എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവർക്കെതിരെ കേസ് കൊടുക്കില്ല: വെളിപ്പെടുത്തി രാഹുൽ ഈശ്വർ, ഫേസ്ബുക്കിൽ കൊട്ടി ഘോഷിച്ചത് ഏപ്രിൽ ഫൂൾ?

Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ മോഹൻ കുമാർ ഫാൻസിനും സംവിധായകനും അഭിനേതാക്കള്‍ക്കുമെതിരെ കേസ് കൊടുക്കുമെന്ന രാഹുൽ ഈശ്വറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മണിക്കൂറുകള്‍ക്കുള്ളിലാണ് സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് രാഹുൽ ഈശ്വർ തന്നെ രംഗത്തെത്തിയത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് കാണിച്ച് ചിത്രത്തിന്റെ സംവിധായകൻ ജിസ് ജോൺ, അഭിനേതാക്കളായ കുഞ്ചാക്കോ ബോബൻ, സൈജു കുറുപ്പ് എന്നിവർക്കെതിരെ കേസുകൊടുക്കുമെന്നായിരുന്നു രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമയിലൂടെ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നാരോപിച്ചാണ് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

വ്യക്തിപരമായി അപകീർത്തിപ്പെടുത്തി'; കുഞ്ചാക്കോ ബോബനും സൈജു കുറുപ്പിനും സിനിമയ്ക്കുമെതിരെ രാഹുൽ ഈശ്വർവ്യക്തിപരമായി അപകീർത്തിപ്പെടുത്തി'; കുഞ്ചാക്കോ ബോബനും സൈജു കുറുപ്പിനും സിനിമയ്ക്കുമെതിരെ രാഹുൽ ഈശ്വർ

പ്രമോഷൻ തന്ത്രമോ?

പ്രമോഷൻ തന്ത്രമോ?


മോഹൻ കുമാർ ഫാൻസ് എന്ന ചിത്രത്തിനെതിരെ രാഹുൽ ഈശ്വർ രംഗത്തെത്തിയിട്ടുള്ളത് പ്രമോഷൻ തന്ത്രമാണോ എന്നും സോഷ്യൽ മീഡിയയിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. രാഹുലിന്റെ പോസ്റ്റ് ഏപ്രിൽ ഫൂളാണെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാതാവുമായുള്ള ഒത്തുകളിയാണ് രാഹുലിന്റെ പോസ്റ്റിന് പിന്നിലുള്ളതെന്നും ചിലർ വിലയിരുത്തി. ഇതൊന്നുമല്ല ചിത്രം തിയേറ്ററില്‍ നിന്ന് പോകാതിരിക്കാനുള്ള പ്രെമോഷന്‍ തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നും പലരും സോഷ്യൽ മീഡിയയിൽ ചിലർ അഭിപ്രായപ്പെട്ടിരുന്നു.

ആദ്യം പുകഴ്ത്തി

ആദ്യം പുകഴ്ത്തി

മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തിന്റെ റിലീസ് ദിനത്തിൽ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയ രാഹുൽ ഈശ്വർ ഇത്തരത്തിലൊരു പോസ്റ്റിട്ടത് ഏപ്രിൽ ഫൂളാണെന്നും പലരും ചൂണ്ടിക്കാണിച്ചിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാഹുല്‍ ഈശ്വര്‍ ചിത്രം കണ്ടിരുന്നത്. അന്ന് തന്നെ തന്റെ ചാനല്‍ ചര്‍ച്ചയുടെ ഒരു ഭാഗം സിനിമയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചും കാര്യം രാഹുല്‍ ആ വീഡിയോയില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നിർമാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടത്.

അഭിലാഷേ... മുപ്പത് സെക്കന്റ്...

അഭിലാഷേ... മുപ്പത് സെക്കന്റ്...

