എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമൂഹത്തിന്‍റെ നേരെ തിരിച്ച കണ്ണാടിയായി പ്രൊബീര്‍ ഗുപ്ത ബിനാലെയില്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും പൊതു ബോധത്തിന്‍റെ വൈകൃതകങ്ങളുടെ നേര്‍ക്ക് തുറന്നു വച്ച കണ്ണാടിയാണ് കൊല്‍ക്കത്ത സ്വദേശിയായ പ്രൊബീര്‍ ഗുപ്ത എന്ന കലാകാരന്‍റെ ബിനാലെ പ്രതിഷ്ഠാപനം. കൊച്ചി-മുസിരിസ് ബിനാലെയുടെ വേദിയായ മട്ടാഞ്ചേരി ടികെഎം വെയര്‍ഹൗസിലാണ് ഈ പ്രതിഷ്ഠാപനം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

<strong>മധ്യപ്രദേശിലെ കോണ്‍ഗ്രസും ഉത്തര്‍പ്രദേശിലെ ബിജെപിയും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് മായാവതി</strong>മധ്യപ്രദേശിലെ കോണ്‍ഗ്രസും ഉത്തര്‍പ്രദേശിലെ ബിജെപിയും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് മായാവതി

ടികെഎം വെയര്‍ഹൗസില്‍ പ്രൊബീര്‍ ഗുപ്തയുടെ നാല് സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മുഖം വികൃതമായ ബുദ്ധന്‍റെ വെളുത്ത പ്രതിമയാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. ഫ്രഷ് മെമ്മോറീസ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിഷ്ഠാപനം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ തീവ്രവാദികള്‍ ബാമിയാന്‍ മലനിരകളിലെ അമൂല്യമായ ബുദ്ധ പ്രതിമകള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ടതാണ്.

Binnale

വര്‍ത്തമാനകാലത്തെ ഭൂമിശാസ്ത്രമടിസ്ഥാനമാക്കിയ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രതീകവത്കരിക്കാനാണ് ഈ കലാകാരന്‍ ശ്രമിച്ചിരിക്കുന്നത്.ചുടുകട്ടകള്‍ കൊണ്ടുണ്ടാക്കിയ കട്ടിയുള്ള ഭിത്തിക്കു മേല്‍ മുട്ടില്‍ കമഴ്ന്ന് കിടക്കുന്ന സ്ത്രീരൂപമാണ് അടുത്ത സൃഷ്ടി. വിറ്റ്നസ് ടു ടര്‍ബുലന്‍സ് എന്നാണ് ഈ സൃഷ്ടിയുടെ പേര്. 2013 ലെ മുസാഫര്‍നഗര്‍ കലാപത്തില്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളുടെ ശോചനീയാവസ്ഥ ഈ പ്രതിഷ്ഠാപനം വെളിവാക്കുന്നു.

രാഷ്ട്രീയമോ, വംശീയമോ, വര്‍ഗീയമോ ആയ കലാപങ്ങളിലെല്ലാം ദുരിതം പേറേണ്ടി വരുന്നത് സ്ത്രീകളാണെന്ന യാഥാര്‍ത്ഥ്യം ഈ പ്രതിഷ്ഠാപനം വരച്ച് കാട്ടുന്നു. തലമുടി കൊണ്ട് ദേഹം മുഴുവന്‍ മൂടിയ രീതിയിലാണ് സ്ത്രീശരീരത്തെ കാണിച്ചിട്ടുള്ളത്. ടൈം ഈസ് ദി റൈഡര്‍ എന്നതാണ് മൂന്നാമത്തെ സൃഷ്ടി. നൂറുകണക്കിന് കാലുകളും അതിനുമുകളില്‍ വച്ചിട്ടുള്ള റഡാറുമാണ് ഈ സൃഷ്ടിയുടെ കാതല്‍. കൊല്‍ക്കത്തയിലെ ജീവിതത്തിനിടയ്ക്ക് വീട്ടുജോലിക്ക് വരുന്ന നിരവധി സ്ത്രീകളുണ്ടായിരുന്നു എന്ന് 59-കാരനായ പ്രൊബീര്‍ ഓര്‍ക്കുന്നു.

