എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബിനോയ് കോടിയേരിയുടെ മൂലധനം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ടി വരുമെന്ന് പിടി തോമസ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: "ബിനോയ് കോടിയേരിയുടെ മൂലധനം നാളെ ചിലപ്പോള്‍ പാര്‍ട്ടിയില്‍ നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യേണ്ടി വരും. പാർട്ടിക്ക് നന്മയുണ്ട്. ദരിദ്രയായ ബാർ ഡാൻസറെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഒരു ധീര സഖാവ് നടത്തിയ പോരാട്ടത്തെ ബൂർഷ പ്രതിലോമ ശക്തികൾ എതിർത്ത് പരാജയപ്പെടുത്തിയെന്ന് നിങ്ങൾ പറയരുതെന്ന് പി.ടി.തോമസ് എം.എൽഎ. സ്ഥിരം അടിയന്തരാവസ്ഥയാണ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നടക്കുന്നതെന്ന് പി.ടി തോമസ് എം.എല്‍.എ. 201920 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥനകളെ നിയമസഭയില്‍ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിനോയ് കോടിയേരിക്ക് നിര്‍ണായക ദിനം; മുൻകൂർ ജാമ്യമില്ലെങ്കിൽ അറസ്റ്റ് തന്നെ... ബിനോയ് രാജ്യം വിട്ടോ?ബിനോയ് കോടിയേരിക്ക് നിര്‍ണായക ദിനം; മുൻകൂർ ജാമ്യമില്ലെങ്കിൽ അറസ്റ്റ് തന്നെ... ബിനോയ് രാജ്യം വിട്ടോ?

ഉണ്ടായ കാലമുതല്‍ അടിയന്തരാവസ്ഥയല്ലാതെ ഒന്നും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഉണ്ടായിട്ടില്ല. വാര്‍ത്തകള്‍ പുറത്തു വരുന്നതുപോലും പാര്‍ട്ടി നേതൃത്വം പുറത്തു വിടുമ്പോള്‍ ആണ്. കേരളത്തിലെ മുഖ്യമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുകയാണ്. നമ്മുടെ പ്രധാനമന്ത്രി രണ്ടു വര്‍ഷമായി മാധ്യമങ്ങളെ കാണുന്നില്ല. പ്രധാനമന്ത്രിയ്ക്ക് പഠിക്കുന്ന മുഖ്യമന്ത്രി മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്.

മൂലധനം ചർച്ച ചെയ്യേണ്ടിവരുമെന്ന്

മൂലധനം ചർച്ച ചെയ്യേണ്ടിവരുമെന്ന്


മുഖ്യമന്ത്രി പറഞ്ഞു സ്വന്തം കൈകൊണ്ട് ജയരാജന് ചോറുകഴിക്കാന്‍ പറ്റില്ലെന്ന് ആ കൈകൊണ്ട് ചോറുകഴിക്കാതാക്കിയ ഒ കെ വാസുവിനെ മറ്റെ കൈകൊണ്ട് കെട്ടിപ്പിടിച്ച കാര്യവും മറക്കണ്ട. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ പി കൃഷ്ണപിള്ളയുടെ സ്മാരകം അടിച്ചു തകര്‍ത്ത് കത്തിച്ചു കളഞ്ഞ പാര്‍ട്ടിയാണ് സിപിഎം. കൊടിയേരിയുടെ മകന്‍ പാര്‍ട്ടി മെമ്പര്‍ അല്ലാത്തതു കൊണ്ട് മിണ്ടിക്കൂട എന്നാണ്. ഞങ്ങള്‍ ആരുടേയും കുടുംബകാര്യങ്ങളില്‍ കടന്നുകയറാന്‍ ആഗ്രഹിക്കുന്നവരല്ല. ബിനോയ് കോടിയേരിയുടെ മൂലധനം നാളെ ചിലപ്പോള്‍ പാര്‍ട്ടിയില്‍ നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യേണ്ടി വരുമെന്ന് പി ടി തോമസ് ഓര്‍മ്മിപ്പിച്ചു.

