എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റമീസിന് ശക്തമായ വിദേശബന്ധങ്ങള്‍, സ്വര്‍ണം കടത്തുന്നതിനായി ഒരു സംഘം, എന്‍ഐഎ പറയുന്നത്!!

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരനായ കെടി റമീസിന് വലിയ വിദേശ ബന്ധങ്ങളുണ്ടെന്ന് വ്യക്തമാക്കി എന്‍ഐഎ. ഇയാള്‍ക്ക് പിന്നില്‍ വലിയൊരു സംഘമുണ്ട്. ലോക്ഡൗണിന്റെ മറവില്‍ റമീസ് വന്‍തോതില്‍ സ്വര്‍ണക്കടത്ത് നടത്തി. റമീസിനൊപ്പം എപ്പോഴും ഒരു സംഘം ഉണ്ടാകുമെന്നും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്തപ്പോഴാണ് റമീസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

1

റമീസിന്റെ നിര്‍ദേശപ്രകാരമാണ് മറ്റ് പ്രതികള്‍ സ്വര്‍ണക്കടത്ത് നടത്തിയതെന്നും അന്വേഷണ സംഘം പറഞ്ഞു. എന്‍ഐഎയുടെ ആവശ്യം പരിഗണിച്ച കോടതി റമീസിനെ 7 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. അതിനിടെ വന്യമൃഗങ്ങളെ വേട്ടയാടിയ കേസില്‍ റമീസിനെതിരായ നടപടി തുടരുമെന്ന് വനംമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള റമീസിനെ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
ആരോപണങ്ങള്‍ക്കുള്ള പിണറായിയുടെ മറുപടി | Oneindia Malayalam

നേരത്തെ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും കോടതി അഞ്ച് ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യം ഇല്ലെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്‍ഐഎയുടെ കസ്റ്റഡിയില്‍ ഇരുക്കുമ്പോഴും സ്വപ്‌നയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അതുകൊണ്ട് ദിവസങ്ങളുടെ എണ്ണം കുറയ്ക്കണം. യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നതിനാല്‍ അവരുടെ ആവശ്യപ്രകാരം ാണ് ബാഗ് വിട്ട് കൊടുക്കാന്‍ ആവശ്യപ്പെട്ടതെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കോടതി ഇതെല്ലാം തള്ളി.

അതേസമയം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പതിമൂന്നാം മണിക്കൂറിലും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കേസില്‍ അദ്ദേഹം പ്രതിയോ സാക്ഷിയോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. റമീസിന്റെ ചോദ്യം ചെയ്യലിന് ശേഷമേ ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാന്‍ സാധ്യതയുള്ളൂ. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതും എന്‍ഐഎയുടെ പരിഗണനയിലുണ്ട്. റമീസുമായി ബന്ധമുണ്ടോ എന്നത് കേസില്‍ നിര്‍ണായകമാകും. സ്വര്‍ണക്കടത്തുമായി ശിവശങ്കറിന് നേരിട്ട് ബന്ധമുണ്ടോ എന്ന് തെളിയിക്കുന്ന യാതൊരു വിവരങ്ങളും ഇതുവരെ ചോദ്യം ചെയ്യലില്‍ ലഭിച്ചിട്ടില്ല.

Ernakulam
English summary
ramees have bigger connections in foreign countries says nia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X