എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് വീഴ്ച: രമേശ് ചെന്നിത്തല

  • By Desk
Google Oneindia Malayalam News

ആലുവ: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന്‍റെ ഭാഗത്ത് ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും പ്രളയ ബാധിതർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

<strong>മുൻ കേന്ദ്ര മന്ത്രിയും ബിജെപി വിട്ട് ശത്രുപാളയത്തിലേക്ക്? ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച</strong>മുൻ കേന്ദ്ര മന്ത്രിയും ബിജെപി വിട്ട് ശത്രുപാളയത്തിലേക്ക്? ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച

ആലുവയിൽ ദുരന്തബാധിതരിൽ നിന്ന് പരാതി സ്വീകരിക്കാനെത്തിയ ചെന്നിത്തല മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി നിയോഗിച്ച കെ.സി. ജോസഫ് സമിതിയുടെ റിപ്പോർട്ട് സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ദുരിത ബാധിത മേഖലകൾ സന്ദർശിച്ച് പരാതി സ്വീകരിക്കുന്നത്. പ്രളയജലം കൂടുതലായി ബാധിച്ച മേഖലകളാണ് സന്ദർശിക്കുന്നത്. ചെങ്ങന്നൂർ, കാർത്തികപ്പിള്ളി താലൂക്കുകൾ നേരത്തെ സന്ദർശിച്ചു. ഇന്നലെ പറവൂരിലും ആലുവയിലുമാണ് പരാതി സ്വീകരിച്ചത്. 26ന് ഇടുക്കി, 28ന് റാന്നി, ആറന്മുള, മൂന്നിന് കുട്ടനാട്, നാലിന് വയനാട് മേഖലകളിലും നേരിട്ടെത്തി പരാതി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

rameshchennithala

പരാതി പ്രാധാന്യമനുസരിച്ച് കലക്റ്റർക്കും മന്ത്രിമാർക്കും, മുഖ്യാമന്ത്രിക്കും കൈമാറും. അൻവർ സാദത്ത് എംഎൽഎ, റോജി എം. ജോൺ എംഎൽഎ, ബി.എ. അബ്ദുൾ മുത്തലിബ്, ലിസി എബ്രഹാം, സി. ഓമന, ലത്തീഫ് പൂഴിത്തറ, എം.കെ.എ. ലത്തീഫ്, ഡൊമിനിക്ക് കാവുങ്കൽ, ടി.ജി. വിജയൻ എന്നിവർ സംസാരിച്ചു.

സംസ്ഥാനത്ത് എറ്റവും കൂടുതൽ പ്രളയകെടുതികൾ നേരിട്ട ആലുവ താലൂക്കിൽ പോലും കോൺഗ്രസ് പ്രതിനിധികൾ എത്തിച്ച നൂറോള പേർ മാത്രമാണ് പ്രതിപക്ഷ നേതാവിന് പരാതി നൽകാനെത്തിയത്. പരാതി നൽകിയിട്ടും വലിയ ഗുണമുണ്ടാവില്ലെന്ന ധാരണയിലാണ് പ്രളയബാധിതർ പരാതി നൽകാൻ മടിച്ചതെന്നാണ് കരുതുന്നത്.

Ernakulam
English summary
Ramesh chennithala criticise givernment in relief activities in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X