ചിലര്‍ നഴ്സിന്‍റെ ജോലിയായിരുന്നു ചെയ്തിരുന്നത്. വിഭജനക്കാലത്ത് കിഴക്കന്‍ പാക്കിസ്ഥാനായിരുന്ന ഇന്നത്തെ ബംഗ്ലാദേശില്‍ നിന്നും അഭയാര്‍ത്ഥികളായി ഓടി പോന്നവരുടെ പിന്‍തലമുറക്കാരാണ് ഇവര്‍. സാമ്പത്തികമായി നല്ല നിലയില്‍ കഴിഞ്ഞിരുന്ന അവര്‍ ഇന്ന് വീട്ടുജോലിക്കാരായി ഇന്ത്യയില്‍ കഴിയുന്നു. നാഗദേവതയായ മാനസയാണ് അവരുടെ ഇഷ്ടദൈവമെന്ന് പ്രൊബീര്‍ പറഞ്ഞു.

എല്ലാദിവസവും രാവിലെയും വൈകീട്ടും നാഗദേവതയുടെ അമ്പലത്തില്‍ പോകും. ഇവര്‍ക്കുള്ള അര്‍പ്പണമാണ് ഈ പ്രതിഷ്ഠാപനം. ഇവരുടെ കാല്‍പ്പാടുകളില്‍ നിന്നുമാണ് അര്‍ധരൂപത്തിലുള്ള ഈ പ്രതിമകള്‍ വാര്‍ത്തെടുത്തത്. ഖനനം നടത്തിയതു പോലെ തോന്നിക്കുന്ന ഇവ ഈ ജനതയുടെ പൂര്‍വകാല ചരിത്രം കൂടി പറയുന്നു. റഡാര്‍ പണക്കാരുടെ രാഷ്ട്രീയമായ അധികാരത്തെയും സൂചിപ്പിക്കുന്നുവെന്ന് പ്രൊബീര്‍ പറഞ്ഞു.

ബുദ്ധന്‍റെ പ്രതിമയ്ക്കരുകില്‍ ഒരു ചിത്രം കൂടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാട്ട് ഇഫ് എന്നാണ് ഈ ചിത്രത്തന്‍റെ പേര്. അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ജോര്‍ജ്ജ് ഡബ്ല്യൂ ബുഷ്, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്, എന്നിവരുടേതാണ് ചിത്രങ്ങള്‍. ഇത് പഴയ ലോഹം കൊണ്ടുണ്ടാക്കിയ രൂപത്തിനു മുന്നിലാണ് വച്ചിരിക്കുന്നത്.

ഇന്ത്യയിലെ ദളിതുകളും ആഫിക്കന്‍-അമേരിക്കന്‍ വംശജരും അനുഭവിക്കുന്ന പീഡനങ്ങളിലെ സാദൃശ്യം തിരയുന്ന സൃഷ്ടിയും ഇതോടൊപ്പമുണ്ട്. കാറിന്‍റെ ചേസ്, ഭാരവണ്ടി എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു. വര്‍ത്തമാനകാലത്തെ മാനുഷിക വിപ്ലവത്തിന്‍റെ ചെറിയ ചിത്രങ്ങളും ഇതോടൊപ്പമുണ്ട്. ബൈസാന്‍റൈന്‍ കാലഘട്ടത്തിലെ ചിത്രങ്ങളുടെ മാതൃകയിലാണ് ഇത് പ്രൊബീര്‍ ഗുപ്ത ചെയ്തിരിക്കുന്നത്.

Ernakulam
English summary
Probeen Gupta in Kochi Binnale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X