Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാചക വിരുദ്ധ പരാമര്‍ശം കേന്ദ്ര സര്‍ക്കാരിന്റേതല്ല; മോദി സര്‍ക്കാരിനെ ബാധിക്കില്ലെന്ന് ഗോയല്‍

കൊച്ചി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാരിനെ ഇപ്പോള്‍ പിന്തുണച്ചിരിക്കുകയാണ് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. പ്രവാചകനെതിരായ പരാമര്‍ശം സര്‍ക്കാരിന്റേതല്ലെന്ന് പിയൂഷ് ഗോയല്‍ വ്യക്തമാക്കി. ബിജെപി വക്താക്കള്‍ നടത്തിയ പരാമര്‍ശമാണത്. അതൊരിക്കലും മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. നുപൂര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ബിജെപി അക്കാര്യത്തില്‍ ശക്തമായ നടപടി എടുക്കും. നുപൂര്‍ സര്‍ക്കാരിന്റെ ഭാഗമല്ലെന്നും ഗോയല്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

1

പ്രവാചക നിന്ദ പരാമര്‍ശത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചതാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് മന്ത്രി കേരളത്തില്‍ എത്തിയത്. രൂക്ഷമായ വിമര്‍ശനം കൊച്ചി കോര്‍പ്പറേഷനെതിരെ മന്ത്രിയില്‍ നിന്നുണ്ടായി. 2015ല്‍ താന്‍ കണ്ട കൊച്ചിയല്ല ഇപ്പോഴത്തേതെന്ന് മന്ത്രി പറഞ്ഞു.ദേശീയ സ്വച്ഛതാ സൂചികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ആ സമയത്ത് കൊച്ചി. ഇപ്പോള്‍ അവര്‍ 324ാം സ്ഥാനത്തേക്ക് ഇടിഞ്ഞിരിക്കുകയാണെന്നും ഗോയല്‍ ചൂണ്ടിക്കാണിച്ചു.

കൊച്ചിയുടെ സൗന്ദര്യവും ശുചിത്വവും വീണ്ടെടുക്കാന്‍ കൂടുതല്‍ പങ്കാളിത്തവും പിന്തുണയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിസരം വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നുണ്ട്. സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കുന്നത് പോലെ പട്ടണങ്ങളെയും വൃത്തിയായി സൂക്ഷിക്കാന്‍ പ്രേരിപ്പിക്കണം. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധം ഉണ്ടാകണം. ഇതില്‍ തന്നെ ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗത്തെ കുറിച്ച് ജനങ്ങളെ കൂടുതലായി അറിയിക്കണം. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ തയ്യാറാവണമെന്നും ഗോയല്‍ പറഞ്ഞു.

കൊച്ചിയില്‍ നഗര മാലിന്യം യഥാസമയം നീക്കം ചെയ്യാത്തത് ഖേദകരമാണ്. തദ്ദേശ ഭരണകൂടത്തിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും മന്ത്രി കുറ്റപ്പെടുത്തു. രാവിലെ മറൈന്‍ ഡ്രൈവില്‍ ശുചീകരണത്തിനായി എത്തിയപ്പോഴായിരുന്നു കൊച്ചിയില്‍ മാലിന്യത്തിന്റെ രൂക്ഷത മന്ത്രി മനസ്സിലാക്കിയത്. വീപ്പ നിറഞ്ഞ് കവിഞ്ഞായിരുന്നു മാലിന്യം റോഡില്‍ കിടന്നിരുന്നത്. ബിജെപി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു കൊച്ചി മറൈന്‍ ഡ്രൈവിലെ ശുചീകരണം സംഘടിപ്പിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഒരു ലക്ഷം കോടി രൂപയുടെ സമുദ്രോല്‍പ്പന്ന കയറ്റുമതി ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ഗോയല്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+