എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പായിപ്ര സൊസൈറ്റിപ്പടി തൃക്കളത്തൂര്‍ റോഡ് തകര്‍ന്നു: ഗതാഗത തടസ്സം സൃഷ്ടിക്കുന്നത് ഓട!

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: പായിപ്ര സൊസൈറ്റിപ്പടി -തൃക്കളത്തൂര്‍ റോഡ് തകര്‍ന്നു തോടായിമാറി. തൃക്കളത്തൂരില്‍ എം.സി. റോഡുമായും നെല്ലിക്കുഴി -പേഴയ്ക്കാപ്പിള്ളി റോഡുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. രണ്ടര കിലോമീറ്ററോളം വരുന്ന റോഡ് മിക്കഭാഗങ്ങളിലും തോടായികിടക്കുകയാണ്. രണ്ട് ലക്ഷം വീട് കോളനി, മൂങ്ങാച്ചാല്‍ ഹരിജന്‍ കോളനി, തൃക്കളത്തൂര്‍ പ്രാഥമീക ആരോഗ്യകേന്ദ്രം, ഹെല്‍ത്ത് സെന്റര്‍, അംഗന്‍വാടി, ഏ.എം. ഇബ്രാഹിം സാഹിബ് പബ്ലിക് ലൈബ്രറി എന്നിവയിലേക്ക് അടക്കം നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന റോഡിന്റെ ചാരപ്പാട് കുന്നുവരെയുള്ള ഭാഗമാണ് പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുന്നത്.

payipraroad-

റോഡ് ആരംഭിക്കുന്ന സൊസൈറ്റിപ്പടി മുതല്‍ അരകിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിന് കടത്തു വഞ്ചി വേണ്ട സ്ഥിതിയാണുള്ളത്. സ്ത്രീകളും കുട്ടികളും ഇതിലൂടെ കാല്‍ നട യാത്രചെയ്യുന്നതിന് ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ഇവിടെ റോഡുസൈഡിലുണ്ടായിരുന്ന ഓടകള്‍ സ്വകാര്യ വ്യക്തികള്‍ മണ്ണിട്ടു മൂടിയതിനാല്‍ മലമുകളില്‍ നിന്നുവരുന്ന മലവെള്ളത്തിന് പോകാന്‍ വേറെ വഴിയില്ല. ഇതേ തുടര്‍ന്ന് മലവെള്ളം മുഴുവന്‍ റോഡില്‍ കെട്ടിനില്‍ക്കകയാണ്. വെള്ളം ഒഴുകി തോട്ടിലേക്ക് പോകാനായി ഉണ്ടാക്കിയിരുന്ന കലുങ്കും അടഞ്ഞുകിടക്കുകയാണ്. ഓടയിലൂടെ ഒഴുകിയെത്തുന്ന മലവെള്ളം തോട്ടിലേക്ക് പോകുന്നതിനായി ഉണ്ടാക്കിയിരുന്ന കലുങ്ക് വൃദ്ധിയാക്കുന്നതോടൊപ്പം , റോഡ് സൈഡിലുള്ള ഓടയിലൂടെ വെള്ളം ഒഴുകി കലുങ്കിനടിയിലേക്ക് എത്തുന്ന സ്ഥിതിയില്‍ ഓടയിലെ മണ്ണ് നീക്കം ചെയ്ത് വൃദ്ധിയാക്കിയാല്‍ മാത്രമെ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനാകുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

കുണ്ടും കുഴിയുമായി കിടക്കുന്ന റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് ആവശ്യമായ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അനുവദിച്ച് അടിയന്തിരമായി നവീകരിക്കേണ്ടതുണ്ട്. തകര്‍ന്ന റോഡിലെ വെള്ളക്കെട്ട് മാറ്റുന്നതിനുള്ള നടപടി പോലും പഞ്ചായത്ത് അധികൃതര്‍ കൈകൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 6 മീറ്റര്‍ വീതിയുള്ള റോഡിന്റെ നവീകരണത്തിനാവശ്യമായ ഫണ്ട് ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി വാര്‍ഡ് മെമ്പര്‍ അശ്വതി ശ്രീജിത് പറഞ്ഞു. നിലവില്‍ റോഡിന്റെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാവശ്യമായ നടപടി അടിയന്തിരമായി ചെയ്യുമെന്നും അശ്വതി ശ്രീജിത് പറഞ്ഞു.അടുത്ത പദ്ധതിയില്‍ റോഡ് നവീകരണത്തിനാവശ്യമായ ഫണ്ട് ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍. അരുണ്‍ അറിയിച്ചു.

Ernakulam
English summary
Protest over bad condition roads in moovattupuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X