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ അവതാരകന്‍ അഭിലാഷുമായി നടത്തിയ ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അഭിലാഷേ മുപ്പത് സെക്കന്റ് തരൂ, കഷ്ടമാണിത്' എന്ന് രാഹുല്‍ ഈശ്വര്‍ ആവർത്തിച്ച ആവശ്യപ്പെടുന്ന രംഗമാണ് സിനിമയിലുള്ളത്. സിനിമയിൽ ടിവി ചർച്ച കണ്ടുകൊണ്ടിരിക്കുന്ന സൈജു കുറുപ്പ് എന്താ എന്റെ അഭിലാഷേ കൊടുക്കെന്റെ അഭിലാഷേ.. എന്നാണ് സൈജു കുറുപ്പിന്റെ ആദ്യത്തെ സംഭാഷണം. വെറും മുപ്പത് സെക്കന്റല്ലേ കൊടുക്കെന്റെ അഭിലാഷേ എന്ന് ഈ സീനിലുള്ള അലൻസിയറും പറയുന്നുണ്ട്. അഭിലാഷേ കൊടുക്കെന്നേ എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.

അത് ഏപ്രിൽ ഫൂൾ

അത് ഏപ്രിൽ ഫൂൾ

തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏപ്രിൽ ഫൂൾ ദിനത്തിലെ പ്രാങ്കായിരുന്നുവെന്നും ആർക്കും തന്നോട് ദേഷ്യം തോന്നരുതെന്നുമുള്ള അപേക്ഷയോടെയാണ് രാഹുൽ ഈശ്വർ ഫേസ്ബുക്ക് ലൈവിലെത്തുന്നത്. താൻ കുടുംബസമേതം സിനിമ പോയി കണ്ടുവെന്നും മികച്ച സിനിമയാണെന്നും രാഹുൽ പറയുന്നു. തന്റെ പ്രാങ്ക് ജിസ് ജോയ് ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതിൽ ക്ഷമ ചോദിക്കുന്നതായും രാഹുൽ ലൈവിൽ പറഞ്ഞു. മോഹൻകുമാർ ഫാൻസ് എന്ന സിനിമയുടെ പിന്നണി പ്രവർത്തകർക്ക് താൻ കാരണം കുറച്ച് സമയത്തേക്ക് വളരെയധികം ബുദ്ധിമുട്ടുകളുണ്ടായെന്നും സംവിധാകൻ ജിസ് ജോയ് തന്നെ വിളിച്ചുവെന്നും രാഹുൽ പറയുന്നു. ഏപ്രിൽ ഫൂളിന് കുറച്ച് ടെൻഷനടിപ്പിക്കാം എന്ന് കരുതിയാണ് ഇത് ചെയ്തതെന്നും രാഹുൽ വ്യക്തമാക്കി.

 അപകീർത്തിപ്പെടുത്തിയെന്ന്

അപകീർത്തിപ്പെടുത്തിയെന്ന്


ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, Mohan Kumar Fans എന്ന സിനിമയ്ക്കെതിരെ, Director Jis Joy, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നുവെന്നാണ് രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചത്. വ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളിൽ IPC Section 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പോലീസിൽ ഇന്ന് തന്നെ പരാതി നൽകുമെന്നും രാഹുൽ പോസ്റ്റിൽ പറയുന്നു. മൂന്ന് പേരുടേയും പേരും പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്.

 ശബരിമല സ്ത്രീ പ്രവേശനം

ശബരിമല സ്ത്രീ പ്രവേശനം

ശബരിമല സ്ത്രീ പ്രവേശനത്തെ എറ്റവുമധികം എതിർത്തവരിൽ ഒരാളാണ് തന്ത്രി കുടുംബാംഗമായ രാഹുൽ ഈശ്വർ. ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തിനിൽക്കെ 2018 ഒക്ടോബറിൽ രാഹുൽ ഈശ്വർ ടിവി ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്ന് തന്നെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ട്രോളുകളായി പുറത്തിറങ്ങിയിരുന്നു. കോമഡി ഷോകളിലടക്കം രാഹുലിന്റെ ഈ വാക്കുകളെല്ലാം ഏറെ ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു.

Ernakulam
English summary
Rahul Easwar reveals secret behind his facebook against actors and New malayalam movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X