Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ ജന്മദിനം: വെള്ളിയാഴ്ച എറണാകുളത്ത് മുസ്ലിം സ്ത്രീകളുടെ ദുആ സമ്മേളനം

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മ ദിനത്തോട് അനുബന്ധിച്ച് എറണാകുളത്ത് ദുആ സമ്മേളനം നടത്തുന്നു. കേരള ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പരിപാടി. മുത്തലാഖ്​ നിരോധിച്ച്​ ആത്മാഭിമാനം നൽകിയതിന്​ മോദിക്ക്​ നന്ദിയർപ്പിച്ചും അഫ്​ഗാൻ വനിതകൾക്ക്​ ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ്​ ദുആ സമ്മേളനം നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് ദുആ സമ്മേളനം നടത്തുക.

ഇത് സംബന്ധിച്ച പോസ്റ്റോറുകള്‍ ന്യൂനപക്ഷ മോര്‍ച്ച പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കൃത്യമായ വേദി സംബന്ധിച്ച് പോസ്റ്ററില്‍ അറിയിപ്പൊന്നും ഇല്ല. നരേന്ദ്ര മോദിയുടെ ജന്മ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളും നടത്തുന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്‍റെ ഓർമ്മ ദിവസമായ ഒക്ടോബർ 7 വരെയാണ് ആഘോഷം.

പ്രധാനമന്ത്രി

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ കേരളത്തിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്റെ ഓർമ്മ ദിവസമായ ഒക്ടോബർ 7 വരെ ആഘോഷ പരിപാടികൾ നടത്തും. ഒക്ടോബർ 7 ന് അദ്ദേഹം ഭരണരം​ഗത്തെത്തിയിട്ട് 20 വർഷങ്ങൾ ആകും. സേവാ സമർപ്പൺ അഭിയാൻ എന്ന പേരിലാണ് രാജ്യത്ത് ആഘോഷങ്ങൾ നടക്കുക'-ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

ഇതെന്താണ് പുലിത്തോലോ..: നവ്യ നായരുടെ പുത്തന്‍ ചിത്രം വൈറല്‍

ചെറുതും വലുതും

സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പ്രാർത്ഥനകളും പൂജകളും നടത്തും. ചെറുതും വലുതുമായ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥനകളുണ്ടാകും. ഓരോസമുദായത്തിന്റെയും ആചാരങ്ങൾക്ക് അനുസരിച്ചുള്ള പ്രാർത്ഥനകളാകും നടത്തുകയെന്നും സുരേന്ദ്രൻ പറഞ്ഞു. മുതിർന്ന നേതാക്കൾ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.

സുരേഷ് ഗോപ് എംപി

സംസ്ഥാന അദ്ധ്യക്ഷൻ കാസർ​ഗോഡും ഒ രാജ​ഗോപാൽ, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ് എന്നിവർ തിരുവനന്തപുരത്തും, സി കെ പദ്മനാഭൻ കണ്ണൂരും സുരേഷ്​ഗോപി എം പി ആലപ്പുഴയിലും പരിപാടികളിൽ പങ്കെടുക്കും. കൊവിഡ് പ്രതിരോധ, സേവന പ്രവർത്തനങ്ങൾ, പരിസ്ഥിതി പ്രവർത്തനം, കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതി ഗുണഭോക്താക്കളെ ആദരിക്കൽ, അവരെ പങ്കെടുപ്പിച്ച് വിവിധ പരിപാടികൾ, സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവ നടത്തും.

25 ലക്ഷം

കേരളത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് ജന്മദിന സന്ദേശവുമായി 25 ലക്ഷം പോസ്റ്റ് കാർഡുകൾ അയക്കും. കേന്ദ്ര പദ്ധതി ഗുണഭോക്താക്കളും പാർട്ടി പ്രവർത്തകരും ഇതിൽ പങ്കാളികളാക്കും. 71 കേന്ദ്രങ്ങളിൽ നദീസംരക്ഷണ പരിപാടികൾ നടത്തും. പുഴകളിലും തോടുകളിലും മാലിന്യങ്ങളും പ്ലാസ്റ്റിക്കും നീക്കം ചെയ്യും. പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആവിഷ്കരിക്കും. കേന്ദ്ര പദ്ധതികളെ കുറിച്ച് ജനങ്ങൾക്ക് അറിയുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തും.

സൗജന്യ വാക്സിൻ

എല്ലാവർക്കും സൗജന്യ വാക്സിൻ നൽകിയ മോദി നയത്തെ പ്രശംസിച്ച് വാക്സിൻ കേന്ദ്രങ്ങളിലും സൗജന്യ റേഷൻ നൽകുന്ന കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് പൊതുവിതരണ കേന്ദ്രങ്ങൾക്ക് മുന്നിലും പരിപാടികൾ സംഘടിപ്പിക്കും. സമൂഹത്തിലെ വിവിധ തലത്തിലുള്ള ജനവിഭാഗങ്ങളെ പങ്കെടുപ്പിച്ചുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സാംസ്കാരികനായകർ, സിനിമാ പ്രവർത്തകർ , കലാകായികരംഗത്തെ പ്രമുഖർ, മത സാമുദായികാചാര്യരും നേതാക്കളും തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ജന്മദിനാഘോഷപരിപാടികളിൽ പങ്കാളികളാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

കർഷകരെയും

7, 18, 19 തീയതികളിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രധാനമന്ത്രിയുടെ ജീവിതവും ഭരണ നേട്ടങ്ങളും വിശദീകരിക്കുന്ന പ്രദർശിനികൾ പൊതുജനങ്ങൾക്കായി ഒരുക്കും. കർഷകമോർച്ചയുടെ നേതൃത്വത്തിൽ കർഷകരെയും സൈനികരെയും ആദരിക്കും. മഹിളാമോർച്ച വനിതകൾക്ക് ഒരു രൂപയുടെ സാനിട്ടറി നാപ്കിനുകൾ വിതരണം ചെയ്യുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+