എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മംഗളാ എക്സ്പ്രസിൽ മദ്യസത്കാരം: എറണാകുളത്ത് റെയിൽവേ കരാർ തൊഴിലാളികൾ അറസ്റ്റിൽ! പിടിയിലായത് റെയ്ഡിനിടെ

  • By Desk
Google Oneindia Malayalam News

കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന ട്രെയിനുകളിൽ യാത്രക്കാർക്ക് മദ്യ വിതരണം. ട്രെയ്നിലെ കരാർ ജീവനക്കാരാണ് ആവശ്യക്കാർക്ക് വിദേശമദ്യം നൽകുന്നത്. കൊങ്കൺ പാത വഴി കേരളത്തിലേക്കുള്ള ദീർഘദൂര ട്രെയ്നുകളിലാണ് മദ്യ വിൽപ്പന പൊടിപിടിക്കുന്നത്. കഴിഞ്ഞ ദിവസം റെയിൽവേ സംരക്ഷണ സേനയും (ആർപിഎഫ്) എക്സൈസും സംയുക്തമായി നട‌ത്തിയ റെയ്ഡിൽ റെയിൽവേ കരാർ തൊഴിലാളികളുൾപ്പെടെ മൂന്നു പേർ വിദേശമദ്യവുമായി അറസ്റ്റിലായി.

<strong>ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല; വെട്ടിലായി ഹരിയാനയിലെ കോൺഗ്രസ് നേതൃത്വം</strong>ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല; വെട്ടിലായി ഹരിയാനയിലെ കോൺഗ്രസ് നേതൃത്വം

ഹസ്രത്ത് നിസാമുദ്ദീനിൽ നിന്നും എറണാകുളത്തേക്ക് വരുന്ന മംഗളാ-ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയ്നിലെ പാൻട്രി ജീവനക്കാരൻ മധ്യപ്രദേശ് സ്വദേശി സജ്ഞു സിങ് (22), എയർ കണ്ടിഷൻ കോച്ചിലെ ബെഡ് റോൾ അറ്റൻഡർ‌ വിനയ് രാജക്ക് (27) എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. ഇരുവരും ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്നിൽ ഓർഡർ പ്രകാരം യാത്രക്കാർക്ക് വിദേശ മദ്യം നൽകുന്നവരാണ്. മംഗള ട്രെയ്നിന്‍റെ പാൻട്രി കാറിൽ നിന്നും 2.790 ലിറ്ററിന്‍റെ ഏഴ് കുപ്പികൾ കണ്ടെടുത്തു. ഡൽഹിയിലെ ഔട്ട്‌ലെറ്റിൽ നിന്നാണു സജ്ഞു സിങ് വിദേശമദ്യം വാങ്ങുന്നത്. ട്രെയ്നിൽ ഭക്ഷ്യസാധനങ്ങൾ വിതര‌ണം ചെയ്യുന്നതിനിടെ മദ്യം ആവശ്യപ്പെടുന്ന യാത്ര‌ക്കാരോട് പാൻട്രി കാറിൽ എത്താൻ ആവശ്യപ്പെടും. മേൽത്തരം വിസ്കി ഉൾപ്പെടെയാണ് സ്റ്റോക്ക് ചെയ്തിരുന്നത്.

arrested-08-1499

എയർകണ്ടിഷൻ കോച്ചിൽ യാത്ര ചെയ്യുന്നവർക്കാണു വിനയ് രാജക്ക് മദ്യം നൽകുന്നത്. ഇ‍യാളുടെ പക്കൽ നിന്നും ഒന്നര ലിറ്ററിന്‍റെ രണ്ടു കുപ്പികൾ കണ്ടെടുത്തു. ഡൽഹിയിൽ നിന്നാണു മദ്യം ശേഖരിക്കുന്നത്. ട്രെയ്ൻ യാത്രയ്ക്കിടെ സ്ഥിരം മദ്യം ഉപയോഗിക്കുന്നവർക്ക് ഇരുവരെയും നല്ല പരിചയമാണ്. മൂന്നു മുതൽ നാലിരട്ടിവരെ അധിക വിലയാണ് ഇവർ ഈടാക്കിയിരുന്നത്.

മംഗള ട്രെയ്നിൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ വന്നിറങ്ങിയ ഫോർട്ട് കൊച്ചി അമരാവതി 10/518ൽ പ്രശാന്തിനെ (22) ഒൻപതു ലിറ്റർ വിദേശ‌മദ്യവുമായി എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാൾ ഗോവയിൽ നിന്നും കൂട്ടുകാർക്കൊപ്പം മടങ്ങിയെ‌ത്തിയതായിരുന്നു. ഗോവൻ വിദേശമദ്യമാണ് കൈവശമുണ്ടായിരുന്നത്. എക്സൈസ് ഇൻസ്പെക്റ്റർ കൃഷ്ണകുമാർ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്റ്റർ അനിൽകുമാർ, പ്രിവന്‍റീവ് ഓഫിസർ ബിനു ജേക്കബ്, സിവിൽ എക്സൈസ് ഓഫിസർമാർ ശ്രീരാജ്, ജെയിംസ് എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്. മൂന്നു പ്രതികളെയും എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Ernakulam
English summary
railway contract staff arrested in liquor party in mangala express
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X