ശുദ്ധജലത്തിന്റെ നിലവാരം

ശുദ്ധജലത്തിന്റെ നിലവാരം


ശുദ്ധജലത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനുള്ള ശക്തമായ നടപടി വേണം. കേരളത്തിലെ പതിനാല് ജില്ലയിലും ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസ് ഉണ്ടെങ്കിലും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. സെപ്‌റ്റേജ് മാലിന്യം സംസ്‌കരിക്കുക എന്നത് അടിയന്തര പ്രശ്‌നമാണ്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ അതിനുവേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. അത് കേരളം നേരിടുന്ന പ്രധാന പ്രശ്‌നമായി മന്ത്രി ഏറ്റെടുക്കണം.

 അന്തർസംസ്ഥാന നദീജല കരാറുകൾ

അന്തർസംസ്ഥാന നദീജല കരാറുകൾ

അന്തര്‍ സംസ്ഥാന നദീജല കരാറുകളിലെ പോരായ്മകള്‍ പരിഹരിച്ച് ഫലപ്രധമായി നമുക്ക് അനുകൂലമായി മാറ്റിയെടുക്കണം. കാവേരിയിലെ കേരളത്തിന്റെ വിഹിതം ഉപയോഗപ്പെടുത്തി അതിനുള്ള പദ്ധതികള്‍ തയ്യാറാക്കാനുള്ള നടപടിയുണ്ടാകണം. തൃക്കാക്കര മണ്ഡലത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി ഒന്നും ആകാതെ കിടക്കുകയാണ്. അത് വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കണം. അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രശ്‌നങ്ങള്‍ പരിഗരിക്കണം. 15 കൃഷിക്കാര്‍ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം ഇനിയൊരിക്കലും കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പി.ടി തോമസ് കൂട്ടിച്ചേര്‍ത്തു.

 പിണറായിക്കെതിരെ മുനീർ

പിണറായിക്കെതിരെ മുനീർ


പിണറായി വിജയന്റെ തിട്ടൂരം അനുസരിച്ച് യുഡിഎഫിന് പ്രവര്‍ത്തിക്കാനാവില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ രാഷ്ട്രീയ പ്രസംഗത്തില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ ചോദ്യോത്തരവേള മുതല്‍ എല്ലാ ഘട്ടങ്ങളിലും സിപിഎം അംഗങ്ങള്‍ രാഷ്ട്രീയം പറയുകയും യു.ഡി.എഫിനെ ആക്ഷേപിക്കുകയും ചെയ്യുന്നു. എന്നാല്‍ അതിന് മറുപടി നല്‍കാന്‍ യുഡിഎഫ് അംഗങ്ങള്‍ക്ക് അവകാശമില്ലെന്നാണോ മുഖ്യമന്ത്രിയുടെ ധരിക്കുന്നത്.

 പ്രതിപക്ഷ അംഗങ്ങൾ എന്ത് പ്രസംഗിക്കണമെന്ന്

പ്രതിപക്ഷ അംഗങ്ങൾ എന്ത് പ്രസംഗിക്കണമെന്ന്

പ്രതിപക്ഷ അംഗങ്ങള്‍ എന്തു പ്രസംഗിക്കണം, എങ്ങനെ പ്രസംഗിക്കണം എന്ന് തീരുമാനിക്കുന്നത് യു.ഡി.എഫാണ്. അതില്‍ അസഹിഷ്ണതയുണ്ടായിട്ട് കാര്യമില്ല. യു.ഡി.എഫിന്റെ നിയമസഭാഗംങ്ങള്‍ പ്രസംഗിക്കേണ്ടത് എന്താണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് എഴുത്തിതരുമെന്നാണോ പിണറായി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയമായി സംസാരിച്ചാല്‍ അതിന് മറുപടി നല്‍കാനുള്ള ശേഷി യു.ഡി.എഫിനുണ്ട്. നിയമസഭയില്‍ പി.ടി തോമസ് സംസാരിച്ചത് യു.ഡി.എഫിനും കോണ്‍ഗ്രസിനും എതിരായി ചില സി.പി.എം അംഗങ്ങള്‍ നടത്തിയ പരാമര്‍ശത്തിനുള്ള മറുപടിയാണ്. അതിന് പകരം പുത്തരിക്കണ്ടത്ത് രാഷ്ട്രീയപ്രസംഗം നടത്തുന്നതുപോലെ പ്രതികരിക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും മുനീര്‍ പറഞ്ഞു.

Ernakulam
English summary
PT Thomas about Binoy Kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X