോലീസ് തന്നെ ഇക്കാര്യം ശ്രദ്ധിക്കുന്നത്. ഇതിന് പിന്നില്‍ തമിഴ് നാട്ടില്‍ നിന്നുള്ള വന്‍ സംഘം തന്നെയുണ്ടെന്നാണ് കരുതുന്നത്. സ്ത്രീകള്‍ തന്നെയായിരിക്കും മിക്കവാറും ഇവരുടെ ഇരകള്‍. നാലോ അഞ്ചോ പേരടങ്ങുന്ന സംഘമായിട്ടായിരിക്കും ഇവര്‍ ബസില്‍ കയറുന്നത്. പണമോ പേഴ്‌സോ മോഷ്ടിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ സംഘത്തിലുള്ളവര്‍ക്ക് കൈമാറും.
ഇത്തരം സംഭവങ്ങളില്‍ ഗര്‍ഭിണികളെ പലപ്പോഴും പരിശോധനയില്‍ നിന്ന് ആളുകള്‍ ഒഴിവാക്കും. ഇനി പിടിക്കപ്പെട്ടാല്‍ തന്നെ ഗര്‍ഭിണി എന്ന പരിഗണനയും സഹതാപവും കിട്ടും എന്നതാണ് മെച്ചം. ജാമ്യത്തിന് അപേക്ഷിച്ചാല്‍ കോടതി പോലും ഗര്‍ഭിണകളോട് പ്രത്യേക ദയകാണിക്കും.












Click it and Unblock the Notifications