ക്വാറന്റൈനിൽ കഴിഞ്ഞ കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ചു:പായിപ്രയിൽ ആശുപത്രി ജീവനക്കാർക്കെതിരെ പ്രതിഷേധം
കൊച്ചി: എറണാകുളത്ത് ക്വാറന്റൈനിലിരിക്കുന്ന കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. പായിപ്ര കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എഐവൈഎഫിന്റെ പായിപ്ര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സനു വേണുഗോപാലാണ് ഉദ്ഘാടനം ചെയ്തത്.

ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കുട്ടിയുടെ കുടുംബം ക്വാറന്റൈനിൽ പ്രവേശിച്ചത്. ഛർദ്ദിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും കുട്ടിയ്ക്ക് ചികിത്സ നൽകാൻ ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ല.












Click it and Unblock the Notifications