എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പായിപ്ര സ്‌ക്കൂള്‍ പടി -കല്ലുപാലം റോഡ് നിര്‍മ്മാണത്തിലെ അപാകതള്‍ പരിഹരിക്കണമെന്ന് ആവശ്യം

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: പായിപ്ര സ്‌ക്കൂള്‍ പടി -കല്ലുപാലം റോഡ് നിര്‍മ്മാണത്തിലെ അപാകതള്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു . റോഡ് നിര്‍മ്മാണത്തില്‍ നടക്കുന്ന അപാകതകള്‍ നിരവധി വട്ടം നാട്ടുകാര്‍ ചൂണ്ടികാട്ടിയെങ്കിലും കോണ്‍ട്രാക്ടര്‍ ഇതൊന്നും പരിഗണിക്കാന്‍ തയ്യാറല്ല. അഗാധമായ പാറക്കുഴിയുടെ മുളിലൂടെ പോകുന്ന റോഡിന്റെ സൈഡ് കെട്ടി അപകടം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം പരിഗണിക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്.

റോഡ് സൈഡില്‍ ഓട നിര്‍മ്മിക്കണമെന്ന് ആവശ്യവും പരിഗണനയിലില്ലെന്ന് പറയുന്നു.ഇപ്പോള്‍ തന്നെ റോഡ് മുഴുവന്‍ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാല്‍ കാല്‍ നടയാത്രയും വാഹന യാത്രയും ദുസഹമാണ്. . കാല്‍നടയാത്രക്കാര്‍ക്കും, വാഹനയാത്രക്കാര്‍ക്കും ഗുണകരമാകുന്ന രൂപത്തില്‍ റോഡ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുന്നവരോട് പരാതി നല്‍കുവാനാണ് കോണ്‍ട്രാക്ടര്‍ പറയുന്നത്. നവീകരണം ഒരു ഘട്ടം കഴിഞ്ഞതോടെ റോഡ് വെള്ളത്തിനടിയിലായി.

roadkochin-

കാല്‍നട യാത്രപോലും ദുഷ്‌ക്കരമായികിടക്കുന്ന റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് പ്രദേശ വാസികള്‍ ആവശ്യം പരിഗണിച്ച് ജോയ്‌സ് ജോര്‍ജ്ജ് എം.പി പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.3-കോടി രൂപ അനുവദിച്ച് റോഡ് നിര്‍മ്മാണം തുടങ്ങിയിരുന്നു. 2.200 കിലോമീറ്റര്‍ ദൂരം ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്ത് നവീകരിക്കുന്നതിനാണ് പദ്ധതി നിര്‍ദ്ദേശിക്കുന്നത്. പദ്ധതി നിര്‍ദ്ദേശം പ്രകാരമുള്ള 6 മീറ്റര്‍ വീതിക്കായി സ്വമേധയ സൗജന്യമായി സ്ഥലം വിട്ടുകൊടുക്കുകയും ചെയ്തു. പായിപ്ര സ്‌ക്കൂള്‍പടിയില്‍ നിന്ന് ആരംഭിച്ച് കല്ലൂപാലം വഴി രായമംഗലം, അശമന്നൂര്‍, പായിപ്രപഞ്ചായത്തുകളുടെ സംഗമ കേന്ദ്രമായ ത്രിവേണിയില്‍ എത്തുന്ന റോഡിന് 2.200 കിലോമീറ്റര്‍ ദൂരമുണ്ട്.

ഏകദേശം 30 വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടുകാരുടെ ശ്രമഫലമായി നിര്‍മ്മിച്ച റോഡാണ് പായിപ്ര -കല്ലൂപാലം - ത്രിവേണി റോഡ്. ഭീമന്‍ ചവുട്ടിപാറ ഹരിജന്‍ സെറ്റില്‍മെന്റ് കോളനി, ത്രീവേണി യാക്കോബായ പള്ളി, ഐഎല്‍എം എഞ്ചിനിയറിംഗ് കോളേജ്, കല്ലില്‍ ഗുഹാക്ഷേത്രം, ആറളി കാവ്, നെല്ലിമോളം, മരോട്ടികടവ്, കീഴില്ലം ,പെരുമ്പാവൂര്‍ എന്നിവിടങ്ങളിലേക്ക് പ്രദേശ വാസികള്‍ക്ക് എളുപ്പത്തില്‍ എത്തി ചേരാന്‍ കഴിയുന്ന റോഡാണിത്.

Ernakulam
English summary
protest over Payipra school padi kallupaadam road construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X