എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റമീസ് ആ ദിവസം ഫ്‌ളാറ്റിലെത്തി... ഒപ്പം സരിത്തും സ്വപ്‌നയും, ശിവശങ്കറിന്റെ ഫ്‌ളാറ്റുള്ള കെട്ടിടം!!

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎ വെളിപ്പെടുത്തി. ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയ ദിവസം റമീസ് തിരുവനന്തപുരത്ത് എത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. റമീസ് ആ ദിവസം താമസിച്ചത് ശിവശങ്കര്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ കെട്ടിട സമുച്ചയത്തിലാണെന്നും എന്‍ഐഎ കണ്ടെത്തി. അതേസമയം ഇവിടെ വന്‍ ഗൂഢാലോചനയാണ് നടന്നത്. ഈ ദിവസം സ്വപ്‌നയും സരിത്തും റമീസും ഇവിടെ ഒത്തുചേര്‍ന്നിരുന്നുവെന്നും എന്‍ഐഎ പറഞ്ഞു. സ്വപ്‌നയുടെ ജാമ്യാപേക്ഷയിലെ മറുപടിയിലാണ് എന്‍ഐഎ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

1

അതേസമയം കോടതിയില്‍ യുഎപിഇ ചുമത്താനുള്ള കാര്യങ്ങള്‍ കേസില്‍ ഇല്ലെന്നാണ് സ്വപ്‌ന ഉന്നയിച്ചത്. എന്നാല്‍ യുഎപിഎ നിലനില്‍ക്കുമെന്ന് എന്‍ഐഎ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ തന്നെ ബാധിക്കുന്ന പ്രവര്‍ത്തനമാണെന്ന് എന്‍ഐഎ ചൂണ്ടിക്കാണിച്ചു. ഒരുതവണ കടത്തുന്നത് സാമ്പത്തിക തട്ടിപ്പിന്റെ പരിധിയില്‍ വരും. എന്നാല്‍ ഇത് പലതവണ ആവര്‍ത്തിച്ചാല്‍ രാജ്യത്തിന്റെ തന്നെ സമ്പദ് ഘടന തകരും. യുഎപിഎ നിയമഭേദഗതി പ്രകാരം ഇത് അന്വേഷണ പരിധിയില്‍ വരുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

Recommended Video

cmsvideo
Balabhaskar's last words to doctor | Oneindia Malayalam

ഫൈസല്‍ ഫരീദിന് പുറമേ സ്വര്‍ണം കടത്താന്‍ ദുബായില്‍ കൂടുതല്‍ പേരുണ്ടെന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം. സ്വപ്‌നയ്‌ക്കെതിരെ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ സംഘം പരാമര്‍ശിക്കുന്നുണ്ട്. ഇതുവരെ സ്വപ്‌ന ആദായ നികുതി അടച്ചിട്ടില്ലെന്നാണ് കോടതിയില്‍ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുള്ളത്. ഇത് നിര്‍ണായക വെളിപ്പെടുത്തതലാണ്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ പറഞ്ഞിട്ടല്ല സ്വപ്‌ന കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്നും, ബാഗേജില്‍ ഭക്ഷണ സാധനങ്ങള്‍ മാത്രമാണെന്ന് സ്വപ്‌ന വ്യാജ രേഖയുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാഗേജ് വിട്ടുകിടുന്നതിനായി സ്വപ്‌ന കസ്റ്റംസിനെ നിരന്തരം വിളിച്ചിരുന്നു.

കേസില്‍ അന്വേഷണം യുഎഇയിലേക്കും നീളുകയാണ്. എന്‍ഐഎ സംഘം വൈകാതെ തന്നെ യുഎഇയിലെത്തും. ഹവാല ഇടപാടുകള്‍ അടക്കമുള്ളവ എന്‍ഐഎ അന്വേഷിക്കും. ഫൈസല്‍ ഫരീദിനെ മടക്കി കൊണ്ടുവരാനുള്ള നടപടികളും ഇതോടൊപ്പമുണ്ടാവും. അറ്റാഷെയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ നേരത്തെ തന്നെ യുഎഇയോട് അഭ്യര്‍ത്ഥിച്ചതാണ്. അന്വേഷണ സംഘം യുഎഇയിലെത്തുന്നതോടെ അറ്റാഷെയെ ചോദ്യം ചെയ്യുന്ന നടപടികള്‍ അടക്കമുണ്ടാവും. അതേമസയം സ്വപ്‌നയുടെയും സന്ദീപിന്റെയും രണ്ട് കോടിയിലേറെ രൂപയുടെ നിക്ഷേപവും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. സന്ദീപിന് മാത്രം 55 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്.

Ernakulam
English summary
ramees arrived at thiruvananthapuram flat on gold smuggled days says nia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X